ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ. ഇന്ദ്രൻസ്, അജു വർഗീസ്, സാദ്ദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴത്തെ ടീസറിൽ ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ പ്രൊഫ. അലിയാരുടെ ശബ്ദത്തില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. ചിത്രത്തിന്റെ തിരക്കഥ :എം സിന്ധുരാജ്, ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ദിവാകരക്കുറുപ്പ് ,ഷറഫുദ്ദീൻ പി പി ഗിരീഷ് എന്ന കഥാപാത്രത്തെയും അജു വർഗീസ് ‘മുളകിട്ട ഗോപി’ എന്ന രസകരമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