fbpx
Connect with us

Entertainment

ദേവൂട്ടിക്ക് ക്ലാസിൽ കിട്ടിയ ‘ആനമുട്ട’ പറയുന്നത് ചെറിയ കാര്യമല്ല

Published

on

തയ്യാറാക്കിയത് രാജേഷ് ശിവ

Rafeek cam coins സംവിധാനം ചെയ്ത ‘ആനമുട്ട’ പറയുന്ന ആശയം വളരെ പ്രസക്തമാണ്. ആനമുട്ട എന്ന പ്രയോഗം തന്നെ ഒരു പരിഹാസ്യമായ പ്രയോഗമാണ്. കാരണം അത് പൂജ്യം എന്ന സംഖ്യയെ ആണ് ഉദ്ദേശിക്കുന്നത്. പരീക്ഷയ്ക്ക് പൂജ്യം മേടിച്ചവരോട് നമ്മൾ സാധാരണ ചോദിക്കാറുണ്ട് ആനമുട്ട അല്ലെ കിട്ടിയതെന്ന്. ഇവിടെ നിഷ്കളങ്കയായ ദേവൂട്ടി എന്ന പെൺകുട്ടിക്ക് കിട്ടിയ ആനമുട്ട അവൾ കണ്മുന്നിൽ കാണുന്ന സത്യത്തെ എഴുതിയത് കൊണ്ട് കിട്ടിയ ലോകത്തിന്റെ സമ്മാനമാണ്.

പ്രകൃതി തന്റെ എല്ലാ വന്യതയും ഗാംഭീര്യവും കൊടുത്തു സൃഷ്ടിച്ച ആനയെ പുരാതനകാലംമുതൽക്കു തന്നെ മനുഷ്യൻ തടവിലാക്കി ഉപയോഗിക്കാൻ തുടങ്ങിയെന്ന് സിന്ധുനദീതട സംസ്കാരകാലത്തെ ചരിത്രരേഖകൾ പറയുന്നു. രാജാക്കന്മാരുടെ സൈന്യങ്ങളിലെ ആനപ്പട വിഖ്യാതമായിരുന്നല്ലോ. ഇന്ത്യൻ ചക്രവർത്തിമാരുടെ സൈന്യത്തിലെ ആനപ്പട പല വൈദേശിക ആക്രമണകാരികളെയും ഭയപ്പെടുത്തിയിരുന്നു. ആനകളുടെ എണ്ണം സൈനികശക്തിയുടെയും,  ഈയടുത്തകാലംവരെ സമ്പത്തിന്റെയും തറവാട്ടു മഹിമയുടെയും മാനദണ്ഡം തന്നെയായിരുന്നു.

ആനമുട്ട ബൂലോകം ടീവിയിൽ ആസ്വദിക്കാം

Advertisementആനയൊരു നാട്ടുമൃഗമല്ലെന്ന് എല്ലാർക്കും അറിയാം. അത് വന്യജീവിതന്നെയാണ്. കരയിലെ ഏറ്റവും വലിയ ജീവി. കാടിന്റെ സ്വാതന്ത്ര്യത്തിൽ ചിന്നംവിളിച്ചും ബന്ധുക്കളോടൊപ്പം മേഞ്ഞും സ്വച്ഛവുമായി വിഹരിക്കുന്നവർ. ആനയും മനുഷ്യനെപ്പോലെ ബന്ധുക്കൾക്കൊപ്പം ജീവിക്കാൻ ഇഷ്ടമുള്ളജീവിയാണ്. മനുഷ്യന് ഏകാന്തത എത്രമാത്രം ഭീകരമാകുന്നു. അങ്ങനെ തന്നെയാണ് ആനക്കും. വാരിക്കുഴികൾ തീർത്തു ചതിയുടെയും കുടിലതയുടെയും ജനിതകഗുണങ്ങൾ കാണിക്കുന്ന മനുഷ്യർ അവയെ തടവിലാക്കി ഭേദ്യംചെയ്യുന്നു. ചങ്ങലയിലെ ഗതികേടുകൾകൊണ്ടും സ്വാതന്ത്ര്യമോഹം നിഷ്ഫലമെന്ന അറിവുള്ളതുകൊണ്ടുമാകാം അവയുടെ മെരുങ്ങൽ. അല്ലാതെ നായയെപോലെ ജനിതകത്തിൽ അടിമത്തം സൂക്ഷിച്ചു മനുഷ്യന്റെ കൂടെ ഇണങ്ങിജീവിക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടൊന്നുമല്ല.

