ഈ സംഭവം വായിച്ചാൽ നിങ്ങളിൽ പുതിയൊരു മനുഷ്യന് ജനിക്കാനുള്ള പ്രേരണ നൽകിയേക്കാം

0
139

ലോകജനതയെ മുഴുവൻ ചിന്തിപ്പിച്ച സംഭവം.ഒരു ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബെൽ മുത്തായ്യും സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫെർണാണ്ടസുമാണ് ചിത്രത്തിൽ. ഫിനിഷിങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമത് എത്തിയെന്നു ആബെൽ കണക്കാക്കുകയും തെറ്റായ സൈനേജ് ഫിനിഷിങ് ലൈൻ ആണെന്ന് കണക്കാക്കി ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ സ്പാനിഷ് അത്‌ലറ്റ് ആയ ഇവാൻ ഫെർണാണ്ടസ് അദ്ദേഹത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം ഓട്ടം തുടരാൻ കെനിയക്കാരോട് ആക്രോശിക്കാൻ തുടങ്ങി എന്നാൽ മുത്തായ്ക്ക് സ്പാനിഷ് ഭാഷ മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. ഇത് കണ്ട ഇവാൻ ആബേലിനെ പിറകിൽ നിന്ന് തള്ളി ഫിനിഷിങ് ലൈനിൽ എത്തിച്ചു. അവിടെ കൂടിയ പത്രപ്രവർത്തകർ ഇവാനോട് ചോദിച്ചു താങ്കൾ എന്തിനാണ് ആ കെനിയക്കാരനെ വിജയത്തിലേക്കു തള്ളിവിട്ടത് അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഈ വിജയം താങ്കളുടേത് ആകുമായിരുന്നു. അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു, “വിജയത്തിന്റെ പാതയിൽ ആയിരുന്നു അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എന്ത് യോഗ്യതയാണുള്ളത്, അങ്ങനെ നേടുന്ന ഈ മെഡലിന് എന്ത് ബഹുമതി ഉണ്ടാകും. ഞാൻ അങ്ങനെ ചെയ്‌താൽ ഈ ഓട്ടം കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മ എന്നെക്കുറിച്ച് എന്ത് വിചാരിക്കും ? വിജയിക്കാനുള്ള തെറ്റായ വഴികൾ അല്ല സത്യസന്ധതയുടെ മൂല്യങ്ങളാണ് നാം മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടത്.

**