Entertainment
നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

SANDEEP MADATHIL സംവിധാനം ചെയ്ത ‘അമ്മ കനവ്’ എന്ന ആൽബം തികച്ചും സംഗീതസാന്ദ്രം എന്നതിലുപരി അത് മുന്നോട്ടു വയ്ക്കുന്ന ഐക്യപ്പെടലുകളെ കാണാതെ പോകാൻ സാധിക്കില്ല എന്നുതന്നെ പറയാം. ‘ഉണ്ണിക്കിടാവേ കൺമണിയെ ‘അമ്മ കനവിൻ പൊൻവിളക്കേ ….’ എന്ന മനോഹരമായ ഗാനം അതിലെ വരികൾകൊണ്ടും സംഗീതം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും എല്ലാം മികച്ചു നിൽക്കുന്നു. ഇത് ഒരു നല്ല ഗാനത്തിലുപരി ഒരു ട്രാൻസ്ജെൻഡർ വനിതയുടെ മനസിലെ സ്ത്രീത്വ ബോധങ്ങളും മാതൃത്വ സ്വപ്നങ്ങളും കൂടി പ്രമേയമാകുന്നു , എന്നതുകൊണ്ടുതന്നെ സമൂഹത്തിന്റെ ചെവികളിൽ എന്നും മുഴങ്ങികേൾക്കേണ്ടതുണ്ട്. ട്രാന്സ്ജെന്ഡേഴ്സ് നേരിടുന്ന അവഹേളനങ്ങളെയും ഈ ഗാനം തുറന്നു കാട്ടുന്നുണ്ട്.
‘അമ്മ കനവിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
നമ്മുക്കിന്നും ട്രാൻസ്ജെൻഡർ എന്നത് വിചിത്രരൂപികളും പരിഹസിക്കപ്പെടേണ്ടവരും ആണ്. ആൺ-പെൺ ദ്വന്ദ്വങ്ങളിൽ അടിയുറച്ച യാഥാസ്ഥിതിക ബോധത്തിന്റെ പ്രതിഫലനങ്ങൾ പലപ്പോഴും അതിന്റെ വൈകൃത ഭാവങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ട്രാൻസ്ജെൻഡറിന് തന്റെയുള്ളിലെ സ്ത്രീയെ കാലഘട്ടം നൽകിയ സ്വാതന്ത്ര്യത്തിലും നിയമപരിരക്ഷയിലും പുറത്തേക്കെടുത്തു ജീവിക്കാൻ സാധിച്ചാലും കുടുംബവും സമൂഹവും അത് അനുവദിച്ചു കൊടുക്കില്ല. നാണക്കേട് ഉണ്ടാക്കിയെന്ന് കുടുംബം ആരോപിക്കുമ്പോൾ, സമൂഹമോ.. തങ്ങൾക്കു പരിഹസിക്കാൻ ഒരു കളിപ്പാവയെ സൃഷ്ടിച്ചുവയ്ക്കും. അതെ അവരുടെ കണ്ണിൽ വികാരവിചാരങ്ങളില്ലാത്ത ഒരു കളിപ്പാവമാത്രമാകുന്നു.
ഈ ആൽബം അതിന്റെ കലാപരമായ നിലവാരത്തിലും ആശയപരമായ ശക്തിയിലും മികച്ചു തന്നെ നിൽക്കുന്നു, അതാണ് ഇതൊരു നല്ല സൃഷ്ടിയെന്ന് നിസംശയം പറയാൻ സാധിക്കുന്നത്. പല ആവർത്തി കേൾക്കാൻ കഴിയുന്ന ഈ ഗാനം മലയാളം ആൽബം സോങ്ങുകളുടെ എണ്ണത്തിൽ മുങ്ങിപ്പോകാതെ കലാതിവർത്തിയായി നില്ക്കാൻ കഴിയുന്നതാണ്.
‘അമ്മ കനവ് ‘സംവിധാനം ചെയ്ത SANDEEP MADATHIL ബൂലോകം ടീവിയോട് സംസാരിക്കുന്നു.
