നരസിംഹത്തിനു ഒപ്പം എത്തിയ വല്യേട്ടൻ

0
275

ആനന്ദ് വർമ

നരസിംഹത്തിനു ഒപ്പം എത്തിയ വല്യേട്ടൻ ♥

നരസിംഹത്തിന്റെ മെഗാ വിജയത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒന്നിച്ച ചിത്രം..! 👌നരസിംഹത്തിലെ പോലെ ഒരു ഷാജി കൈലാസ് മാജിക് ഒന്നും ചിത്രത്തിൽ കണ്ടില്ല എങ്കിലും മമ്മൂട്ടി എന്ന ഒറ്റ താരത്തിന്റെ പ്രകടനത്തിൽ ആണ് ഇന്നും ആ സിനിമ ഓർമിക്കപെടുന്നത്..!
2000 ത്തിലെ ഒരു തിരുവോണ നാളിൽ റീലീസ് ആയി എത്തിയ ചിത്രം റീലീസ് സെന്ററുകളിലും റെക്കോര്ഡ് സൃഷ്ടിച്ചു . കിങ് ന് ശേഷം ഒരു ഷാജി കൈലാസ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന തിയേറ്റർ റീലീസ് ആയിരുന്നു വല്യേട്ടന് ലഭിച്ചത്..!!! 🔥🙏

മമ്മൂട്ടി യുടെ മികച്ച ഗസ്റ്റ് റോളുകൾ കാരണം വാർത്തകളിൽ ഇടം നേടിയിട്ടു പോലും നരസിംഹം നായക നടന്റെ താരമൂല്യം കുറവ് കാരണം 89ലെ ജാഗ്രതയുടെ തിയേറ്റർ റീലീസ് പോലും കിട്ടാതെ പോയതും ഓർക്കേണ്ട വസ്തുത ആണ് 💯🥱ഷാജി കൈലാസ് direction മാജിക് പോലും ഇല്ലാതെ വന്നത് കൊണ്ട് ആവും രാഷ്ട്ര ദീപിക വരെ തുടക്കത്തിൽ mixed review ഇട്ടതും.എടുത്ത പറയത്തക്ക വിധം മികച്ച പാട്ടുകളോ direction മികവോ നരസിംഹത്തെ വെച്ചു നോക്കുമ്പോൾ ഇല്ലാതെ വന്നിട്ടും വല്യേട്ടൻ നേടിയ വിജയം നരസിംഹത്തെ വരെ കവച്ചു വെക്കുന്നത് ആണ് എന്നു നിസംശയം പറയാം 🤏😎🔥

36ഓളം തിയേറ്ററുകളിൽ ആണ് വല്യേട്ടൻ റീലീസ് ആവുന്നത് .റീലീസ് ചെയ്ത എല്ലാ തിയേറ്ററിലും 25 ദിവസവും 50 ദിവസം 26 തിയേറ്ററിൽ റെഗുലർ ഷോസിലും പൂർത്തിയാക്കിയ ചിത്രം 5ഓളം തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടു..!!!തുടക്കത്തിൽ mixed review കിട്ടിയിട്ടും ഷാജി കൈലാസിന്റെ നരസിംഹത്തെക്കാൾ മികച്ച running ആണ് ചിത്രത്തിന് ലഭിച്ചത് ♥

Narasimham Running comparison
● Release day 32 theatre
● 25 day 32 theatre (Regular show )
● 50 day 32 theatre ( regular show )
● 80 day 7 theatre ( 6 regular 1 noon show )
● 100 day 7 theatre ( 5 regular 2 noon show )
Valyettan running comparison
● Release day 36 theatre
● 25 day 31 theatre ( Regular show )
● 50 day 26 theatre ( Regular show )
● 80 day 6 theatre ( Regular show )
● 100 day 5 theatre ( Regular show )

