അപ്പോൾ ഭർത്താവറിയാതെ ചില തൊരപ്പന്മാർ ഭാര്യയെ ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും എത്തും

0
739

Anand raj

നമുക്കൊക്കയും Love Affairs/Extra Marital Relationships ഒക്കെ വളരെ ഭംഗിയുള്ളതായും, ഇതുപോലൊരു പങ്കാളിയെ (ഭാര്യ/ഭർത്താവ്) ആയി കിട്ടിരുന്നേൽ ജീവിതം വളരെ ആനന്ദകരമായിരുന്നേനെ എന്ന് തോന്നും. വിവാഹശേഷവും ചില മനുഷ്യരെ കാണുമ്പോൾ, അവരോട് സംസാരിക്കുമ്പോൾ, നമുക്കിങ്ങനെ തോന്നാം!

മുകളിൽ പറഞ്ഞ ബന്ധങ്ങളിലെല്ലാം നമുക്കങ്ങനെ തോന്നുന്നത് ആ വ്യക്തിയുമായി നമ്മൾ വളരെയധികം സമയം ഒരുമിച്ചു ജീവിച്ചു, വിവാഹജീവിതത്തിലേത് പോലെയുള്ള കടമകളും, ഉത്തരവാദിത്വങ്ങളും പങ്കിടാത്തതു കൊണ്ട് മാത്രമാണ് എന്ന് ഒന്നാലോചിച്ചാൽ മനസിലാകും!നമ്മൾ നമ്മുടെ കാമുകിയെ/കാമുകനെ സാധാരണഗതിയിൽ കാണാൻ പോകുന്നത് തമ്മിൽ കാണാൻ കഴിയാതെ വളരെയധികം കാത്തിരുന്ന ശേഷമാണ്. തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിലെ വിരസമായ ദിനചര്യയിൽ നിന്നൊരു മാറ്റത്തിനും, കുറച്ചു നല്ല നിമിഷങ്ങൾ ചിലവഴിക്കുന്നതിനുമാണ് നമ്മൾ അവരെ കാണാൻ പോകുന്നത്. പോകുന്നത് വല്ല ബീച്ചിലോ, പാർക്കിലോ, കോഫി ഷോപ്പിലോ, ഷോപ്പിങ് മാളിലോ ആയിരിക്കും. ആ സമയത്തു നമ്മുടെ മനസ്സ് അവർ പറയുന്നതും, കാണിക്കുന്നതുമായ എന്തും ആസ്വദിക്കാനുള്ള മൂഡിൽ ആയിരിക്കും. അതുകൊണ്ട് അവരിൽ കാണുന്ന ചെറിയ നന്മകൾ പോലും നമ്മളെ വളരെയധികം സ്വാധിനിക്കും, അവരുടെ കണ്ണും മൂക്കും, ശബ്ദം മുതൽ ചേഷ്ടകൾ വരെ cute ആയി തോന്നും. അവരുടെ തമാശകളിൽ നമ്മൾ മതിമറഞ്ഞു ചിരിക്കും. അവർ നൽകുന്ന care, support ഒക്കെ നമ്മളെ ആ വ്യക്തിയോട് വളരെയധികം അടുപ്പിക്കും. ജീവിതകാലം മൊത്തം അവരുടെ സാമിഭ്യം നമ്മൾ കൊതിക്കും. കണ്ടത് മനോഹരം കാണാത്തതു അതിമനോഹരം എന്നാണല്ലോ?

എന്നാൽ വിവാഹം കഴിഞ്ഞു, ആദ്യത്തെ ആ പുതുമോടി മാറുന്നതോടെ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നമ്മളെ നോക്കി പല്ലിളിക്കും. ദിവസവും ആഹാരവും സുരക്ഷിതത്വവും കണ്ടെത്തുന്നതിന് ജോലി ചെയ്യേണ്ടി വരും, മാർകെറ്റിൽ പോയി മീൻ വാങ്ങണം, ഗ്രോസറി വാങ്ങണം, ആഹാരം പാകം ചെയ്യണം, വീട് വൃത്തിയാക്കണം. വെള്ളം, electricity, House loan, Car loan അടക്കം പലവിധ ദൈന്യദിന ചിലവുകൾ.

