ഒരിടവേളക്കു ശേഷം ഷാഫി സംവിധാനം ചെയ്തു, ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച വ്യത്യസ്തമായൊരു കുടുംബ ചിത്രം ‘ആനന്ദം പരമാനന്ദ’ത്തിലെ ‘അക്കരെ നിക്കണ’ എന്ന് തുടങ്ങുന്ന ഷാപ്പ് പാട്ട് (വീഡിയോ) സൈനാ മ്യൂസിക് ന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു .ആനന്ദം പരമാനന്ദം’ ഡിസംബർ 23 ന് തിയ്യേറ്ററുകളിൽ എത്തുന്നു.പട്ടണത്തില്‍ സുന്ദരന്‍, മുല്ല, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്ക് കഥയൊരുക്കിയ എം സിന്ധുരാജാണ് ആനന്ദം പരമാനന്ദത്തിന്റെ കഥയൊരുക്കുന്നത്.
ഇന്ദ്രന്‍സ്, ഷറഫുദീന്‍ എന്നിവര്‍ക്ക് പുറമേ അജു വര്‍ഗീസ്, ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ്, അനഘ നാരായണന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാന്‍ റഹ്മാന് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. സാജന് ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സന് പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ് പട്ടണം റഷീദ്, ലിറിക്സ് മനു മഞ്ജിത്, ഗായകര്‍ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, കോസ്റ്റ്യൂംസ് സമീറ സനീഷ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഹരി തിരുമല, പി ആര് ഒ വാഴൂര്‍ ജോസ്, ടൈറ്റില്‍ ഡിസൈന്‍ ടെന്‍പോയിന്റ്, ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