തിരുവനന്തപുരത് 3 തിയേറ്ററുകളിൽ റീലീസ് ചെയ്‌ത നരസിംഹം 79 ലക്ഷം ഗ്രോസ് collection നേടി റെക്കോര്ഡ് ഇട്ടപ്പോൾ…! ☹തിരുവനന്തപുരത് വെറും 2 തിയേറ്റർ റീലീസ് ചെയ്‌ത വല്യേട്ടൻ ശ്രീകുമാർ കോംപ്ലസ്‌ ൽ നിന്നും മാത്രമായി 20ലക്ഷം share കരസ്ഥമാക്കി..ഏകദേശം 62ലക്ഷത്തോളം ഗ്രോസ് 😍
കൊല്ലത്ത് നരസിംഹം തീർത്ത സർവകാല റെക്കോര്ഡ് collection ഒരു ദാഷിണ്യവും കൂടാതെ വല്യേട്ടൻ തകർത്തു പുതു റെക്കോര്ഡ് സൃഷ്ടിച്ചു !!!

97ൽ അനിയത്തി പ്രാവ് കുറഞ്ഞ tiket rate ൽ എറണാകുളം കവിത തിയേറ്ററിൽ നിന്നും 84 ദിവസം കൊണ്ട് 56ലക്ഷം ഗ്രോസ് നേടിയപ്പോൾ അതേ കവിത തിയേറ്ററിൽ നിന്നും 2000 ത്തിലെ ഉയർന്ന tiket rate ൽ നരസിംഹത്തിനു നേടാൻ ആയത് 71 ഡേ 19lak share 😂 ഗ്രോസ് 57lak 😑

125 ദിവസ്സം റെഗുലർ ഷോസിൽ പൂർത്തിയാക്കിയഅനിയത്തിയുടെ എറണാകുളം സെന്റർ ഗ്രോസ് മറികടക്കുന്നത് വല്യേട്ടൻ ആണ്..പിന്നീട് തെങ്കാശിയും അത് മറികടന്നു ! 👌കോഴിക്കോടും, പാലക്കാടും നരസിംഹത്തിന്റെ പേരിലുള്ള സർവകാല റെക്കോർഡ് മറികടന്ന വല്യേട്ടൻ
കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യം ആയി 80 ദിവസം റെഗുലർ ഷോസിൽ പൂർത്തിയാക്കി അവിടെയും റെക്കോര്ഡ് സൃഷ്‌ടിച്ചു 💥

ഹരിപ്പാട് SN ൽ 50 ദിവസം പൂർത്തിയാക്കിയ വല്യേട്ടൻ അവിടെയും റെക്കോര്ഡുകൾ സൃഷ്ടിച്ചു 🤩
ഓച്ചിറ പ്രിമിയറിൽ 50 ദിവസം തികച്ച ആദ്യ മൂവി കൂടി ആണ് വല്യേട്ടൻ ,അവിടേയും പുതിയ collection റെക്കോർഡുകൾ സ്ഥാപിച്ചു 🌟

ബി,സി സെന്ററുകളിൽ വരെ 50ഉം 75ഉം പൂർത്തിയാക്കിയ വല്യേട്ടൻ നരസിംഹത്തിനു ശേഷം മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ വിജയം ആയി !!! തിയേറ്റർ വിട്ട ശേഷവും വല്യേട്ടൻ മിനി സ്ക്രീനിലും മികച്ച വിജയം നേടി…! നരസിംഹത്തെക്കാൾ trp rating കിട്ടിയ വല്യേട്ടന്റെ പേരിൽ തന്നെ ആണ് ഇന്നും ഏറ്റവും കൂടുതൽ മിനി സ്ക്രീൻ പ്രദർശന സമയവും ഉള്ളത്

രാവിലെ 10 മണിക് തുടങ്ങിയ വല്യേട്ടൻ കൈരളി tv യിൽ അവസാനിച്ചത് വൈകിട്ട് 7 മണിക്ക് ആണ് 💥
ഒരു മലയാള സിനിമ ഏറ്റവും കൂടുതൽ repeat telecast വന്നതും വല്യേട്ടന്റെ പേരിൽ തന്നെ ആണ്..! 💯