ഇന്ത്യൻ കമാന്റോസിന്റെ ഒരു അതുഗ്രൻ ഓപ്പറേഷൻ (അനുഭവകഥ )

63

ഇന്ത്യൻ കമാന്റോസിന്റെ ഒരു അതുഗ്രൻ ഓപ്പറേഷൻ.(NSG കമാന്റോ സുഹൃത്ത്‌ പറഞ്ഞ അനുഭവ കഥ )

വർഷം 2008. 09 . Time വെളുപ്പിനെ 3 മണികഴിഞ്ഞു കാശ്‌മീർ അതിർത്തി കൊടും വനത്തിൽ ജാഗ്രതആയി നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു പട്ടാളക്കാരൻ പെട്ടനൊരു പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടു കുറേപേർ ഇന്ത്യൻ അതിർത്തി ലക്ഷമാക്കി വരുന്നു. (അതിർത്തി ഉള്ള പട്ടാളക്കാരുടെ ക്യാംപിൽ ഒരു പ്രത്യേകതരം ക്യാമറ സഥാപിച്ചിട്ടുണ് അതിലൂടെ നോക്കിയാൽ 5 Km വരെ ജീവനുള്ള അഥവാ രക്തം ഉള്ള ഏത് ജീവി കടന്നുപോയാലും അറിയാൻ കഴിയും.

The scorpion kingsthermal sensers ..ജീവനുള്ള ശരീരത്തിൽ നിന്നു പുറത്തു വരുന്ന വികിരണങ്ങളെ പിടിച്ചെടുക്കുന്ന ഉപകരണം.) ഉടൻ തന്നെ ജവാൻ ക്യാമ്പിലേക്ക് വിവരമറിച്ചു. പട്ടാളക്കാർ നിരീക്ഷം ശക്തമാക്കി. കനത്ത മൂടൽമഞ്ഞും ഇരുട്ടും കാരണം അവരുടെ നീക്കങ്ങൾ കാണാൻ പറ്റുന്നില്ല എത്ര പേർ ഉണ്ടന്നും വ്യക്തമല്ല. കുറച്ചു നിമിഷങ്ങൾക്കകം വ്യക്തമായ തീരുമാനം ആയി. അത് ആയുധധാരികളായതീവ്രവാദികൾ തന്നെ 6പേർ ഉണ്ട്.

18-para-commandos-weekക്യാമ്പിൽ നിന്നും ഉടൻ തന്നെ കമന്റോസിനു msg പാസ് ചെയ്തു. ഉടൻതന്നെ കാട് സേർച്ച് ചെയ്തു തീവ്രവാദികളെ കീഴടക്കാനോ അല്ലങ്കിൽ വധിക്കാനോ ഉത്തരവ്. എന്റെ സുഹൃത്തുൾപ്പെടുന്ന ഒരു ബാച്ച് ഓപ്പറേഷന് പുറപ്പെടാൻ തയാറായി. അവർ കൊടുംതണുപ്പത്തു മഞ്ഞുമലയിലൂടെ കൊടും കാട്ടിലോട്ടു നീങ്ങി. അവർക്ക് ഓരോ മിനിറ്റിലും msg ലഭിച്ചുകൊണ്ടേ ഇരുന്നു… എത്തുന്ന ദൂരത്തെ പറ്റിയും സമയത്തെ കുറിച്ചും .

Special forces of India - Wikiwandതീവ്രവാദികളെ കണ്ട സഥലത്തിനു 1.5Km അടുത്ത് അവർ എത്തി. അപ്പോളേക്കും നേരം വെളുക്കാൻ തുടങ്ങി. (തീവ്രവാദികൾ കൊടും കാട്ടിൽ സുരക്ഷിത സ്ഥാനത്തേക്കു ഒളിച്ചു )കമാന്റോസ് ആ പ്രേദേശം വളഞ്ഞു. 2പേർ അടങ്ങുന്ന സഘങ്ങൾ ആയി. നേരം ശെരിക്കും വെളുത്തു. സുഹൃത്തും കൂടെയുള്ള കമാന്റോയും വലിയ പുല്ലുകൾ നിറഞ്ഞ ഭാഗത്തു പതുങ്ങിയിരുന്ന് തീവ്രവാദികളെ നിരീക്ഷിച്ചു. (ഇതുവരെ കമാന്റോസിന് തീവ്രവാദികളെ കണ്ടതാൻ കഴിഞ്ഞിട്ടില്ല. )ഒരു കാര്യം ഉറപ്പാണ് പകൽ വെളിച്ചത്തിൽ അവർ നുഴഞ്ഞുകയറാൻ ശ്രമിക്കില്ല രാത്രിയാകാൻ കാത്തിരിക്കുകയാണ്.

