ഇതേ വാക്കുകൾ ഇന്ത്യയിലെ ഏതെങ്കിലുമൊരു പോലീസ് മേധാവി മോദിയോടാണ് പറഞ്ഞിരുന്നെങ്കിൽ ?

231

Ammu Debopriya

ഹ്യൂസ്റ്റൺ പോലീസ് മേധാവി ട്രമ്പിനോട്: “ക്രിയാത്മകമായി പ്രവർത്തിക്കാൻ അറിയില്ലെങ്കിൽ വായടക്കുവെന്ന്.” ഇനി” ഇതേ വാക്കുകൾ ഇന്ത്യയിലെ ഏതെങ്കിലുമൊരു പോലീസ് മേധാവി മോദിയോടാണ് പറഞ്ഞിരുന്നെങ്കിൽ!!! ഒന്നൂഹിച്ചു നോക്കു. ആ പോലീസ് മേധാവിക്കെതിരെ പ്രകടനം നടത്തിയേനെ. അദ്ദേഹത്തോട് മാപ്പ് പറയാൻ നിർബന്ധിച്ചേനെ. അയാളെ ട്രോളി കുളമാക്കിയേനെ.ദേശ ദ്രോഹിയെന്നു മുദ്ര കുത്തുമായിരുന്നു. അവരോടും, ആ സ്റ്റേറ്റ്മെന്റിനെ സപ്പോർട്ട് ചെയ്തവരോടും ഉടനെ പാക്കിസ്ഥാനിൽ പോകാൻ പറയുമായിരുന്നു.

സംഘ ഭക്തന്മാർ അയാളുടെ കുടുംബത്തെ തെറികൊണ്ടഭിഷേകം നടത്തിയേനെ.വധഭീഷണിയുമായി ഫോൺ കാളുകൾ ആ കുടുംബത്തിൻറെ ഉറക്കം കെടുത്തുമായിരുന്നു. അവരുടെ ബന്ധത്തിലെ എല്ലാ സ്ത്രീകളെയും റേപ്പ് ചെയ്യാൻ(ജീവനോടെയോ അല്ലാതെയോ, ജനിച്ചതോ, ജനിക്കാൻ പോകുന്നതോ) പ്രത്യേക ആഹ്വാനം വരുമായിരുന്നു. ആ പോലീസ് മേധാവിക്കെതിരെ ആൾക്കൂട്ട കൊലപാതകത്തിനുള്ള ശ്രമം നടന്നേനെ. നാടൊട്ടാകെ അയാൾ ഹിന്ദു വിരോധിയാണെന്ന മുദ്രാവാക്യങ്ങൾ അലയടിച്ചേനെ. ഇത്രയൊക്കെ ആകുന്നതിനു മുൻപ് തന്നെ അയാളെ താഴ്ന്ന റാങ്കിലേക്ക് demote ചെയ്തു വല്ല ഛത്തീസ്‌ഗഡിലോ നക്സൽ വേട്ടക്ക് പറഞ്ഞയച്ചേനെ. കേരളത്തിൽ പ്രതിപക്ഷ നേതാവ് പത്ര സമ്മേളനം വിളിക്കുമായിരുന്നു. ഉള്ളി സുരയും കൂട്ടരും ബന്ദിന് ആഹ്വാനം ചെയ്യുമായിരുന്നു.

വാൽകഷ്ണം::ഒരു രാജ്യത്തിൻറെ മൂല്യം അളക്കുന്നത് അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലല്ല. മറിച്ചു അതിനോട് ജനങ്ങൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് നോക്കിയാണ്.