Entertainment
സഹപ്രവർത്തകർക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു

ഇന്നലെ നടന്ന ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വിവിധ കാരണങ്ങൾ കൊണ്ടുതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. താരസംഘടനയിലെ അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്. എന്നാൽ പ്രത്യകത അതൊന്നുമല്ല. എന്താണ് കൗതുകം എന്നുവച്ചാൽ മമ്മൂട്ടി സഹപ്രവർത്തകരുടെ കൂടെ നിലത്താണ് ഇരുന്നത് എന്നാണു. മുൻനിരയിൽ തന്നെയാണ് അദ്ദേഹം ഇരുന്നത്. സാധാരണഗതിയിൽ സൂപ്പർതാരങ്ങളും സംഘടനാ ഭാരവാഹികളും ഒക്കെ പിൻനിരയിൽ കസേരയിൽ ആണ് ഇരിക്കുന്നത്. ‘അമ്മ’ പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
876 total views, 4 views today