കുട്ടികൾ ആയാൽ, ഉത്തരവാദിത്വങ്ങൾ ഇരട്ടിയാകും അവരുടെ അസുഖങ്ങൾ, പഠിത്തം, മറ്റ് ചിലവുകൾ, അവരെ സ്കൂളിൽ കൊണ്ടാകണം, വിളിച്ചോണ്ട് വരണം, അവർ സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയാകുംവരെയും അത് ചെയ്തു കൊടുക്കണം. ചിലവിന് അനുപാതമായി വരവ്‌ കൂടുകയില്ലല്ലോ? അതിന്റെ മാനസിക സമ്മർദ്ദങ്ങളും, ഉത്തരവാദിത്വങ്ങളും വിരസതയും പ്രണയത്തെ തകർക്കും.
പണ്ട് പ്രണയത്തിൽ ആയിരിക്കുമ്പോൾ കാമുകിയുമായി സമയം ചിലവഴിച്ചിരുന്നത് സന്തോഷത്തിന് വേണ്ടി ആയിരുന്നെങ്കിൽ വിവാഹശേഷം അത് ഉത്തരവാദിത്വവും കടമയുമായി മാറിരിക്കുന്നു. പണ്ട് കാമുകിയുമായി സമയം ചിലവഴിക്കാൻ വേണ്ടി ഓഫീസിൽ നിന്ന് ലീവ് എടുക്കുന്ന പലരും, ഇന്ന് വിവാഹം കഴിഞ്ഞാൽ ഭാര്യയെ ഒരു സിനിമ കാണാൻ പോലും പുറത്തു കൊണ്ടു പോകാതാകും. പങ്കാളിയുടെ വിശേഷദിനങ്ങളിലും, പ്രണയദിനങ്ങളിലുമെല്ലാം ആശംസകൾ അറീക്കുന്ന, അവളുമായി സമയം ചിലവഴിച്ചിരുന്ന ഭർത്താവ് ആ വിശേഷ ദിവസങ്ങൾ മറക്കും.

ആഴ്ചയിൽ ആറു ദിവസം ജോലിക്ക് പോകുന്ന ഭർത്താവ്, വീട്ടിൽ നിൽക്കാൻ കിട്ടുന്ന അവധി ദിവസം കിടന്നുറങ്ങാനും, വീട്ടിലെ പിടിപ്പത് പണി ചെയ്തു തളർന്ന ഭാര്യ ഈ അവധി ദിവസം പുറത്തു പോയി കറങ്ങാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഈ ചെറിയ ചെറിയ വിഷയങ്ങളിൽ തുടങ്ങി, വിരസമായ ലൈംഗിക ബന്ധവും, കടമകകളും, ഉത്തരവാദിത്വങ്ങളും ചേർന്ന് ആ ബന്ധത്തെ തകർക്കും.
ഈ മാറ്റങ്ങൾ accept ചെയ്യുന്നതിൽ പങ്കാളികൾ പരാജയപ്പെടും. തുടർന്ന് ചെറിയ ചെറിയ കാര്യങ്ങളിൽ തുടങ്ങി പങ്കാളികൾ തമ്മിലെ കലഹം വർധിക്കും. വിവാഹത്തിനു മുൻപും പിൻപുമുള്ള അവലോഹങ്ങൾ നടക്കും. അങ്ങനെ ഭാര്യ/ഭർത്താവ് അത്ര പോര എന്നും തോന്നും. ആ ബന്ധം ശിഥിലമാകും. അപ്പോഴാണ് എല്ലാ കാര്യങ്ങളും തുറന്നുപറയാൻ കഴിയുന്ന സുന്ദരിയായ സഹപ്രവർത്തകയുടെയൊ (ഈ സുന്ദരിയുടെ ഭർത്താവ് മനസ്സ് തുറക്കുന്നത് മറ്റൊരു സുന്ദരിയോട് ആയിരിക്കും), ഭർത്താവ് പോലും കാണാത്ത തന്റെ കഴിവുകൾ കണ്ടെത്തി പിന്തുണയ്ക്കുന്ന, എല്ലാ പ്രശ്നത്തിനും പരിഹാരമുള്ള ചേട്ടന്മാരുടെയോ രംഗപ്രവേശനം. (ഈ ചേട്ടന്റെ ഭാര്യയുടെ പ്രശ്നങ്ങൾ കേൾക്കുന്നതും, പരിഹരിച്ചു ആശ്വാസം കൊടുക്കുന്നതും മറ്റൊരു ചേട്ടനായിരിക്കും) അത് വേറെ കാര്യം!🤭

പ്രശ്നങ്ങൾ ഇതൊക്കെ ആണെങ്കിലും വിവാഹിത ജീവിതത്തിലെ വിരസതയ്ക്ക് പരിഹാരമില്ല. Personal space, work and responsibility sharing, പങ്കാളിക്ക് കൊടുക്കാവുന്ന ആത്മാർത്ഥമായ അഭിനന്ദനങ്ങളും, പിന്തുണയും ഒക്കെ നൽകിയാൽ വല്യ പരിക്കുകളൊന്നും ഏൽക്കാതെ മുന്നോട്ട് പോകാമെങ്കിലും Its totaly incurable😂 (തിലകൻ Jpeg)