വോയേജർ നൽകിയ നമ്മുടെ ഒരു പഴയ കുടുബചിത്രം

Suresh Nellanickal

വോയേജർ പേടകങ്ങൾ ഒന്നിന് പിറകിൽ ഒന്നായി രണ്ടാഴ്ച ഇടവേളകളിൽ എന്തിന് അയച്ചു എന്ന് ആലോചിട്ടുണ്ടോ? . അതായത് അവസാന 𝟏𝟗𝟕𝟎 കൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അസ്ട്രോണമിയെ സംബന്ധിച്ച് വല്ലപ്പോഴും വരുന്ന അപൂർവവർഷങ്ങളിൽ ഒന്നായിരുന്നു 𝟏𝟗𝟕𝟕 വർഷം ഉൾപ്പെടെയുള്ള ആ കാലഘട്ടം .

വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ഏകദേശം ഒരേ രേഖയിൽ ഒന്നിച്ച് വരുന്നു എന്നതായിരുന്നു ആ വർഷങ്ങളിലെ പ്രത്യേകത. ഇനി അതുപോലെ ഒരു പ്രത്യേക 𝐀𝐥𝐢𝐠𝐧𝐦𝐞𝐧𝐭 അഥവാ കൂടിച്ചേരൽ ഉണ്ടാവണമെങ്കിൽ ഇനി ഒരു 𝟏𝟕𝟓 വർഷങ്ങൾ കാത്തിരിക്കണം എന്നവർ മനസ്സിലാക്കി. അപ്പോൾ ആ വർഷം ഒരു പേടകം അയച്ചാൽ ഒറ്റ യാത്രയിൽ ഇവരെയെല്ലാം അടുത്ത് കാണാൻ പറ്റും. മാത്രമല്ല ഈ ഗ്രഹങ്ങളുടെ ഗ്രാവിറ്റി ഉപയോഗിച്ച് ഇന്ധനം ലാഭിക്കുകയും ചെയ്യാം.ഫലമോ, വോയേജർ പേടകങ്ങൾ സ്പെസിലേക്ക് കുതിച്ചുയർന്നു.അവ ഓരോ ഗ്രഹങ്ങളെ സന്ദർശിക്കുകയും,ഓരോ ഗ്രഹങ്ങളുടെ ഗ്രാവിറ്റി ഉപയോഗിച്ച് ഉണ്ടാക്കിയ സ്ലിംഗ് സ്ലോട്ട് വഴി ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാടി ചാടി ഇന്ധനം ലാഭിച്ച് കുതിച്ച് പായുകയും ചെയ്തു.നമ്മുടെ നാട്ടിലെ പണ്ടത്തെ മിടുക്കന്മാർ ഉയരമുള്ള കവുങ്ങുകൾ , തെങ്ങുകൾ എന്നിവയെ വളച്ചു അവയുടെ മുകളിലൂടെ ഗ്രാവിറ്റി ഉപയോഗിച്ച് പറക്കുന്നപോലെ തന്നെ. അപ്പോൾ ഇതായിരുന്നു ഒരു പേടകം കൂടി അയക്കാൻ ഉള്ള കാരണം.

വോയേജർ 1 ഈ വേഗതയിൽ പായുകയാണെങ്കിൽ അടുത്ത 𝟒𝟎𝟎𝟎𝟎 വർഷങ്ങൾ കൊണ്ട് 𝐀𝐂 +𝟕𝟗𝟑𝟖𝟖𝟖 എന്ന തന്റെ ആദ്യ നക്ഷത്രത്തിനരികെ എത്തും .അവിടെ നിന്നും വീണ്ടും പായുന്ന ഈ പേടകം നമ്മുടെ ഗാലക്സിയെ അനന്തമായി വലം ചെയ്യാൻ ആരംഭിക്കുന്നു. കാരണം ഗാലക്സിക്ക് പുറത്തേക്ക് പായാനുള്ള എസ്‌കേപ്പ് വേലോസിറ്റി ഇല്ല. പണ്ട് നമ്മുടെ സൗരയൂഥത്തിൽ നിന്നും ഡീപ് സ്പെസിലേക്ക് കയറും മുൻപ് നാല് ബില്യൺ കിലോമീറ്ററുകൾക്കപ്പുറം നിന്ന് വോയേജർ 1 തന്റെ ഒരു കുടുംബചിത്രം എടുത്ത് അയച്ചിരുന്നു. മുകളിലെ കുടുംബ ചിത്രത്തിലെ വെളുത്ത കുത്തുകൾ ആണ് ഗ്രഹങ്ങളുടെ സ്ഥാനം കാണിക്കുന്നത്.ഇടത് മാറി നടുക്ക് ആയി സൂര്യനും. ഗ്രഹങ്ങളുടെ വിശദമായ ചിത്രങ്ങൾ ആണ് താഴെ.

You May Also Like

നാം നടക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം…

ചന്ദ്രന് പകരം ഭൂമിയോട് അടുത്ത് മറ്റേതെങ്കിലും ഗ്രഹം ആയിരുന്നെങ്കില്‍ ? വീഡിയോ കാണാം

Vidya Vishwambharan ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് വ്യക്തമായി ചന്ദ്രനെ കാണാം.…

നീല്‍ ആംസ്ട്രോങ് നമ്മോട് നുണ പറഞ്ഞുവോ?

നീല്‍ ആംസ്ട്രോങ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ശേഷം നടത്തിയ ‘ഒരു ചെറിയ കാല്‍ വെപ്പ്’ പ്രസ്താവന അദ്ദേഹം അന്ന് അവകാശപ്പെട്ട പോലെ പെട്ടെന്ന് ഉണ്ടായതല്ലെന്നും അദ്ദേഹം ചന്ദ്രനിലേക്ക് പറക്കും മുന്‍പേ തന്നെ അതെഴുതി വെച്ചതാണന്നും വെളിപ്പെടുത്തല്‍ .

ഭൂമിയിലെ വിലയേറിയ മൂലകങ്ങൾ 

ഭൂമിയിലെ വിലയേറിയ മൂലകങ്ങൾ  ലോകത്ത് ഏകദേശം 118 മൂലകങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് . ഇവയുടെ ഉത്ഭവത്തെക്കുറിച്ച്…