തൊഴിലിടങ്ങളിൽ മനുഷ്യർ ലൈംഗികമായി മാത്രമല്ല പീഡിപ്പിക്കപ്പെടുന്നത്, അത് ഇങ്ങനെയൊക്കെയും കൂടിയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
425 VIEWS

ശ്രീനാഥ് ഭാസിയെ ന്യായികരിച്ചും, ബാലൻസ് കെ നായർ കളിച്ചും, ഈ വിഷയത്തിൽ നിലപാട് എടുക്കുന്ന സകല മനുഷ്യരോടുമാണ്…

Anand Raj S R

തൊഴിലിടങ്ങളിൽ വെച്ച് മേലുദ്യോഗസ്ഥരാൽ/Authority യുള്ള മനുഷ്യരാൽ അപമാനിക്കപ്പെടുന്നത്, അപഹസിക്കപ്പെടുന്നതും, കൊച്ചക്കപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതും, ‘Order of the Day’ ആയ ഒരു സമൂഹത്തിൽ നിങ്ങൾക്ക് എങ്ങനെ ഇനിയും ശ്രീനാഥ് ഭാസിയോട് യോജിക്കാൻ കഴിയും?
ഒരു പ്രോഗ്രാമിന് വിളിക്കുമ്പോൾ ആ പ്രോഗ്രാം എന്താണെന്നും, അത് ചെയ്യുന്നത് ആരാണെന്നും, ആ പ്രോഗ്രാമിന്റെ pattern എന്താണെന്നും വ്യക്തമായ ഒരു ബോധ്യം നമുക്ക് ഉണ്ടാകണമല്ലോ. അവിടെ ഇഷ്ടപ്പെടാത്തതിനോട് മാന്യമായി വിയോജിക്കാനും, ഇറങ്ങിപോകാനും, പങ്കെടുക്കാതിരിക്കാനും കഴിയുന്ന Choice ഉള്ളപ്പോഴും കൈവിറയ്ക്കാതെ, കണ്ഠമിടാറാതെ ഇത്ര മോശമായി സംസാരിക്കാൻ ശ്രീനാഥ് ഭാസിയേയും, ജഗതിയേയും, ഷൈൻ ടോം ചാക്കോയേയും, മമ്മൂട്ടിയേയും, യേശുദാസിനെയും പോലെയുള്ളവരെ പ്രാപ്തരാക്കുന്നത് സമൂഹത്തിൽ അവർക്കുള്ള Power/Authority തന്നെയാണ്. മിക്കവാറും എല്ലാ ഓഫീസുകളിലും കീഴുദ്യോഗസ്ഥരെ ചവിട്ടി തേയ്ക്കാൻ മേലുദ്യോഗസ്ഥർ ഉപയോഗിക്കുന്ന Abuse of Power/Authority തന്നെയാണ് ശ്രീനാഥ് ഭാസിയും വീണക്ക്‌ നേരെ പ്രയോഗിച്ചത്.

കീഴുദ്യോഗസ്ഥർ ആയാലും, ആങ്കർ വീണ ആയാലും, രഞ്ജിനി ഹരിദാസ്സ് ആയാലും, RJ വിവേക് ആയാലും സ്വന്തം തൊഴിലിടങ്ങളിൽ വെച്ച് പ്രത്യേകിച്ച്, നാട്ടുകാരെല്ലാം കാണുന്നൊരു മീഡിയയിൽ കൂടെയൊക്കെ ഇങ്ങനെ ക്രൂരമായി അപമാനിക്കപ്പെടുന്നത് അത്ര നല്ല അനുഭവവമൊന്നുമല്ല. അത് ചെയ്യുന്നത് ഓഫീസിലെ മേലുദ്യോഗസ്ഥൻ ആയാലും, ശ്രീനാഥ് ഭാസി ആയാലും, ജഗതി ആയാലും, മമ്മൂട്ടി ആയാലും, മോഹൻലാൽ ആയാലും, ഷൈൻ ടോം ചാക്കോ ആയാലും മാറ്റാരായാലും നിങ്ങളേയും, നിങ്ങളുടെ Arrogance/Abuse of Power/Authority യേയും അംഗീകരിക്കാനാകില്ല. അത് ശക്തമായി അപലപിക്കപ്പെടേണ്ടത് തന്നെയാണ്.

