തോറ്റ് തൊപ്പി ഇട്ടവർ
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉പറ്റിയ തെറ്റുകളെ വിജയകരമായി മറികടന്ന എത്രയെത്ര വ്യക്തിത്വങ്ങളാണ് നമുക്കുമുമ്പിലുള്ളത് .ഇവരെയെല്ലാം നമ്മുടെ ജീവിതത്തിൽ മാതൃകയാക്കാം. വിജയം കണ്ട് മതിമറക്കരുത്, പരാജയത്തിൽ ഇടറുകയുമരുത്. വീഴുന്നതിലല്ല വീണീടെത്തു നിന്ന് എണീക്കുന്നതാണ് വലിയ കാര്യം. ഇന്ന് ജീവിത വിജയം നേടിയ പലരും ആദ്യത്ത ശ്രമത്തിൽ വിജയിച്ചവരല്ല പലതവണ നിരസിക്കപ്പെടുകയും , അപമാനിക്കപ്പെടുകയും ചെയ്തവരാണ്. അതിൽ തളരാതെ അവർ വീണ്ടും ശ്രമിക്കുകയും വിജയം നേടുകയും ചെയ്തു. സ്കൂളിലും , കോളേജിലും വിദ്യാഭ്യാസകാലത്തുമൊക്കെ മോശം മാർക്ക് വാങ്ങിയും പരാജയപ്പെട്ടും ചിലപ്പോഴെങ്കിലും പഠനം നിർത്തേണ്ടിവന്നിട്ടും ജീവിതത്തിൽ വലിയ വിജയങ്ങളായ ഒട്ടേറെ മഹാന്മാർ ഉണ്ട്.
⚡സ്റ്റീവൻ സ്പിൽബർഗ്: ദക്ഷിണ കാലിഫോർണിയൻ സർവകലാശാലയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ പ്രവേശനം നേടാൻ അപേക്ഷയയച്ച് രണ്ടുവട്ടം പിന്തള്ളപ്പെട്ടയാളാണ് സ്റ്റീവൻ സ്പിൽബർഗ്. വർഷങ്ങൾക്കുശേഷം ഹോളിവുഡിലെ ഏറ്റവും വലിയ സംവിധായകരിലൊരാളായിത്തീർന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു കെട്ടിടംതന്നെ സർവകലാശാല പണിതു. മൂന്ന് ഓസ്കർ അക്കാദമി പുരസ്കാരങ്ങൾ നേടിയ സ്റ്റീവൻ സ്പിൽബർഗിന്റെ പേര് ലോകമെങ്ങുമറിയപ്പെടുന്നതാണ്.
⚡വാൾട്ട് ഡിസ്നി:300 തവണയാണ് വാൾട്ട് ഡിസ്നിയുടെ മിക്കി മൗസ് എന്ന ഇതിഹാസ കാർട്ടൂൺ നിരസിക്കപ്പെട്ടത്. കൂടാതെ അദ്ദേഹത്തിന്റെ ജോലിയിൽ നിന്ന് സർഗാത്മകതയും,ഭാവനാശേഷിയും , പുതിയ ആശയങ്ങളുമില്ലാത്ത വാൾട്ട് ഡിസ്നിയെ ഒന്നിനും കൊള്ളില്ലെന്ന് പേരിൽ പുറത്താക്കിയത് അദ്ദേഹം ജോലിചെയ്ത പത്രസ്ഥാപനത്തിലെ എഡിറ്ററാണ്. ലോകത്തെ മാറ്റിമറിച്ച ഡിസ്നി കാർട്ടൂണുകളുടെ പിറവിക്ക് കാരണമായതും ഇതേ കുറ്റപ്പെടുത്തൽത്തന്നെ. ”ചെറുപ്പത്തിൽ കടുത്തൊരു പരാജയമുണ്ടാകുന്നത് നല്ലതാണ്. നാളെയെന്ത് സംഭവിക്കുമെന്ന ഭയം നമ്മെ വന്നുതൊടുന്നത് അപ്പോഴാണ്. പിന്നീടൊരിക്കലും എന്തുവന്നാലും നാമൊന്നിനെയും പേടിക്കില്ല” -ഡിസ്നി.