പീനമാമംഗത്തിലെരിയുന്ന മാനസം തേടുന്നു ആരുണ്യശാദ്വലങ്ങള്‍
കർമ്മത്രയങ്ങളിലമരുന്നയീശ്വരരെന്‍ വിധി കാണുകയില്ലയെന്നോ
മനുഷ്യന്റെഹുങ്കോടെയെന്നെയണിയിച്ച ബന്ധനമാലയിലെന്നുമെന്നും
ചത്വരവാസത്തിലമരുന്നനേരത്തിലെന്നുള്ളിൽ കാടെന്നുംപൂത്തുനിൽക്കും

ഇങ്ങനെ… മനുഷ്യന്റെ പീഡനകാലങ്ങളിൽ ഓരോ ആനകളും കാടിനെ കുറിച്ചുള്ള സ്വപ്നങ്ങൾ ഓർക്കുന്ന നേരമാണ് ക്ലാസിൽ അധ്യാപിക ആനയൊരു വന്യജീവി എന്ന് പഠിപ്പിക്കുന്നതും ആ വിഷയം ടെസ്റ്റ് പേപ്പർ ഇടുമ്പോൾ ദേവൂട്ടിക്ക് മാത്രം ആനമുട്ട കിട്ടുന്നതും . മറ്റൊന്നുംകൊണ്ടല്ല… ആരൊക്കെ ആനയെ കുറിച്ച് എന്തൊക്കെ പഠിപ്പിച്ചാലും അവൾ കണ്മുന്നിൽ കാണുന്നത് ആണ് പരീക്ഷയ്ക്ക് എഴുതിയത്. ദേവൂട്ടിക്ക് ആന വന്യജീവിയല്ല… അവൾക്കു ആന തികച്ചും ഒരു നാട്ടുജീവി തന്നെയാണ് .

അന്ധദൈവ സമക്ഷത്തിലെരിവെയിലേറ്റും മമഗാത്രമോടെയിന്നു
ബന്ധുരമാംപട്ടം ചൂടിയെന്നാലുമീയുള്ളിലെ വേദന മാഞ്ഞീടുമോ
നയനാഭിരാമമെന്നോതുന്നു ചുറ്റിനുമെന്‍ നയനങ്ങളില്‍ ഭീതിയല്ലോ,
ഉത്സവമാനസമാടിത്തിമിര്‍ക്കുമ്പോളേതിനും മൂകനാം സാക്ഷിയല്ലോ

ഇങ്ങനെ…മനുഷ്യൻ അവന്റെ സ്വാർത്ഥതയ്ക്കു വേണ്ടി മെരുക്കി തടിപിടിക്കാനും , അവന്റെ അനാചാരങ്ങൾക്ക് വെറുമൊരു കോമാളിയാക്കി കെട്ടിയെഴുന്നള്ളിക്കാനും അനുസരിച്ചില്ലെങ്കിൽ ക്രൂരമായി തല്ലാനും മുതിരുമ്പോൾ അതെല്ലാം കാണുന്ന ദേവൂട്ടിയോടു ആനയൊരു വന്യജീവി എന്ന് പറഞ്ഞാൽ കാര്യം നടക്കുമോ ? അവളുടെ കുഞ്ഞു മനസ്സു അത് സമ്മതിച്ചുകൊടുക്കുമോ ?