ഞാൻ ഫിലിം ഫീൽഡിൽ ബോഡി ഗാർഡ് സെക്ഷനിൽ ഒക്കെ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ കൊറോണയ്ക്കു ശേഷം അതികം വർക്ക് ഒന്നും വിളിച്ചിട്ടില്ല. ഇവിടെ സ്റ്റുഡിയോ ഉണ്ട്. ചില വർക്കുകൾ ഉണ്ട്. ഞാൻ ചെയുന്ന മറ്റൊരു ആൽബം സോങ് റെക്കോർഡ് കഴിഞ്ഞിട്ടുണ്ട്.

SANDEEP MADATHIL
‘അമ്മ കനവിനെ കുറിച്ച്
ആൽബം ചെയുക എന്നതിലേക്ക് എത്തുമ്പോൾ ആദ്യമൊരു ഓണപ്പാട്ട് എന്ന നിലക്കായിരുന്നു. ഒരു ആൽബം സോങ് അഭിനയിക്കാൻ പോയ സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും ഉള്ളൊരു ഒരു കൂട്ടായ്മയ്ക്ക് വേണ്ടി ഒരുസോങ് സംവിധാനം ചെയ്യാൻ സാധിക്കുമോ എന്ന് അവർചോദിച്ചു. ഞാനാണെങ്കിൽ സംവിധാനം ഒന്നും ചെയ്തിരുന്നില്ല. സിനിമാ ഫീൽഡിൽ ഒക്കെ പോയി കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ നാട്ടിൽ ഉള്ളവരൊക്കെയല്ലേ..കുറച്ചു തെറ്റുവന്നാലും അഡ്ജസ്റ്റ് ചെയ്യാം എന്ന നിലക്കായിരുന്നു ആ ഓണപ്പാട്ടിലേക്കു വന്നത്. അത് അത്യാവശ്യം ശ്രദ്ധ നേടി പത്രത്തിൽ ന്യൂസ് വന്നു. ആ പാട്ട് കണ്ടതിനു ശേഷമാണ് ഇവിടെ ഞങ്ങളുടെ തരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയാനൻ , അദ്ദേഹം എഴുതുന്ന ഒരാളാണ്. അദ്ദേഹം ആ ഓണപ്പാട്ട് കണ്ടിട്ട് എന്നോട് ചോദിച്ചു ഒരു താരാട്ട് പാട്ടുണ്ട് അത് സതീഷ് (SATHISH TARUR) എന്നയാൾ കംപോസ് ചെയ്യും ഒന്ന് വിഷ്വൽ ചെയ്തുതരാൻ പറ്റുമോ എന്ന് ചോദിച്ചു.
സംവിധാനത്തിലേക്ക്
അഭിനയിക്കാൻ ആണ് കൂടുതൽ ഇന്ററസ്റ്റ് എങ്കിലും ഇങ്ങനെ ഒരു വർക്ക് വരുമ്പോൾ റിജെക്റ്റ് ചെയ്യാൻ തോന്നിയില്ല. അങ്ങനെ ഞങ്ങൾ തമ്മിൽ സംസാരിച്ചു. സാറിനു വിഷ്വലിൽ എന്തെങ്കിലും ഭാവനയുണ്ടോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു അമ്മയും കുഞ്ഞും ആണല്ലോ ഒരു താരാട്ട് പാട്ടിന്റെ സാധാരണ വിഷ്വൽ അത് പോരെ എന്ന് ചോദിച്ചു. പലർക്കും പറയാനുള്ളതും അതുതന്നെയായിരുന്നു. അപ്പോൾ ഞാനിങ്ങനെ ചിന്തിച്ചു , ഒരു സാമൂഹിക വിഷയം കൂടി ഇതിൽ ബന്ധപ്പെടുത്തിയാൽ നന്നായിരിക്കും എന്ന്. അങ്ങനെയാണ് ട്രാൻസ് ജെൻഡർ എന്ന വിഭാഗത്തെ വിഷയമാക്കാം എന്ന ചിന്ത വരുന്നത്.
