‘രക്ഷാധികാരി ബൈജു’വിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനഘ. പിന്നീട് താരം അനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ഇപ്പോൾ ഭീഷ്മപർവ്വത്തിലെ അഞ്ഞൂറ്റി കുടുംബത്തിലെ ഇളമുറക്കാരി റേച്ചൽ ആയി അഭിനയിച്ചു പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറുകയാണ് അനഘ. ശ്രീനാഥ് ഭാസിയെ പ്രണയിക്കുന്ന കഥാപാത്രമാണ് ഭീഷ്മപർവ്വത്തിൽ അനഘയുടെ കഥാപാത്രം. താരം കൊച്ചിയിൽ എംടെക്കിന്റെ ഇന്റേൺഷിപ്പ് ചെയ്യാൻ വന്നതു മുതല്ക്കാന് ഒഡിഷനുകളിൽ പങ്കെടുക്കുന്നത്.
എന്നാൽ എംടെക് കഴിഞ്ഞൊരാൾ സിനിമയെന്ന് പറഞ്ഞു നടക്കുന്നതുകണ്ടപ്പോൾ നാട്ടുകാർക്കും ബന്ധുക്കൾക്കും ആദ്യമൊക്കെ സംശയമായിരുന്നു എന്ന് അനഘ പറയുന്നു .സിനിമയെന്നൊക്കെ പറഞ്ഞു അലഞ്ഞുതിരിഞ്ഞു നടക്കുകയല്ലേ.. എന്നാൽ ഒരു സിനിമ അത്രയേറെ സക്സസ് ആകുമ്പോൾ ആണ് ആ വ്യക്തിയെ പലരും തിരിച്ചറിയുക. ഭീഷ്മപർവ്വം ഇത്രയേറെ ഹിറ്റ് ആയപ്പോൾ എനിക്ക് ആണ് ഏറെ അനുഗ്രഹമായത്. അനഘ പറയുന്നു.