പെട്ടന്നാണ്‌ ഇവർ പതുങ്ങിയിരുന്ന സ്ഥലത്തിന്റെ അടുത്തുകൂടി വണ്ട് പറക്കുന്നപോലത്തെ മൂളിച്ച കേട്ടത് പുല്ലിന്റെ മുകൾവശം അറ്റു ഇവരുടെ ദേഹത്ത് വീണു. പെട്ടന്ന് തന്നെ മനസിലായി തങ്ങളുടെ മുകളിലൂടെ വെടിയുണ്ട ചീറിപാഞ്ഞുപോയ ശബ്ദമാണ് കേട്ടതെന്നു. കമോന്റോസിന് ലീഡറുടെ msg വന്നു, അവരുടെ സഥലം കണ്ടുപിച്ചു അവർ എന്തോ സംശയത്തിന്റെ പേരിൽ കാട്ടിലേക്ക് ഷൂട്ട് ചെയ്‌തെന്നും അവിടേക്കു നീങ്ങാനും ഓഡർ . മഞ്ഞുമലയുടെ മുകളിൽ നിന്നും കമന്റോസ് പതുക്കെ താഴ്‌വാരത്തിലോട്ടു ഇറങ്ങി.

NSG commando missing from Delhi found in a cave in Uttarakhand - News Crab  | DailyHuntഒരു വിലയ ഗുഹ പോലുള്ള സ്ഥലത്തിന്റെ അടുത്തേക്ക് എത്തി . തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സഥലം അവിടെത്തന്നെ ആണ്. (ഗുഹക്കു ഏകദേശം 1.5Km ദൂരം വരും )മലയുടെ ചുറ്റിനും നിന്ന കമന്റോസ് ഗുഹയുടെ കവാടം ലക്ഷ്യമാക്കി നീങ്ങി. മഞ്ഞുമലയിൽ ഐസ് വീണുകൊണ്ടേ ഇരിക്കുന്നു. ഗുഹ കവാടം ഞൊടിടയിൽ വളഞ്ഞ കമാന്റസ് പതിയെ നീക്കം ആരംഭിച്ചു. ഒരുപാട് പറ കൂട്ടങ്ങൾ ഉള്ള സ്ഥലം ആയിരുന്നതിനാൽ ഏറെ ബുദ്ധിമുട്ടുനിറഞ്ഞ മുന്നേറ്റം ആയിരുന്നു.

ഗുഹയുടെ ഏകദേശം മുൻപിൽ എത്തി ഒരു വലിയ പാറയുടെ പുറകിൽ 2 കമന്റോസ് നിലയുറപ്പിച്ചു. ശ്വാസം പോലും പുറത്തു വിടുന്നത് അറിയാൻ പറ്റുന്ന രീതിയിൽ ഉള്ള നിശബ്ദത ഉള്ള സ്ഥലം. അടുത്ത നീക്കത്തിനു തുനിഞ്ഞപ്പോൾ കമന്റോസ് ഒരു ചെറിയ ശബ്ദം കേട്ടു.പാറയിൽ ഇരുമ്പ് ഉരയുന്നത്‌ പോലെ . ആ ശബ്ദം ശരിക്കും കാവൽ നിന്നു ചുറ്റുപാടും ജാഗരൂപനായി വീക്ഷിക്കുന്ന തീവ്രവാദിയുടെ തോളിൽ തൂക്കിയിട്ടിരുന്ന ak 47ന്റെ ആഗ്രഭാഗം പാറയിൽ കൊള്ളുന്നതായിരുന്നു .കാവൽ നിന്ന തീവ്രവാദി തന്റെ കൈയിൽ ഉണ്ടായിരുന്ന Ak 47 ട്രിഗറിൽ വിരൽ അമർത്തുന്നതിനു മുപ് തന്നെ കമന്റോസിന്റെ AK 56 തോക്കിന്റെ ബുള്ളറ്റ് കൊണ്ട് താഴെ വീണു.

