ആനന്ദം പരമാനന്ദം : കോമഡികൾ കുറഞ്ഞ ചിത്രം..!!
തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
നാരായണൻ
ഷാഫി വളരെ ഇഷ്ടമുള്ള സംവിധായകനാണ്. മനസ്സ് തുറന്ന് ചിരിക്കാൻ സാധിക്കുന്ന ചിത്രങ്ങൾ ഇന്ന് കുറവാണ്. അത് കൊണ്ട് തന്നെ ആനന്ദം പരമാനന്ദം പോലെ കോമഡി ജേർണർ വരുന്ന പടങ്ങൾ നന്നായി വരണം എന്നാഗ്രഹം ഉള്ളത് കൊണ്ട് പടത്തിനു കയറി. തിരക്ക് വളരെ വളരെ കുറവായിരുന്നു.
കോമഡികൾ വളരെ കുറവായ ഒരു കോമഡി ഫീൽ ഗുഡ് ചിത്രമാണ് ആനന്ദം പരമാനന്ദം. പഴകി തേഞ്ഞ ഒരു തീം എടുത്തിട്ട് അതിൽ കോമഡി ഉണ്ടാക്കാൻ ഉള്ള വിഫല ശ്രമം ആയിമാത്രമേ ചിത്രത്തെ കാണാൻ സാധിച്ചുള്ളൂ. ഇതേ തീമിൽ ഒത്തിരി ശ്രമങ്ങൾ മുന്നേയും ഉണ്ടായിട്ടുള്ളതിനാൽ തന്നെ ഒരു പുതുമയും തോന്നിയില്ല. അങ്ങിങ് കുറച്ചു തമാശകൾ ഉണ്ടെന്നല്ലാതെ പൂർണമായി നോക്കുമ്പോൾ ശരാശരിക്കും താഴെയാണ് ഷാഫിയുടെ ആനന്ദം പരമാനന്ദം.
പോസിറ്റീവ്സ്
1. ഇന്ദ്രൻസ് : ഇന്ദ്രൻസിന്റെ മികച്ച പ്രകടനമാണ് സിനിമയെ കുറച്ചെങ്കിലും ആസ്വാദ്യം ആക്കുന്നത്. ഇന്ദ്രൻസിന്റെ സംഭാഷണ ശൈലിയും, അവതരിപ്പിച്ചിരിക്കുന്ന രീതിയും നന്നായി വന്നിട്ടുണ്ട്.
2. അനഘ നാരായണൻ : നായികയായി വന്ന അനഘ പക്വതയാർന്ന പെർഫോമൻസ് ആയിരുന്നു
3. ശറഫുദ്ധീൻ : പുള്ളിക്ക് അഴിഞ്ഞാടാൻ ഉള്ള കോമഡി സ്പേസ് സിനിമയുടെ തിരക്കഥക്ക് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയുന്നത് പോലെ തന്നെക്കൊണ്ട് ആവുന്നപോലെ കോമഡി ചേർക്കാൻ പുള്ളി ശ്രമിച്ചിട്ടുണ്ട്
4. ഷാൻ റഹ്മാൻ : ഷാൻ ചെയ്ത കള്ള് ഷാപ്പിലെ പാട്ട് രസമായിരുന്നു. ബിജിഎം കൊള്ളാം
5. അജു വർഗീസ് : സിനിമയിൽ ഏറ്റവും രസകരമായത് അജു വർഗീസിന്റെ പ്രകടനം ആണ്.
നെഗറ്റീവ്സ്
1. കോമഡികൾ വളരെ വളരെ കുറവ്
2. തിരക്കഥ : ഓൾഡ് സ്കൂൾ തിരക്കഥകൾ ഒക്കെ ഇഷ്ടമാണെങ്കിലും സിന്ധുരാജ് ഇത്തവണ മടുപ്പിച്ചു
3. ഏച്ചുകെട്ടിയപോലെ ആണ് സിനിമയിലെ പല കഥാ സന്ദർഭങ്ങളും
Overall
ശരാശരിക്കും താഴെ നിൽക്കുന്ന വെറുതെ സമയം ഉണ്ടേൽ ചുമ്മാ കാണാവുന്ന ഒരു സിനിമ മാത്രമാകുന്നു ആനന്ദം പരമാനന്ദം. ഒരു കാര്യം കൂടി,സിനിമയുടെ പ്രൊമോഷൻ ശോകം ആണ്. ഇങ്ങനെയൊരു പടം ഇറങ്ങുന്ന കാര്യം പലരും അറിഞ്ഞിട്ടില്ല. ഒരു നല്ല പോസ്റ്റർ പോലും ഇല്ല. ഷാഫിയുടെ ചിത്രമായിട്ട് പോലും ഇത്രെയും കുറവ് പ്രൊമോഷൻ വന്നത് എന്താണെന്ന് പിടികിട്ടുന്നില്ല.
വാൽകഷ്ണം : ഇത്തരം കൊച്ചു സിനിമകളെ വിജയിപ്പിക്കണം എന്നാഗ്രഹം കൊണ്ട് തന്നെയാണ് സിനിമക്ക് കയറിയത്. എന്നാൽ വ്യക്തിപരമായി സിനിമ വിചാരിച്ച പോലെ വന്നില്ല എന്നാണ് തോന്നിയത്.
–