ജീവിത സായാഹ്നത്തില്‍ ഒരു പ്രവാസിയുടെ സമ്പാദ്യം
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന് കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു് പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു
207 total views

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം മീശകിളിര്‍ത്ത് വരുന്ന പതിനേഴുകാരന്റെ ചുമലില്‍ ഭാര്യയേയും നാലു പെണ് മക്കളേയും ഇറക്കിവെച്ച് കണ്ണടക്കുമ്പോള്‍ വേവലാതിയില്‍ ആ കണ്ണുകള്‍ തന്നേ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി. പക്വത കുറവോ, കൗമാരത്തിന്റെ കൈകടത്തലോ എന്തോ ഉത്തരവാദിത്തങ്ങളൊന്നും പേറാതെ പന്ത് കളിച്ചു കൊണ്ടിരുന്ന തനിക്ക് കടം വാങ്ങിയും വീട് പണയം വെച്ചും ഉമ്മ ഒരു വിസ സംഘടിപ്പിച്ചു.
കൂടെയുള്ള കുട്ടികള്‍ക്കൊന്നും കിട്ടാത്തഭാഗ്യം.ഗള്‍ഫിന്റെ മായിക ലോകം ഇത്രചെറുപ്പത്തിലെ കാണാനുള്ള അവസരം. പോകുന്നതിന്റെ തലേദിവസവും തക്കാളി പെട്ടി അടര്‍ത്തി മാറ്റി പാണ്ടിലോറി പണിതു ഞാന്‍ നീളന്‍ വരാന്ത ചുറ്റും ഉരുട്ടി നടന്നു ഡ്രൈവറെന്ന ഗമയില്‍ . ഗള്‍ഫ് കാരന് ഭര്‍ത്താവില്‍ നിന്നും ലഭിച്ച യഥാര്‍ത്ത ചിത്രം മനസ്സില്‍ കണ്ടോ അതോ കുട്ടിത്തം മാറാത്ത ഏക മകനെ ഓര്‍ത്തോ ഉമ്മയുടെ മിഴികള്‍ തുളുമ്പിയതെന്തിണെന്നു അന്നു് പിടികിട്ടിയതേ ഇല്ല.
പ്രതീക്ഷകള്‍ നെഞ്ചിലേറ്റി മേഘങ്ങള്‍ ക്കിടയിലൂടെ പറന്നു. വര്‍ണാഭമായ സാമ്രാജ്യം തന്നെയായിരുന്നു. പക്ഷെ എനിക്കു മുമ്പില്‍ തന്നേക്കാളുയരത്തില്‍ എച്ചില് പാത്രങ്ങള്‍ മാത്രം .ഇതൊക്കെ തന്നെയാണു് ഗള്‍ഫ് ജീവിതം.നാട്ടില്‍ പത്രാസിന്റെ മുഖം മൂടിഅണിയുന്നത് അല്പകാലത്തേക്കെങ്കിലും എല്ലാം മറന്നു് ആഹ്ലാദിക്കാന്‍ , പിന്നെ നമ്മുടെ ഉള്ളം എരിഞ്ഞടങ്ങുന്നത് മറ്റുള്ളവര്‍ കാണുന്നതിനെതിരെയുള്ള ഒരു മറ.അനുഭവസ്ഥരുടെ വാക്കുകളില്‍ നിന്നും യാഥാര്‍ത്വത്തിന്റെ കറുത്ത മുഖം തന്റെമുന്നില്‍ തെളിഞ്ഞു.
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന് കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു് പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു .അതില്‍ പിന്നെ ശര്‍ക്കര ഭരണിയിലെ ഉറുമ്പുകള്‍ മാതിരി ബ്രോക്കര്‍ മരുടെ ഘോഷയാത്ര തന്നെ യായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ തനിക്കായി ഒരു ഇണയെ കണ്ടെത്തി. കടമകളില്‍ നിന്നും പ്രാരാബ്ദങ്ങളിലേക്ക് മൂക്ക് കുത്തി കൊണ്ടേയിരുന്നു.
ചിലവുകള്‍ ഒരോന്നായി ഊഴ മനുസരിച്ച് വന്നു. തുച്ചമായ വരുമാനം ഒരുക്കൂട്ടി വെച്ച് കൊച്ച് വീട് എടുക്കാനുള്ള മോഹവുമായി ലീവിന് വന്നപ്പോള്‍ കാര്യം പ്രിയതമയുടെ മുന്നില്‍ അവതരിപ്പിച്ചു. വിദഗ്ദ ആര്‍കിടെക്റ്റിനെ പോലും വെല്ലുന്നതായിരുന്നു അവളുടെ ഭാവനയില്‍ പണിത കൊട്ടാരം.ഭാര്യയുടേയും കുട്ടികളുടേയും സ്വപ്നസമാനമായ വീട് പണി തീര്‍ന്നപ്പോഴേക്കും താങ്ങാനാവാത്ത ചുമട് എടുത്ത കഴുതയായി മാറി ഞാന്‍ .
ആഡംബര മോഹങ്ങള്‍ ക്കൊത്തു മക്കളെ വളര്‍ത്താന്‍ പാട് പെടുക തന്നേ ചെയ്തു.പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പേറാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായെന്ന് ദിനവും നോക്കുന്ന കലണ്ടര്‍ എന്നെ ഓര്‍മ്മിപ്പിച്ചു.പറയത്തക്ക സമ്പാദ്യമൊന്നും ആയില്ലങ്കിലും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി. ഗള്‍ഫ് കരന്റെ കുടുബം കൂലിവേലക്കാരന്റെ കുടുംബ മാകുമ്പോള്‍ ചെയ്യേണ്ട അഡ്ജ്സ്റ്റ് മെന്റ് അസാദ്വമെന്ന് മക്കളും അറിയിച്ച്. മരവിച്ച മനസ്സും അസ്വസ്ഥകള്‍ പ്രഗടിപ്പിക്കുന്ന ശരീരവും ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകള്ക്കൊടുവില് ഡോക്ടര്‍ വിധി എഴുതി . മാനസിക സമ്മര്‍ദ്ദവും വിശ്രമില്ലാത്ത കടുത്ത രോഗങ്ങള്‍ കടിമ. സന്തോഷവും സമാധനപരവുമായ വിശ്രമജീവിതം നയികേണ്ട സമയം അതിക്രമിച്ചു. പുഞ്ചിരി മായാത്ത മുഖവുമായി ഡോക്ടര്‍ മൊഴിഞ്ഞു നാട്ടിലേക്കറിയിച്ചപ്പോള്‍ ഇതൊക്കെ ഇല്ലാത്ത ഗള്‍ഫ് കാരുണ്ടോ?. മറുചോദ്യം യാഥാര്ത്യം.
സ്വന്തം പേരില്‍ ബില്‍ഡിങ്ങുകളും എസ്റ്റേറ്റുമൊന്നുമില്ലെങ്കിലും തന്റെതു മാത്രമായി ഇടിവെട്ടു പേരുകളുള്ള രേഗങ്ങള്‍ അതെന്നും തനിക്കു കൂട്ടായിരിക്കുകയും ചെയ്യും…
208 total views, 1 views today