ട്രാൻസ്ജെൻഡർ വിഷയം
എനിക്കും ട്രാൻസ്ജെന്ഡറുകളോട് ഒരു അകൽച്ച ഉണ്ടായിരുന്നു. എന്നാൽ അവരിൽ കഴിവും ബുദ്ധിയുമൊക്കെ ഉള്ളവരെ കണ്ടപ്പോഴാണ് എന്റെ അഭിപ്രായം മാറിയത്. അങ്ങനെ അവരെ വിഷയമാക്കി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചിന്തപ്പോളാണ് ഇങ്ങനെയൊരു പ്രോജക്റ്റ് വരുന്നത്. എന്നാൽ… അവരെ വച്ച് ചെയുമ്പോൾ അതിനൊരു വിഷയം വേണമല്ലോ. അപ്പോഴാണ് അവർക്കുള്ളിലെ ആ മാതൃത്വ താത്പര്യം ഒക്കെ വച്ചിട്ട് ചെയ്യാം എന്ന് വിചാരിച്ചത്.ഇതിലെ നായികാവേഷം ചെയ്ത SHYAM THIRUVALLA യെ സതീഷ് ചേട്ടൻ (SATHISH TARUR ) ആണ് എനിക്ക് പരിചയപ്പെടുത്തിയത്. അവരോടു ഞാൻ ചോദിച്ചപ്പോൾ അവർ പറയുന്ന കാര്യങ്ങൾ വളരെ സങ്കടപ്പെടുത്തുന്നതാണ്. അതായത്, ട്രാൻസ്ജെൻഡറുകൾക്കു വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല, സഹോദരന്മാർ ഒന്നും സമ്മതിക്കില്ല. , അമ്മയുമായി ഒന്നിച്ചിരിക്കാൻ സാധിക്കാത്ത വിഷമം… ഇതൊക്കെ ഞാൻ ആലോചിച്ചപ്പോൾ ആണ് ..അവർക്കു സ്ത്രീയായി ജീവിക്കാനുള്ള താത്പര്യവും ഒരു കുഞ്ഞിനെ താലോലിക്കാനുള്ള താത്പര്യവുമുണ്ടെന്നു മനസിലാകുന്നത്. അവർക്കു ഒരിടത്തും പ്രവേശനമില്ല… ഒരു ഓർഫനേജിൽ പോലും അവരെ ആട്ടിപ്പായിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇതിലെ നായിക ഒരു പാവയിൽ തന്റെ മാതൃത്വം കണ്ടെത്തുന്നത്..അങ്ങനെ എല്ലാം കൂടി ചേർത്ത് ഇതിലൊരു സ്റ്റോറി പോലെ ഈ ഗാനം എഴുതിയ ആളോട് പറയുമ്പോൾ അദ്ദേഹം ഒകെ പറഞ്ഞു. അദ്ദേഹമാണ് സാമ്പത്തികമായ കാര്യങ്ങളും സെറ്റ് ചെയ്തു തന്നത്.
അഭിമുഖത്തിന്റെ ശബ്ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”SANDEEP MADATHIL” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/10/ammakanav-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
അഭിനയിക്കാൻ താത്പര്യമുള്ള ഒരാൾ സംവിധാനം ചെയ്തപ്പോൾ ഉള്ള അനുഭവം ?
സംവിധാനം നല്ലൊരു രസമുള്ള പരിപാടി ആണ്..എന്നാൽ അത്ര എളുപ്പപ്പണിയല്ല.. നല്ല ബുദ്ധിമുട്ടുള്ള പരിപാടി തന്നെയാണ്. കാരണം ഒരു അഭിനേതാവിനെ വിലയിരുത്താനും സാധിക്കണം. നമ്മൾ അവരെ ഒരു പ്രേക്ഷകനെ പോലെ നോക്കിക്കാണണം. അതാണ് ഒരു സംവിധായകൻ. നമ്മൾ അത് വളരെ സൂക്ഷ്മമായി നോക്കുന്ന അവസ്ഥ ഉണ്ടാകണം. പിന്നെ നമ്മൾ സങ്കൽപ്പിക്കുന്ന കാര്യങ്ങൾ വേറൊരാൾ അഭിനയിക്കുമ്പോൾ …അത് കാണുമ്പൊൾ ഒരു പ്രത്യേക സുഖമാണ്. അവർ അത് കറക്റ്റ് ആയി അഭിനയിച്ചുകിട്ടുമ്പോൾ ഉള്ളൊരു സുഖം വേറെയാണ്. വർക്ക് തുടങ്ങി ഫിനിഷ് ആകുന്നതുവരെ എല്ലാ മേഖലയിലും നമ്മുടെ കണ്ണുണ്ടാകണം. ഒരാൾ നല്ലരീതിയിൽ വർക്ക് ചെയ്തില്ലെങ്കിൽ സംവിധായകനാണ് പേരുദോഷം.
