ആദ്യ ചിത്രത്തിൽ ന്യുസീലൻറിൻ്റെ വിദേശമന്ത്രിയാകുന്ന ആദ്യ മാവോറി വംശജ നനെയ്യ മഹുതയുടെ താടിയിലെ ടാറ്റൂ കണ്ടോ ?അതാണ് മോകോ.അതൊരു വെറും ടാറ്റൂവല്ല, ന്യുസിലൻ്റിൻ്റെ തനത് ഗോത്രവർഗമായ മാവോറികൾ ആ ടാറ്റൂ ധരിക്കുന്നത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പ്രതിഷേധമായി കൂടിയാണ്. അതായത് ഫലത്തിൽ പറഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്നെത്തി ,ഗോത്രവും നാടും കീഴടക്കി രാജ്യത്തെ പ്രധാന പൗരന്മാരായി മാറിയ കിവികൾക്ക് എതിരായ നിശ്ബ്ദ പ്രതിഷേധ ചിഹ്നങ്ങളിലൊന്ന് .അതും താടിയിലും ചുണ്ടിലുമായി ഈ മോകോ ധരിക്കുന്നത് സ്ത്രീകളാണ് .ചുരുക്കി പറഞ്ഞാൽ ബ്രിട്ടീഷുകാർക്കെതിരെ മാവോറി വനിതകൾ സധൈര്യം നടത്തിവന്ന , തുടർന്ന് വന്ന സ്വാതന്ത്ര്യ പ്രഖ്യാപനം !

പരമ്പരാഗത യുദ്ധ ഘട്ടങ്ങളിൽ പങ്കെടുക്കുന്ന മാവോറികൾ നിർബന്ധമായും കുത്തിയിരുന്ന മോകോ പക്ഷെ കുറച്ചു കാലം മുമ്പ് മാവോറികളെ കിവി സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തിരുന്നു .പിന്നീട് മോകോ കുത്താനുള്ള മാവോറി സ്ത്രീകളുടെ അവകാശ സമരവും ക്യാംപെയ്നുകളും കൂടി നടന്ന സ്ഥലമാണ് ന്യൂസീലൻറ് .മുഖത്ത് ആ മോകോയുമായി ന്യൂസിലൻറ് പാർലമെൻ്റിലെത്തിയ ആദ്യ മാവോറി വനിതയാണ് ഈ നനെയ്യ. നാല് വർഷം മുമ്പ്. ഇപ്പോൾ ഇതാ മുഖത്ത് മോകോയുള്ള ആദ്യ വനിതാവിദേശ മന്ത്രിയും !

രണ്ടാമത്തെ ചിത്രം : അന്നാട്ടിലെ വർധിച്ചു വരുന്ന മലയാളി സമൂഹത്തിന് കിട്ടിയ സന്തോഷമാണ് . മന്ത്രിസഭയിലെ ആദ്യ മലയാളി വംശജ പ്രിയങ്ക രാധാകൃഷ്ണനും ജസിന്ത ആർഡനും ഓണപ്പൂക്കളമിടുന്ന ചിത്രം. Newzealand പാർലമെന്റിൽ ആദ്യമായി മലയാളം മുഴങ്ങി…ന്യൂസിലാൻഡിൽ മന്ത്രിയായി തിരഞ്ഞെടുത്ത എറണാകുളം പരവൂരിലെ പ്രിയങ്ക രാധാകൃഷ്ണൻ