ഗായിക അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും സൈബർ ബുള്ളിയിങ്ങിനും ഒക്കെ കാരണമായിരുന്നു. അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് ഇവരുടെ ബന്ധം ലോകമറിഞ്ഞത്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃത കണ്ടെത്തിയ പുതിയ ജീവിത പങ്കാളിയാണ് സംഗീതസംവിധായകൻ ഗോപിസുന്ദർ. അതുപോലെ തന്നെ ആദ്യവിവാഹബന്ധം വേർപെടുത്തിയ ഗോപിസുന്ദർ പിന്നീട് അഭയ ഹിരണ്മയിയുമായുള്ള ലിവിങ് ടുഗെദർ റിലേഷനിൽ ഏർപ്പെട്ടശേഷമാണ് അമൃതയുമായുള്ള ബന്ധം തുടങ്ങുന്നത്. ഇവരുടെ ബന്ധത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയിരുന്നു.

എന്നാലിപ്പോൾ, ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് ആണ് അഭ്യൂഹം. തങ്ങൾ പ്രണയത്തിലാണെന്നുള്ള ഇരുവരുെടയും പോസ്റ്റുകൾ അപ്രത്യക്ഷമായി എന്നതിന് പുറമെ ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതും ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അമൃതയും ഗോപി സുന്ദറും വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. രണ്ടു മാസം മുൻപ് ഇരുവരും ഒന്നാം പ്രണയവാർഷികം ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ അവർ പ്രണയജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കെ അവർ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താത്തതും ശ്രദ്ധേയമാണ്.

 

Leave a Reply
You May Also Like

‘ഏവരും പാടിപ്പുകഴ്ത്തുന്ന തൂവാനത്തുമ്പികൾ ഒരു മോശം ചിത്രം’, കുറിപ്പ് വായിക്കാം

Najadh Beeran ഒട്ടുമിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് 1987 ൽ പദ്മരാജൻ രചനയും സംവിധാനവും…

കാമുകൻ വിജയ് വർമ്മയെ ചുവന്ന പരവതാനിയിൽ തന്റെ വസ്ത്രം ശരിയാക്കാൻ സഹായിക്കുന്ന തമന്ന ഭാട്ടിയയുടെ മനോഹരമായ വീഡിയോ

തമന്ന ഭാട്ടിയയും വിജയ് വർമ്മയും അവരുടെ ഡേറ്റിംഗിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്..…

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം…

രാമായണവും മഹാഭാരത കഥയും ( ആദിപുരുഷുവിൽ ഇല്ലാത്തത് )

രാമായണവും മഹാഭാരത കഥയും ( ആദിപുരുഷുവിൽ ഇല്ലാത്തത് ) Sanuj Suseelan കൊറോണ കാരണം വിനോദ…