‘അമ്മ കനവിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
സംഗീത ആൽബം സംവിധാനം ചെയ്ത ആളെന്ന നിലക്ക് സംഗീതത്തോട് താത്പര്യം എങ്ങനെ ?
സംഗീതം നന്നായി ആസ്വദിക്കും. പലതും നോട്ട് ചെയ്യാറുണ്ട്. അതായതു ചിലർ പാടുന്നത് ശരിയല്ല എന്നൊക്കെ പറയാറുണ്ട്. ചില പാട്ടുകൾ കേൾക്കുമ്പോൾ മറ്റൊരു പാട്ടുമായുള്ള സാമ്യം ഒക്കെ ചിന്തിക്കാറുണ്ട്. നമ്മുടെ മ്യൂസിക് ഡയറക്റ്റർ സതീഷേട്ടനോട് ഞാൻ സംസാരിക്കാറുമുണ്ട്. അപ്പൊ പുള്ളി എന്നോട് ചോദിക്കാറുണ്ട് നീ ഇതൊക്കെ എങ്ങനെ ക്യാച്ച് ചെയുന്നു എന്ന് . മൊത്തത്തിൽ സംഗീതത്തോട് വലിയ താത്പര്യമാണ്. അതുകൊണ്ടാണല്ലോ അത്തരം ആൽബങ്ങൾ ചെയ്യാനും സാധിക്കുന്നത്. പിന്നെ ഷോർട്ട് ഫിലിമിനെ അപേക്ഷിച്ചു ആൽബത്തിൽ ഒരു സ്റ്റോറി കൊണ്ടുവരുമ്പോൾ വളരെ വലിയ വെല്ലുവിളിയാണ്. കാരണം സംഗീത ആൽബത്തിൽ ഓരോ വിഷ്വൽ ചെയ്യാനും കൃത്യമായ ടൈമിംഗ് വേണം. സോങ്ങിന്റെ ടൈമിൽ അതിന്റെ ആ വിഷ്വൽ ഒതുക്കണം. മാത്രമല്ല..ഡയലോഗ് ഇല്ലാത്തതിനാൽ ഭാവാഭിനയത്തിലും വിഷ്വലിലും കാര്യങ്ങൾ മനസിലാക്കണം. പിന്നെ ഈ വിഷ്വൽ ഇത്ര ടൈമിനുള്ളിൽ ഒതുക്കണം. ഞങ്ങളുടെ കാമറാമാൻ Dinoop Marudhu നല്ല കഴിവുള്ള ആളാണ്. പിന്നെ ഞാൻ പുള്ളിയുടെ കൂടെ വിഷ്വൽസ് എങ്ങനെ വേണമെന്നതിനെ കുറിച്ച് ഡിസ്കഷൻ ഒക്കെ നടത്തുമായിരുന്നു. ചുരുക്കം പറഞ്ഞാൽ ആൽബത്തിൽ സ്റ്റോറി കൊണ്ടുവരുമ്പോൾ വലിയ പാടാണ് ചെയ്തെടുക്കാം..ഷോർട്ട് ഫിലിമിൽ ഒക്കെ ആകുമ്പോൾ ഡയലോഗുകൾ കൊണ്ട് കഥയും മറ്റും മനസിലാക്കാം.
