ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രമാണ് ഷാഫി സംവിധാനം ചെയുന്ന ‘ആനന്ദം പരമാനന്ദം’. ചിത്രത്തില്‍ ഇന്ദ്രൻസ്, അജു വർഗീസ്, സാദ്ദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണൻ നായികയാകുന്ന ചിത്രത്തിലെ ‘എന്തിനെന്റെ നെഞ്ചിനുള്ളിലേ’ എന്നാരംഭിക്കുന്ന വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. വരികള്‍ : മനു മഞ്ജിത്ത്, സംഗീതം : ഷാന്‍ റഹ്മാന്, ആലാപനം : കെ എസ് ഹരിശങ്കർ, മീനാക്ഷി അനൂപ്, ചിത്രത്തിന്റെ തിരക്കഥ എം സിന്ധുരാജ് നിർവ്വഹിക്കുന്നു.
സപ്തത തരംഗ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു ചിത്രം, ഒ പി ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മിക്കുന്നത്,.ഛായാഗ്രഹണം : മനോജ് പിള്ള, എഡിറ്റിങ് : വി സാജൻ, കലാസംവിധാനം : അർക്കൻ, മേക്കപ്പ് : പട്ടണം റഷീദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ : റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ : രാജീവ് ഷെട്ടി, പ്രൊഡക്ഷൻ മാനേജേഴ്സ് : ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. ചിത്രം ഡിസംബര്‍ 23 ന് റിലീസ് ചെയുന്നു.