Advertisementആനയെ മെരുക്കാൻ മനുഷ്യർ ചെയുന്ന ക്രൂരത വിവരണാതീതമാണ്. ഇടുങ്ങിയ കൂടുകളിലിട്ടു ഭേദ്യംചെയ്തും പരിക്കേൽപ്പിച്ചും പട്ടിണിക്കിട്ടും അവയെ കൊല്ലാക്കൊല ചെയ്യുന്നു. മനുഷ്യരൂപമുള്ള മനുഷ്യന്റെ ദൈവങ്ങളെ സാഷ്ടംഗം നമസ്കരിക്കാൻ അവയെ പഠിപ്പിക്കുന്നു. വിഗ്രഹങ്ങളെ പുറത്തേറ്റി താങ്ങാനാകാത്ത കൊടുംവെയിലിലും നടത്തിക്കുന്നു. കാട്ടിലെ വിഭവസമൃദ്ധമായ ആഹാരം വിലക്കപ്പെടുമ്പോൾ മനുഷ്യൻ നല്കുന്നവയിൽ അവർ സംതൃപ്തികണ്ടെത്തേണ്ടിവരുന്നു. അതുപോലെ തന്നെയാണ് ആനകളുടെ ലൈംഗികമായ തൃഷ്ണകളെ വിലങ്ങണിയിച്ചു വയ്ക്കുന്നത്. ആ തൃഷ്ണകൾ മനുഷ്യനുള്ളതുപോലെ തന്നെയാണ് മറ്റുജീവികൾക്കും എന്നോർക്കണം. നിങ്ങള്ക്ക് ആനയോടു സ്നേഹമുണ്ടെങ്കിൽ നോക്കേണ്ടത് നെറ്റിപ്പട്ടത്തിലോ കൊമ്പുകളിലോ അല്ല അവയുടെ കാലുകളിലേക്കാണ്. ചങ്ങലയുരഞ്ഞ കൊടും വൃണങ്ങളുമായി അവരനുഭവിക്കുന്ന വേദനയാണ് കാണേണ്ടത്. ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിൽ നിൽക്കുമ്പോൾ കുളമ്പുകൾ ഇല്ലാത്ത അവയുടെ പാദങ്ങൾ അനുഭവിക്കുന്ന പൊള്ളലാണ് കാണേണ്ടത്. അസഹ്യമായ ഉത്സവാരവങ്ങളിൽ നിങ്ങൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നൃത്തംവയ്ക്കുമ്പോൾ അവയൊന്നും താങ്ങാനാകാതെ നിൽക്കുന്ന ആനകളുടെ കഷ്ടതയാണ് കാണേണ്ടത്. നിങ്ങൾ കപടസ്നേഹത്തോടെ നൽകുന്ന ഒരു കുല പഴത്തിനോ ശർക്കരയ്ക്കോ തീർക്കാനാകുന്ന പാപമല്ല ഇതൊന്നും.

ഇതൊക്കെ ചെയുന്ന മനുഷ്യന്റെ പ്രതിനിധിയാണ് ദേവൂട്ടിയുടെ അധ്യാപികയും. ഒരേസമയം ആനയെ നാട്ടുജീവിയാക്കി കഷ്ടപ്പെടുത്തുകയും എന്നാൽ ആനയൊരു വന്യജീവിയെന്നു പഠിപ്പിക്കുന്ന പ്രഹസനം കാഴ്ചവയ്ക്കുകയും ചെയുന്ന മനുഷ്യന്റെ കപടതയാണ് അധ്യാപികയിലൂടെ ദേവൂട്ടി തിരിച്ചറിയുന്നത്.

തിടമ്പേറ്റം,കുടമാറ്റം,നൂറുനൂറഭ്യാസമോടെയമരുന്ന വ്യര്‍ത്ഥജന്മം
അദ്രിരാജസമനായി വളര്‍ന്നാലും കുടിലമാം ബുദ്ദിയതില്ല തന്നെ
മൃഗപതീ ശൗര്യമടിയറ വച്ചൊരു ധീരമാം രൂപമിതെന്നോ ശങ്ക ,-
യിനിയെന്റെ കണ്ണുനീര്‍ ഭൂമിയ്ക്കു ഭാരമായേകുവാനില്ല മനുഷ്യന്മാരേ ..

ഇങ്ങനെ ഓരോ നാട്ടാനയും തേങ്ങുമ്പോൾ ആനയൊരു വന്യജീവി എന്ന് പഠിപ്പിക്കുന്നതിൽ അർത്ഥമുണ്ടോ ? ദേവൂട്ടിമാരെപ്പോലുള്ള നിഷ്കളങ്ക മനസുകൾ സമ്മതിക്കുമോ ? അവരുടെ കുഞ്ഞു ചിന്തകളിൽ തെളിയുന്നതെല്ലാം ആനകളോടുള്ള കൊടിയ പീഡനങ്ങൾ… ആ സത്യം എഴുതി ആനമുട്ട മേടിച്ചു അധ്യാപികയുടെ തല്ലുമെടിച്ച ദേവൂട്ടി പാപ്പാന്റെ തല്ലുകൊണ്ട് പുളയുന്ന ആനയെ കണ്ടു എങ്ങനെ തുള്ളിച്ചാടാതിരിക്കും ? ‘അതുതന്നെ…. നല്ല തല്ലു കിട്ടുക തന്നെ വേണം..’ എന്ന് എങ്ങനെ അവൾ വിളിച്ചുപറയാതിരിക്കും ?