⚡ജെ.കെ. റൗളിങ്: വിവാഹമോചനം നേടിയ, ഔപചാരികമായി കോളേജ് വിദ്യാഭ്യാസം
പൂർത്തിയാക്കാത്ത സ്ത്രീ, ഒരു കുട്ടിയുടെ അമ്മ, വിഷാദരോഗി… ഇതൊക്കയായിരുന്നു ജെ.കെ. റൗളിങ് എന്ന എഴുത്തുകാരി. എന്നാൽ, പിന്നീട് കോളേജ് പഠനം പൂർത്തിയാക്കുമ്പോൾ സമയംകളയാനായി അവരെഴുതിത്തുടങ്ങിയ ഹാരിപോട്ടർ പുസ്തകപരമ്പര ലോകമെങ്ങുമറിയുന്ന ക്ലാസിക്കായി. ലോകത്തിലെ ഏറ്റവും ധനികരായ സ്ത്രീകളിലൊരാളാണ് ഇന്ന് റൗളിങ്.
ജെ.കെ റൗളിങ്ങിന്റെ ആദ്യ ഹാരി പോട്ടർ നോവൽ പന്ത്രണ്ടോളം വ്യത്യസ്ത പ്രസാധകരാണ് നിരസിച്ചത്. ഓരോ തവണയും തന്റെ ടൈപ്പ് റൈറ്ററിൽ അവർക്ക് അത് ടൈപ്പ് ചെയ്യേണ്ടി വന്നു. എന്നാൽ തളരുവാതെ വീണ്ടും ശ്രമിച്ചു. ഇന്ന് ഹാരി പോട്ടർ ലോകത്തു ഏറ്റവും കൂടുതൽ വീറ്റഴിക്കപ്പെട്ട നോവൽ പരമ്പരയാണ്.
⚡ഓഫ്ര വിൻഫ്രി:ബാൾട്ടിമോറിലെ ടി.വി. ചാനലിൽ അവതാരകയായി ചേർന്ന ഓഫ്രയെ ചാനൽ മേധാവി വൈകാതെ പുറത്താക്കി. അവതരണം കൊള്ളില്ല എന്നതു തന്നെയായിരുന്നു കാരണം.വർഷങ്ങൾക്കു ശേഷം കോടികൾ വരുമാനമുള്ള ടി.വി.ചാനലിന്റെ തന്നെ ഉടമയായി മാറിയ ഓഫ്ര ലോകത്തുതന്നെ ഏറ്റവുമധികം ആരാധകരുള്ള അവതാരകയായി മാറിയതും ഈ പരാജയങ്ങളിൽനിന്നുതന്നെ.
⚡തോമസ് ആൽവാ എഡിസൻ:
”നിന്നെക്കൊണ്ട് ഒന്നും പഠിക്കാൻ കൊള്ളില്ല” എന്ന ശകാരം ഒരു അധ്യാപകനും , അധ്യാപികയും ഒരിക്കലും ഒരുകുട്ടിയോട് പറയാൻപാടില്ലാത്തതാണ്. എന്നാൽ, അതുകേട്ടാണ് തോമസ് എഡിസൻ വളർന്നത്. മരമണ്ടനെന്ന് പറഞ്ഞ് അധ്യാപകർ തള്ളിക്കളഞ്ഞ അദ്ദേഹം പിന്നീട് സ്വന്തമായി ആയിരം കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രപ്രതിഭയായി മാറി. ശബ്ദം റെക്കോഡ് ചെയ്യാനുള്ള ഫോണോഗ്രാഫും , വൈദ്യുത ബൾബും അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തിയ അദ്ദേഹം ആയിരത്തിലേറെ തവണ പരാജയപ്പെട്ടശേഷമാണ് ഓരോ കണ്ടുപിടിത്തവും നടത്തിയത്.
⚡അമിതാബ് ബച്ചൻ:
അമിതാബ് ബച്ചനെ ഓൾ ഇന്ത്യ റേഡിയോ ശബ്ദം കൊള്ളില്ല എന്ന കാരണത്താൽ നിരസിച്ചു. ഇന്റർവ്യൂ ചെയ്യുവാൻ പോലും കൂട്ടാക്കിയില്ല. പിന്നെ തളരാതെ നേരെ ബോളിവുഡിലേക്ക്. പിന്നെ ചരിത്രം വേറെ.
⚡സച്ചിൻ ടെണ്ടുൽക്കർ:
ഒരു ഫാസ്റ്റ് ബൗളറാകുവാൻ ആഗ്രഹിച്ചു എംആർഎഫ് പേസ് ഫൗണ്ടേഷനിൽ എത്തിയ സച്ചിനെ ഡെന്നിസ് ലില്ലി എന്ന ഇതിഹാസ താരം സച്ചിന്റെയടുത്തു ബൗളിംഗ് പറ്റിയ പണിയല്ലെന്നും ബാറ്റിംഗ് നോക്കുവാനും പറഞ്ഞു. പിന്നെയുള്ളത് ചരിത്രം.