എല്ലാവർക്കും മാനവും, അഭിമാനവും അന്തസോടെ ജോലിചെയ്യാനുള്ള അവകാശവും ഒക്കെയുണ്ട്. നിങ്ങളെ interview ചെയ്യാൻ നിങ്ങടെ മുന്നിലിരിക്കുന്ന മനുഷ്യരൊക്കെ നിങ്ങൾ പറയുന്ന തെറിയും, തന്തയ്ക്ക് വിളിയും, നിങ്ങടെ Abuse of Power/Authority യും Anchor റേ താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒക്കെ സഹിച്ചു ചിരിച്ച മുഖവുമായി നിങ്ങടെ മുമ്പിൽ ഇരിക്കുന്നത് അവരുടെ ഗതികേട് കൊണ്ടാണ്. ചിലപ്പോൾ Program Producer ടെ നിർദ്ദേശപ്രകാരം ഇഷ്ടമില്ലാഞ്ഞിട്ട് കൂടി ചോദിക്കേണ്ടി വരുന്ന Cliche പൈങ്കിളി ചോദ്യങ്ങൾ ഉണ്ടാകാം. (പല ആങ്കർസ്സും “ഇത് Program Producer തരുന്ന ചോദ്യങ്ങളാണ്” എന്ന് പ്രത്യേകം എടുത്തു പറയുന്നത് കേട്ടിട്ടുണ്ട്.) ആങ്കർ എന്ന ജോലി അവരുടെ അന്നമായത് കൊണ്ടാണ് അത്. എല്ലാവർക്കും നിങ്ങളെപ്പോലെ ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുക്കാനുള്ള പ്രിവിലേജ് ഉണ്ടാകണമെന്നുമില്ല. ആ ഗതികേട് കൊണ്ടാണ് അവരിതൊക്കെ കേട്ടും, സഹിച്ചും ഇരിക്കുന്നത്.

നിങ്ങളിരുന്നിട്ടില്ലേ? അഭിനയിക്കാൻ താല്പര്യമുണ്ടെന്നും, ഒരു അവസരം നൽകണം എന്നും അഭ്യർഥിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ പഴേയൊരു പത്രപ്പരസ്യം ഈ അടുത്താണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. മെഹബൂബ് പാടുന്നൊരു വേദിയിൽ പാടാനുള്ള അവസരവും കാത്തു കൊതിച്ചു നിന്ന യേശുദാസിനെക്കുറിച്ച് തിരക്കഥാകൃത്ത് ഡെന്നിസ് സഫാരി ചാനലിലെ ഒരു പ്രോഗ്രാമിൽ പറയുന്നുണ്ട്. അന്നൊക്കെ എവിടെയായിരുന്നു നിങ്ങളുടെ ഈ തൊട്ടാൽ പൊട്ടിത്തെറിക്കുന്ന Arrogance?

തൊഴിലിടങ്ങളിൽ മനുഷ്യർ ലൈംഗികമായി മാത്രമല്ല പീഡിപ്പിക്കപ്പെടുന്നത്. അത് ഇങ്ങനെയൊക്കെയും കൂടിയാണ്. അത് തരുന്ന ട്രൗമയും, Insecurity യും കുറഞ്ഞതൊന്നുമല്ല. വീണയോട് നന്നായി Relate ചെയ്യാൻ കഴിയുന്നത് കൊണ്ട് എനിക്കിത് പേർസണൽ കൂടെയാണ്. അതുകൊണ്ട് നിരുപധികം വീണയെപ്പോലെ അപമാനിക്കപ്പെട്ട യാതൊരു privilage ഉം choice ഉം ഇല്ലാത്ത ധാരാളം തൊഴിലാളികളോടോപ്പമാണ്. മനുഷ്യരോടൊപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.