Advertisementആനമുട്ട ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/ana-mutta_aoMV4LHJfLBXKkY121.html

ഈ സ്നേഹത്തിന്റെയൊക്കെ മറവിൽ കൊടിയപീഡനം അനുഭവിക്കേണ്ടിവരുന്ന യഥാർത്ഥ ആനകളെ ഇനിയും കാണാതെപോകരുത്. ആനകളെ തടിമില്ലിലും ഉത്സവാഘോഷങ്ങളിലും കൊല്ലാതെകൊല്ലുന്നതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. അവർ തലയെടുപ്പോടെ കാടിന്റെ ഹരിതാഭയിൽ സ്വച്ഛന്ദമായി വിഹരിക്കട്ടെ. പരിസ്ഥിതിക്ക് ചെയുന്ന മഹത്തായ സേവനങ്ങൾ തുടരട്ടെ. കാട്ടരുവികളിൽ നീരാടി തിമിർക്കട്ടെ. അവയുടെ അഭിമാനത്തിന്റെ കൊമ്പുകൾ ശില്പങ്ങളാകാനുള്ളതല്ല. വാലിലെ രോമങ്ങൾ മോതിരങ്ങളാകാനുള്ളതല്ല. മനുഷ്യനെപ്പോലെ എല്ലാ അവകാശങ്ങളോടെയും ഭൂമിയിൽ ജീവിക്കാൻ അവർക്കും സാധിക്കണം. ആനപ്പുറത്തിരുന്നില്ലെങ്കിൽ പ്രസാദിക്കാത്ത മൂർത്തികൾ മനുഷ്യന്റെ സങ്കൽപം മാത്രമാണ്. മൃഗങ്ങൾക്കു ദൈവമില്ല. ആന നമ്മുടെ അഹങ്കാരവും അഭിമാനവുമല്ല. അവ സ്വതന്ത്രജീവികളാണ്. കാട്ടുമൃഗങ്ങൾ. അങ്ങനെ കട്ടിൽ വിഹരിക്കുന്ന ആനകളെ മാത്രം ദേവൂട്ടിക്കു കാണാൻ സാധിക്കട്ടെ… അത് കണ്ടു ദേവൂട്ടി പരീക്ഷയ്ക്ക് ആനയൊരു വന്യജീവിയാണ് എന്ന് എഴുതി നൂറിൽ നൂറു മാർക്കും മേടിക്കട്ടെ… അങ്ങനെ പഠിപ്പിക്കുന്നതും പഠിക്കുന്നതും തമ്മിലുള്ള അന്തരങ്ങൾ ഒഴിവായി ദേവൂട്ടിയുടെ ആത്മസങ്കടങ്ങൾ ഇല്ലാണ്ടാകട്ടെ… ആനകൾ വന്യജീവികൾ മാത്രമാകട്ടെ…

ഈ ഷോർട്ട് മൂവി നല്ലൊരു അവബോധ സിനിമയാണ്. ഏവരും കാണുക… വിലയിരുത്തുക…

Rafeek cam coins ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഒരു എഡിറ്റർ ആണ്.. എഡിറ്റിങ് വർക്കുകൾ ഒക്കെ ചെയുന്നു. ‘ആനമുട്ട’യുടെ എഡിറ്ററും ഞാൻ തന്നെയാണ്. ആനമുട്ടിയ്ക്കു മുൻപ് ഷോർട്ട് മൂവി , ആഡ് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ അഞ്ചാമത്തെ വർക്ക് ആണ് ആനമുട്ട .

