ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യൻ റെയില്‍വേ രാജ്യത്തിന്‍റെ പൊതു സ്വത്താണ്. എണ്ണമറ്റ യാത്രക്കാരുമായി വിശാലമായ ഇന്ത്യൻ റെയിൽ ശൃംഖല പരന്നുകിടക്കുന്നു. ഇന്ത്യൻ റെയില്‍വേയുടെ ഒരു ട്രെയിനിന്റെ ഉടമയാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യയിൽ തന്നെ അംബാനി മുതൽ അദാനി വരെ സ്വന്തമായി പ്രൈവറ്റ് ജെറ്റ് വിമാനങ്ങൾ ഉള്ള ധാരാളം പണക്കാരുണ്ട്. ഇന്ത്യൻ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ സങ്കീർണ്ണമായ റെയിൽവേ സംവിധാനം വ്യക്തിഗത ട്രെയിൻ ഉടമസ്ഥതയ് ക്ക് നിലവില്‍ ലഭ്യമല്ല.
എന്നാല്‍ ട്രെയിൻ സ്വന്തമാക്കിയ ഒരു കര്‍ഷകന്‍റെ കഥ ഇതില്‍ നിന്നും തകിച്ചും വിഭിന്നമാണ്. പഞ്ചാബിലെ ലുധിയാനയിലെ കറ്റാന ഗ്രാമത്തിൽ താമസിക്കുന്ന സമ്പുരൻ സിംഗ് എന്ന കര്‍ഷകൻ ഇന്ത്യൻ റെയില്‍വേ യിലെ ട്രെയിനിൻ്റെ ഉടമയാണ്. ഒരുപക്ഷേ രാജ്യത്തെ എക്‌സ്‌പ്രസ് ട്രെയിൻ ഉടമയെന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും സമ്പുരാൻ സിംഗ്. അമൃത്‌സറിലേക്ക് പോകുന്ന സ്വർണ്ണ ശതാബ്‍ദി എക്‌സ്‌പ്രസിൽ നിന്നുള്ള വരുമാനം സമ്പുരാൻ സിംഗിനാണ്. ഒരു കോടതിവിധി അദ്ദേഹത്തെ ട്രെയിനിന്റെ പാരമ്പര്യേതര ഉടമയാക്കിയ ആ കഥ ഇങ്ങനെ

2007-ൽ ലുധിയാന-ചണ്ഡീഗഢ് റെയിൽ പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സംഭവങ്ങളുടെ തുടക്കം. ഇക്കാലയളവിൽ ഏക്കറിന് 25 ലക്ഷം രൂപ നഷ്‍ടപരിഹാരം നൽകി സമ്പുരാൻ സിങ്ങിന്റെ ഭൂമി റെയിൽവേ അധികൃതർ ഏറ്റെടുത്തു. എന്നാല്‍ അയൽ ഗ്രാമത്തിലെ ചില കര്‍ഷകര്‍ക്ക് ഭൂമിക്ക് ഏക്കറിന് 71 ലക്ഷം രൂപ നഷ്‍ടപരിഹാരമായി ലഭിച്ചു.

നഷ്‍ടപരിഹാരത്തിലെ ഈ കടുത്ത അസമത്വം സമ്പുരാൻ സിംഗിനെ ചൊടിപ്പിച്ചു. അങ്ങനെ അദ്ദേഹം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് 2012ലാണ് സമ്പൂരൺ സിംഗ് കോടതിയിലെത്തിയത്. നിയമനടപടികളുടെ ഫലമായി സമ്പൂർണ സിങ്ങിന് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി അദ്ദേഹത്തിന്റെ നഷ്‍ടപരിഹാരം ഏക്കറിന് 50 ലക്ഷം രൂപയായി ആദ്യം ഉയർത്തി. പിന്നീട് അത് ഏക്കറിന് 1.7 കോടി രൂപയായി വീണ്ടും ഉയർത്തി. ഭൂമി നഷ്‍ടപരിഹാരത്തിന്റെ കേസുകളിലെ അപൂർവമായ നടപടിയായിരുന്നു ഇത്. 2015-ഓടെ ഈ തുക നൽകാനായിരുന്നു നോർത്തേൺ റെയിൽവേയോട് കോടതി ഉത്തരവിട്ടത്. എന്നാൽ, നിശ്ചിത തീയതിക്കകം മുഴുവൻ തുകയും കൈമാറുന്നതില്‍ റെയിൽവേ പരാജയപ്പെട്ടു.

