ത്രീഡിയിൽ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ എങ്ങനെയാണ് പിന്നെ നമുക്ക് കാണാതിരിക്കുവാൻ സാധിക്കുക..?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
163 VIEWS

Anand Kalarikkal

“fiction based on imagined future scientific or technological advances and major social or environmental changes, frequently portraying space or time travel and life on other planets.”
എന്താണ് സയൻസ്ഫിക്ഷൻ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ നമുക്ക് കിട്ടുന്ന ഉത്തരം ആണിത്. ഈ ജോണറിൽ ഒരുപാട് സിനിമകൾ വിവിധ ഭാഷകളിലായി വന്നിണ്ടെങ്കിലും മുകളിൽ പറഞ്ഞ ഡെഫിനിഷനോട് നീതിപുലർത്തുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഉള്ളൂ എന്നതിൽ സംശയമേതുമില്ല, അവിടെയാണ് 2009 ൽ ഇറങ്ങിയ ജെയിംസ് കാമറൂണിന്റെ “അവതാർ” ഒരു ബെഞ്ച് മാർക്ക് ആയി മാറുന്നത്, പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ആ ചിത്രം റീ റിലീസ് ചെയ്യുമ്പോൾ തിയറ്ററിൽ പോയി തന്നെ കാണണമെന്ന് ഓരോ പ്രേക്ഷകരും തീരുമാനിക്കുന്നത്…

ഓരോ സൈ ഫൈ സിനിമകളിലും(അങ്ങനെ അവകാശപ്പെടുന്ന)അതിന്റെ പിന്നണി പ്രവർത്തകർ കാണിക്കുന്ന ഉദാസീനതയും അതിഭാവുകത്വവും തന്നെയാണ് അവയിൽ പലതും വലിയ കല്ലുകടിയായും ബോറിംഗ് ആയും അനുഭവപ്പെടാനുള്ള പ്രധാന കാരണം.അവിടെ കാമറൂണും സംഘവും നടത്തിയ ഹോംവർക് അത്രമേൽ പ്രശംസനീയവും അത്ഭുതപ്പെടുത്തുന്നതുമാണ്  പ്രശസ്ത സ്വതന്ത്ര ചിന്തകനും ശാസ്ത്രകാരനുമായ വൈശാഖൻ തമ്പിയുടെ ഈ സിനിമയെ കുറിച്ചുള്ള ചിന്തകൾ ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്;

” ഒരു പക്ഷേ നാളെ മനുഷ്യൻ നേരത്തെ തന്നെ ഇൻഹെബിറ്റഡ് ആയ ഒരു പ്ലാനറ്റിൽ കുടിയേറാനായി ചെന്നാൽ അവിടെയുള്ള ജനത അവരെ നല്ല രീതിയിൽ സ്വീകരിച്ചുകൊള്ളണമെന്നില്ല, പന്റോറയിൽ നാച്ചുറൽ റിസോഴ്സുകളെ എക്സ്പ്ലോയിറ്റ് ചെയ്യാനാണ് മനുഷ്യർ എത്തിയതെങ്കിലും അതെങ്ങനെ ചെയ്തു എന്നതിൽ റിയലിസ്റ്റിക് ആയ ഒരു സമീപനമാണ് സംവിധായകൻ കൈ കൊണ്ടിരിക്കുന്നത്, അവതാറിലെ അനുഗ്രഹ ജീവികൾ സംസാരിക്കുന്ന ഭാഷ ഒരു ലക്ഷണമൊത്ത ഭാഷയുടെ എല്ലാവിധ പ്രത്യേകതകളോടും കൂടിയതാണ്, കാമറൂൺ അതിനായി വിവിധ ഭാഷാ വിദഗ്ധരെ സമീപിച്ച് ആയിരത്തോളം വാക്കുകൾ ഉള്ള ഒരു ഭാഷയും അതിനെ കണക്ട് ചെയ്യുന്ന ഗ്രാമറും വികസിപ്പിച്ചു ആ ഭാഷയിൽ ഒരു പാട്ട് പോലും സിനിമയിൽ കാണാം “ഉമ്മത്തിക്കായ” എന്ന വിഭാഗം സംസാരിക്കുന്ന ഭാഷയിലൂടെ സയൻസിനോട് ലിംഗ്യുസ്റ്റിക്സിനെ ബന്ധപ്പെടുത്തിയിരിക്കുകയാണ്…

അവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ മൃഗങ്ങൾ എങ്ങനെയിരിക്കണം എന്നതിന് അദ്ദേഹം കൺസൾട്ട് ചെയ്തിരിക്കുന്നത് സുവോളജിസ്റ്റുകളെയാണ്, ഉദാഹരണമായി പന്റോറയിലെ അറ്റ്മോസ്ഫിയറിക് പ്രഷർ ഭൂമിയുടേതിന് അപേക്ഷിച്ചു വളരെ കുറവാണ് അതിനാൽ ശ്വാസം അകത്തേക്ക് കടക്കുമ്പോൾ ശരീരത്തിൽ രണ്ടിൽ കൂടുതൽ ദ്വാരങ്ങൾ വേണ്ടിവരും, അതിനാലാണ് പന്റോറയിലെ ജീവികൾക്കെല്ലാം ശ്വാസം എടുക്കാൻ കൂടുതൽ ദ്വാരങ്ങൾ ഉള്ളത്, പന്റോറയിൽ ഗ്രാവിറ്റി വളരെ കുറവായതിനാൽ വലിയ ജീവികൾ സാധ്യമാണ് അതിനാലാണ് അവിടെയുള്ള ജീവികളെല്ലാം ഭൂമിയിലുള്ളതിനേക്കാൾ വലുതായതും, ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ല അവിടുത്തെ ജീവികൾക്ക് എത്രത്തോളം വലിപ്പം വയ്ക്കാം,അവിടുത്തെ ജീവികൾ ശ്വസിക്കുന്നത് എങ്ങനെയായിരിക്കും ഇതെല്ലാം കാമറൂണിന്റെ ചർച്ചകളിൽ വന്നിട്ടുണ്ട്.. ”

എല്ലാവരും എടുത്തു പറയുന്ന ടെക്നിക്കൽ ബ്രില്ല്യൻസുകൾക്കപ്പുറം ഈ സയന്റിഫിക് അക്യുറസിയും അടിച്ചമർത്തപ്പെടുന്നവന്റെ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും തന്നെയാണ് അവതാറിനെ അത്രമേൽ ഗംഭീരമാക്കുന്നതും ലക്ഷണമൊത്ത ഒരു സയൻസ് ഫിക്ഷൻ സിനിമ എന്ന് നമുക്ക് എക്കാലവും പറയാൻ സാധിക്കുന്നതും പിന്നെയും പിന്നെയും ആവർത്തിച്ചു കണ്ട അത്ഭുതം ഫോർ കെ റീ മാസ്റ്ററിങ് ചെയ്തു ത്രീഡിയിൽ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ എങ്ങനെയാണ് പിന്നെ നമുക്ക് കാണാതിരിക്കുവാൻ സാധിക്കുക..?രണ്ടാം ഭാഗമായ “Avatar the way of water”ന്റെ മനോഹരമായ ഒരു പോസ്റ്റ് ക്രെഡിറ്റ്‌ സീൻ കൂടി പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, നിശ്ചിതസമയം മാത്രമേ സിനിമ തിയേറ്ററുകളിൽ കാണുകയുള്ളൂ…
Revisit Pandora… It’s a lifetime worth experience….

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.