AdvertisementRafeek cam coins

Rafeek cam coins

ആനമുട്ടയെ കുറിച്ച്

ഞാൻ ജനിച്ചുവളർന്നത് തൃശൂർ ജില്ലയിലെ ചേറ്റുവ എന്ന സ്ഥലത്താണ്.  പൂരം പോലെ ആനയെ ഉപയോഗിച്ചുള്ള പലതരത്തിലെ ഉത്സവങ്ങൾ ഇവിടെ നടക്കും. എല്ലാ വർഷവും ഞങ്ങൾ ഒത്തിരി ആനക്കളെയും ഉത്സവങ്ങളെയും കാണുന്നുണ്ട്. ഒത്തിരി കൊല്ലം മുൻപ് ഉത്സവത്തിൽ ആന ഇടഞ്ഞു ഒത്തിരിപേർ മരിക്കുകയൊക്കെ ചെയ്തിരുന്നു. ശരിക്കും ആനയെ കുറിച്ച് ഞാൻ വായിക്കാൻ തുടങ്ങിയത് അപ്പോഴാണ്. കാട്ടിൽ ജീവിക്കേണ്ട ഒരു ജീവിയാണ് ആന എന്ന ബോധോദയം അപ്പോഴാണ് ഉണ്ടാകുന്നത്. നമ്മൾ അതിനെ പിടിച്ചുകൊണ്ടു വന്നു ഇവിടെയിട്ട് അടിമപ്പണി ചെയ്യിക്കുകയാണ്. ആ ഒരു സംഭവം എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു. പിന്നീട് ഒരു മൂവി ചെയ്യണം എന്ന് ആലോചിച്ചപ്പോൾ ഒരു കൊച്ചുകുട്ടിയിലൂടെ ഇത് എങ്ങനെ ചെയ്യണം എന്ന് ആലോചിച്ചു. അത് ആർക്കും കണ്ടാലും ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ രസകരമായി അവതരിപ്പിക്കണം എന്നുണ്ടായിരുന്നു . അതിനാൽത്തന്നെ നിഷ്കളങ്കയായ ഒരു കുട്ടിയുടെ ചിന്തയിൽ നിന്ന് അവതരിപ്പിക്കണം . ആന എന്നാൽ ഉത്സവത്തിനു കൊണ്ടുപോകുന്ന ഒരു ജീവി മാത്രമാണെന്ന് ഞാനടക്കം പലരും വിചാരിച്ചിരുന്നു. അപ്പോൾ ആ ഒരു ചിന്ത നമ്മളിൽ തന്നെ കിടക്കുന്നുണ്ട്. അതുവച്ചിട്ടാണ് പിന്നീട് ആ തീമിനെ വികസിപ്പിച്ചത്. അങ്ങനെയാണ് അതിനെ ഒരു കുഞ്ഞു സിനിമയാക്കി മാറ്റിയത്.

ആന ഒരു ‘ഭീഷണിയായി’

പിന്നെ ഈ ഷോർട്ട് മൂവി ചെയുമ്പോൾ ഏറ്റവും പേടിച്ചകാര്യം ആനയെ വച്ച് ചെയുന്നത് കൊണ്ടുതന്നെ ആയിരുന്നു. കാരണം ആന നിന്നുതന്നില്ലെങ്കിൽ മൊത്തം കൈയിൽ നിന്ന് പോകുമായിരുന്നു. ആനയെ കിട്ടിയില്ലായിരുന്നെങ്കിൽ ഈ സംഭവമേ നടക്കില്ലായിരുന്നു . എന്തോ ഭാഗ്യത്തിന് എല്ലാം നടന്നു. ആനയെ ഞങ്ങൾ ഉപദ്രവിച്ചില്ല.. സിനിമയിൽ ആനയെ അടിക്കുന്നതായി കാണിക്കുന്നതൊക്കെ സിനിമാ ടെക്നിക്കുകൾ ആയിരുന്നു. എന്നാലും… ആനയെ അടിക്കാൻ നീയാരെടാ എന്നൊക്കെ പറഞ്ഞു ചിലർ ദേഷ്യപ്പെട്ടിരുന്നു, ഭീഷണിയുമായി വന്നിരുന്നു. അവർക്കു ആനയെ പലരും പീഡിപ്പിക്കുന്നതിൽ ഒന്നും പ്രശ്നമില്ല .