ഭാവിതാത്പര്യങ്ങൾ
പുതിയൊരു പ്രോജക്റ്റ് കൂടി തുടങ്ങിയിട്ടുണ്ട്. പുതിയ ആൽബത്തിന്റെ റെക്കോർഡിങ് കഴിഞ്ഞു. ഇപ്പോൾ അതിനുവേണ്ടിയാണ് വർക്ക് ചെയ്യാൻ പോകുന്നത്. സതീഷേട്ടൻ തന്നെയാണ് കമ്പോസിംഗ് നിർവഹിച്ചിരിക്കുന്നത്. Ashbin Anil ആണ് അതിൽ നായകനായി വർക്ക് ചെയ്യാമെന്ന് ഓക്കേ പറഞ്ഞിട്ടുളളത്.
അഭിനയം തന്നെയാണ് ഭാവി താത്പര്യത്തിൽ പ്രധാനം. പ്രഗത്ഭരായ അഭിനേതാക്കളുടെ പ്രകടനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാകാര്യങ്ങളും അനുദിനം അപ്ഡേറ്റ് ചെയ്യാറുണ്ട്. അഭിനയമാണ് വലുതെങ്കിലും സംവിധാനവും ഒഴിഞ്ഞുമാറാൻ പറ്റാത്തൊരു മേഖലയായി. നല്ല നല്ല സ്റ്റോറികൾ കിട്ടിയാൽ ചെയ്യാമെന്നൊരു ആത്മവിശ്വാസം ഉണ്ട് ഇപ്പോൾ. പല സ്റ്റോറികളും നമ്മൾ കണക്കുകൂട്ടി വച്ചിട്ടുണ്ട് .നിർമ്മിക്കാൻ ആളുകളെ കിട്ടിയാൽ അങ്ങനെ പലതും ചെയ്യാമെന്നൊരു വിശ്വാസമുണ്ട്. എന്തൊക്കെ ആയാലും ചെയ്യുന്നതെല്ലാം വ്യത്യസ്തമാകണം എന്നതാണ് എന്റെ ചിന്ത.
കടപ്പാടുകൾ
ആദ്യം പറയാനുള്ളത് സതീഷേട്ടനോട് തന്നെയാണ്. അദ്ദേഹമാണ് സംവിധാനം കണ്ടുമാത്രം പരിചയം ഉള്ള എനിക്ക് ആദ്യത്തെ സംവിധാനം കൊണ്ട് വരുന്നതും എന്നെകൊണ്ട് ചെയ്യിക്കുന്നതും. അദ്ദേഹം എന്റെകൂടെ നിന്ന് സപ്പോർട്ട് ചെയ്തതുകൊണ്ടാണ് എനിക്കിതു ചെയ്യാൻ സാധിച്ചതും . ഇങ്ങനെയൊരു അഭിമുഖം തന്നെ ഉണ്ടാകാൻ കാരണം അദ്ദേഹമാണ്. ഇങ്ങനെയൊരു ആശയം സാമ്പത്തികമായി ഒക്കെ ഏറ്റെടുത്തു സഹകരിച്ചു നടപ്പിലാക്കാൻ സഹായിച്ച ജയാനൻ സാറിനോടും വലിയ കടപ്പാടുണ്ട്.
‘അമ്മ കനവിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
Ammakkanavu
An emotional transgender story based music album dedicated to mother’s day
Story,Script & Direction : Sandeep Madathil
DOP & Editing : Dinoop Marudhur
Lyrics : Jayanan
Music:Sathish Tarur
Orchastra : Jithin Janardhanan
Singers : Sheena Vijayakumar
Casting :
Shyam Thiruvalla, Sreedevi, Benny Kothamangalam, Vijayakumar
Child Artist : Arjun, Anandhan & Anirudh
Associate Director : Abijith Murali
Associate Camera : Jithosh
Stills : Abhi Pulimada, Rasheed
Makup & Costume : Harison & Sachu
Online Partner : Avishkar Media
https://www.facebook.com/avishkarmedia
Production Condrolour : Satheesh Tarur
Contact No: 9847822234, 9847070023
***
3,363 total views, 4 views today