42 ലക്ഷം രൂപ മാത്രമാണ് സമ്പുരാൻ സിങ്ങിന് നൽകിയത്. ഇതിനെതിരെ സമ്പൂരാൺ സിങ് വീണ്ടും കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിക്കവേ ഡൽഹി-അമൃത്സർ സ്വർണ ശതാബ്‍ദി എക്സ്പ്രസിന്റെ വരുമാനം സമ്പുരാൻ സിംഗിന് കൈമാറാനും 2017 ല്‍ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ഉത്തരവിട്ടു. അങ്ങനെ ഫലത്തില്‍ ട്രെയിനിന്‍റെ ഉടമസ്ഥാവകാശം സിംഗിനായി. അതോടെ സമ്പുരാൻ സിംഗ് ഡൽഹി-അമൃത്‌സർ സ്വർണ ശതാബ്‍ദി എക്‌സ്‌പ്രസിന്റെ ഉടമയായി. കോടതി ഉത്തരവുമായി ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് സമ്പുരാനും അദ്ദേഹത്തിന്റെ അഭിഭാഷകൻ രാകേഷ് ഗാന്ധിയും അവിടെയെത്തി. ട്രെയിൻ എത്തിയപ്പോൾ കോടതി ഉത്തരവുകൾ എഞ്ചിൻ ഡ്രൈവർക്ക് കൈമാറി. സെക്ഷൻ എഞ്ചിനീയർ ട്രെയിൻ സമ്പുരാന് വിട്ടുകൊടുക്കുകയും ചെയ്‍തു.

എന്നാല്‍ കോടതി അനുമതിയോടെ ലുധിയാന സെക്ഷൻ എഞ്ചിനീയറുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ഉടൻ തന്നെ സ്ഥിതിഗതികൾ പരിഹരിച്ചു. കേസിൽ വീണ്ടും വാദം കേൾക്കുന്നത് വരെ വിധിക്കെതിരെ കോടതി ഇടക്കാല ഉത്തരവ് ഇറക്കി. അതിന്റെ ഫലമായി അഞ്ച് മിനിറ്റിനുള്ളിൽ ട്രെയിൻ പുറപ്പെട്ടു. അങ്ങനെ അഞ്ച് മിനിറ്റിനുള്ളിൽ പ്രശ്‍നം പരിഹരിച്ചെങ്കിലും, കുറച്ച് സമയത്തേക്കെ ങ്കിലും കർഷകനായ സമ്പൂരൺ സിംഗ് ദില്ലി-അമൃത്സർ സ്വർണ്ണ ശതാബ്ദി എക്സ്പ്രസിന്റെ ഉടമയായി. നിലവിൽ കേസ് തീർപ്പാക്കാതെ തുടരുകയാണ് എന്ന് ഡിഎൻഎ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും സമ്പുരാൻ സിംഗും ട്രെയിനിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ഈ സംഭവ കഥയും ട്രെയിൻ യാത്രികരെയും പൊതുജനങ്ങ ളെയുമൊക്കെ ഇന്നും ആകർഷിക്കുന്നത് തുടരുന്നു.

You May Also Like

ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..!

ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..! കടപ്പാട് – കേരള പോലീസ്…

ഡാ കഴുതേ…എന്ന് ഇനിയാരും വിളിക്കല്ലേ, കഴുതപ്പാൽ – ലിറ്ററിന് വെറും ഏഴായിരം രൂപ…!!

കഴുതപ്പാൽ – ലിറ്ററിന്ന് വെറും ഏഴായിരം രൂപ…!! സിദ്ദീഖ് പടപ്പിൽ ഡാ കഴുതേ… അല്ലെങ്കിൽ ഡീ…

പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ അയക്കുമ്പോള്‍ തേങ്ങ അയക്കുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്

യുഎസിലെ മോലോകായിലെ ഹൂലേബുവാ പോസ്റ്റ് ഓഫീസിലാണ് വിചിത്രമായ ഈ തേങ്ങ അയക്കല്‍ ഉള്ളത്

പാമ്പുകളിലെ കൗതുക വിശേഷങ്ങൾ

പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല. ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്‌. കടിച്ചു ചവച്ചു തിന്നാനോ ,വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന. അത് കൊണ്ട് തന്നെ അവ പാല് കുടിക്കുമെന്ന് പറയുന്നതും ,മുട്ട കൊത്തിക്കുടിക്കുമെന്നു ള്ളതും തെറ്റാണ്. അവ മുട്ട വിഴുങ്ങുകയാണ് ചെയ്യുക