അഭിമുഖത്തിന്റെ ശബ്‌ദരേഖ

AdvertisementBoolokamTV InterviewRafeek cam coins

ആശയം ഉപദേശിക്കുന്ന മട്ടിൽ ആകരുതെന്നു നിർബന്ധമുണ്ടായിരുന്നു

ഞാൻ ഓരോ ഷോർട്ട് മൂവി ചെയ്യുമ്പോഴും ശ്രദ്ധിക്കാറുള്ള കാര്യം ഒരു ആശയം പറയുമ്പോൾ അവസാനം ഉപദേശിക്കുന്ന മട്ടിൽ ആകരുത് . അതായതു ഉപദേശിക്കുന്ന രീതിയിൽ തോന്നരുത് എന്നാൽ ആ ആശയം അതിൽ വർക്ഔട്ട് ആകുകയും വേണം. മനുഷ്യനെ രക്ഷിക്കൂ… കാടിനെ സംരക്ഷിക്കൂ… എന്നൊക്കെ നാടകത്തിന്റെ അവസാനം പറയുന്നതുപോലെ ആകരുത്. ഇങ്ങനെയുള്ളതൊന്നും ഇല്ലാതെ തന്നെ അതിനുള്ളിൽ എന്തോ ഉണ്ട്..അത് മനസിലാക്കി എടുപ്പിക്കുകയാണ് എന്റെയൊരു രീതി. അതുകൊണ്ടുകൂടിയാണ് അതൊരു ആക്ഷേപഹാസ്യം പോലെ അവതരിപ്പിച്ചത്. ഇതിൽ കുട്ടി ആനയെ കുറിച്ച് പറയുന്നു, ആന ഒരു നാട്ടുജീവിയാണ് , ആനയെ പാപ്പാൻ ആണ് കുളിപ്പിക്കുന്നത് … ഇങ്ങനെയൊക്കെ ആക്ഷേപഹാസ്യത്തോടെ പറയുമ്പോൾ നമുക്കെന്താണോ മനസിലാകേണ്ടത് അതുതന്നെയാണ് ആശയവും. ഇത് ചെയുമ്പോൾ എന്താകും എന്ന് അറിയില്ലായിരുന്നു. കാരണം നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ ആളുകൾ സമീപിക്കുന്നത്.  എന്തായാലും ആളുകൾ കണ്ടു… ഇഷ്ടപ്പെട്ടു.

ഫെസ്റ്റിവൽ അനുഭവങ്ങൾ

ഫെസ്റ്റിവൽ അനുഭവങ്ങൾ കുറെ ഉണ്ടായിരുന്നു. കേരള സ്റ്റേറ്റിന്റെ ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവിടെ പ്രദർശിപ്പിച്ചിരുന്നു. അങ്ങനെ ഒരു പത്തോളം ഫെസ്റ്റിവലിൽ കളിച്ചിരുന്നു. കേരള സാഹിത്യഅക്കാദമിയുമായി ബന്ധപ്പെട്ടുള്ള ഒരു ഫെസ്റ്റിവലിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച കഥ, മികച്ച പശ്ചാത്തലസംഗീതം എന്നീ അവാർഡുകളും കിട്ടി. പാവറട്ടി എന്ന സ്ഥലത്തു നടത്തിയ ഒരു പ്രോഗ്രാമിൽ മികച്ച ബാലതാരമായി അതിലെ കുട്ടിയെ (Amaya chandran ) തിരഞ്ഞെടുത്തു. മറ്റൊരു ഓൺലൈൻ ഫെസ്റ്റിവലിലും മികച്ച ബാലതാരമായി ആ കുട്ടിയെ തിരഞ്ഞെടുത്തിരുന്നു. ഗോവൻ ഫെസ്റ്റിവലിൽ കളിച്ചിട്ട് നല്ല അഭിപ്രായം നേടിയെടുക്കുകയുണ്ടായി. അവിടന്ന് ഒരു സർട്ടിഫിക്കറ്റ് ഒക്കെ കിട്ടി. ഇങ്ങനെ കുറെ ഫെസ്റ്റിവൽസിൽ കളിച്ചു കുറെ ആളുകൾ കണ്ടു എന്നതാണ് ഏറ്റവും സന്തോഷിപ്പിക്കുന്നത്.

Advertisementഇനി ചെയ്യാൻപോകുന്നത് ഒരു മ്യൂസിക് വീഡിയോ ആണ്. പിന്നെ ഒരു ഷോർട്ട് ഫിലിം ചെയ്യാനും താത്പര്യമുണ്ട്. സിനിമ തന്നെയാണ് പ്രധാനലക്ഷ്യം. ഇതൊക്കെ ഓരോ ചവിട്ടുപടികൾ ആയിട്ടാണ് കരുതുന്നത്.

ആനമുട്ട ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/ana-mutta_aoMV4LHJfLBXKkY121.html

Aanamutta
Production Company: cam coins
Short Film Description: ‘’Dreams of children have thousand wings”
This is a short film that maintains a social commitment. The film criticizes practices and animal cruelty…
Producers (,): cam coins production
Directors (,): Rafeek cam coins
Editors (,): Rafeek cam coins
Music Credits (,): Anaswar Thaniyath
Cast Names (,): Amaya chandran
Shajeer azhikod
Genres (,): children short film (This is a short film that maintains a social commitment. The film criticizes practices and animal cruelty)
Year of Completion: 2019-06-10
Poster Image Upload: https://publisher.boolokam.tv/wp-content/uploads/elementor/forms/60d48effcea5a.jpg
Additional Information: Film Name: Aanamutta ( elephant’s egg )
Language: Malayalam
Duration: 07min 42 sec
Director: Rafeek cam coins

**

 3,387 total views,  3 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Entertainment53 seconds ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment4 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala41 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Advertisement