Indian Commando Wallpapers - Wallpaper Caveവെടിയൊച്ച കേട്ടതും ഗുഹക്കുള്ളിൽനിന്നും ശക്തമായ വെടിവെപ്പ് തീവ്രവാദികകളുടെ ഭാഗത്തുനിന്നും ഉണ്ടായി. ക്യാപ്റ്റൻ കമന്റോസിനു നിർദ്ദേശം കൊടുത്തു, ഗുഹക്കു നമ്മൾ വിചാരിക്കുന്നതിലും നീളം ഉണ്ട് (റോക്കറ്റു ലോഞ്ചർ വെച്ചുള്ള ആക്രമണം ആണ് വേണ്ടത് എന്നാൽ. ലോഞ്ചർ ഉപയോഗിച്ച് ഓപ്പറെഷൻ നടത്തുന്നത് കമന്റോസിന്റെ സ്പഷ്യൽ ഗ്രുപ്പാണ്) അവർക്കു msg അയച്ചിട്ടുണ്ട്, എന്നാൽ അവർ വരുന്നവരെ കാത്തുനിൽക്കാൻ നമ്മൾക്ക് സമയം ഇല്ല നമ്മൾ ഗുഹക്കു അകത്തേക്ക് കടക്കുകയാണ്. ആരും തിരിഞ്ഞു ഷൂട്ട് ചെയ്യരുത്. നേരെമാത്രം. കാരണം ഗുഹക്കുള്ളിൽ കൊടും ഇരുട്ടാണ്, തമ്മിൽ കാണാൻ പറ്റില്ല. കമന്റോസ് ജീവൻ പണയം വെച്ചുള്ള ശക്തമായ ഒപ്പേറഷനു തയാറായി നീങ്ങി.

ഗുഹക്കുള്ളിൽ വെള്ളം ഒഴുകി രൂപപ്പെട്ട അനേകം ചെറുവഴികൾ ഉണ്ട് . ഓപ്പറേഷൻ അതികഠിനമായി വന്നു. കമാന്റോസ് ഓരോഭാഗവും ക്ലിയർ ചെയ്തു മുന്നോട്ടു പോയി ഗുഹക്കുള്ളിൽ ശക്തമായ വെടിവെപ്പുതുടങ്ങി, 2മണിക്കൂറിൽ കൂടുതൽ. തീവ്രവാദികളുടെ ഭാഗത്തുനിന്നും ഉണ്ടായ ചെറുത്തുനിൽപ്‌ നിന്നു . കമാന്റോസ് ഗുഹയുടെ പുറത്തിറങ്ങി.അപ്പോളേക്കും കമന്റോസിന്റെ പുതിയ ഗ്രുപ് പുറത്തു റോക്കറ്റു ലോഞ്ചറുമായി അറ്റാക്കിങ്ങിനു തയാറായി നിൽക്കുണ്ടായിരുന്നു. റോക്കറ്റു ലോഞ്ചർ വെച്ച് ഗുഹക്കുള്ളിലേക്കു ശക്തമായി വീണ്ടും ഷൂട്ട് ചെയ്തു.

ഉടൻതന്നെ സെർച്ചു ചെയ്യാനുള്ള ഓഡർ ലഭിച്ചു. കമന്റോസ് വലിയ ടോർച്ചുമായി അകത്തുകടന്നു. 5 തീവ്രവാദികളുടെ ശവശരീരമായി അവർ പുറത്തുവന്നു. തീവ്രവാദികളുടെ ബാഗിൽ നിന്നും ഗ്രനേഡ്. ഉണങ്ങിയ പഴങ്ങൾ, തുടങ്ങിവയ കണ്ടെടുത്തു. ദേഹ പരിശോധനയിൽ. 3 ലക്ഷത്തോളം ഇന്ത്യൻ രൂപയും കണ്ടെടുത്തു. ഒരു കമന്റോയ്ക്കും ചെറിയ പരുക്ക്പോലും സംഭവിച്ചില്ല. ലീഡർ പറഞ്ഞു നമ്മൾ ഈ ഒപ്പറേഷൻ 100% വിജയിച്ചിരിക്കുന്നു.