അലമേലുവിന്റെ പ്രണയവും, ക്രൂരമായ ശിക്ഷയും

0
104

Anandapadmanabhan Kp

അലമേലുവിന്റെ പ്രണയവും, ക്രൂരമായ ശിക്ഷയും.

മഴയെത്തും മുൻപെ എന്ന സിനിമ ആദ്യമായി കണ്ടതെന്നാണ്! ഓർമ്മയില്ല…
ഒന്ന് ഓർമ്മയുണ്ട്, ആദ്യ കഴ്ച്ചയിൽ തന്നെ അലമേലുവിന്റെ കുസൃതിയും, നിഷ്കളങ്കമായ പ്രണയവും, അത് നിരസിക്കപ്പെട്ടപ്പോഴുണ്ടായ പകയിൽ ചെയ്തുപോയ തെറ്റിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന കടുത്ത ശിക്ഷയും ഒക്കെ തന്നെയാണ് ഉള്ളിൽ തൊട്ടത്. പക്ഷെ ആ വേദനയുടെ ആഴം മനസ്സിലാക്കാൻ കാലമൊരുപാട് വേണ്ടിവന്നു, കൃത്യമായി പറഞ്ഞാൽ പ്രണയമറിയുന്നിടത്തോളം.
ഇവിടെ വില്ലൻ മറ്റാരുമല്ല,നന്ദകുമാർ… നിങ്ങളാണത്, നിങ്ങൾക്ക് അലമേലുവിന്റെ പ്രണയത്തെ അപമാനിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ഉമയും അലമേലുവും ഇരകളയപ്പോഴും, ക്രൂരമായി ശിക്ഷിക്കപ്പെട്ടത് അലമേലുവാണ്, ആ ശിക്ഷ ഒരിക്കലും മരണമായിരുന്നില്ല, തിരസ്കരണമായിരുന്നു, ആയാളുടെ ഉള്ളിൽ താനില്ല ഒരിക്കലും ഉണ്ടാവില്ല എന്ന തിരിച്ചറിവായിരുന്നു. എല്ലാ അർത്ഥത്തിലും മരണം അലമേലുവിനെ രക്ഷിക്കുകയായിരുന്നു.
ഉമയുടെ നഷ്ടത്തെ കുറച്ചുകാണുകയല്ല, പക്ഷെ നന്ദകുമാറിന്റെ ഉള്ളിൽ താനാണുള്ളതെന്ന് ഉമയ്ക്ക് അറിയാമായിരുന്നു, അവർ പരസ്പരം സ്നേഹിച്ചിരുന്നു, വർഷങ്ങളുടെ അടുപ്പം എന്നതിനപ്പുറം അവരുടെ ബന്ധത്തെ അത്ര ഊഷ്മളമായി ചിത്രത്തിൽ കാണിച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല( strictly personal 🤷🏻‍♂️).
അലമേലുവിന്റെ വാക്കുകൾ ഉമയെ മുറിപ്പെടുത്തി, ശെരിയാണ്…

നമ്മൾ ഏറ്റവും പൂർണ്ണത അനുഭവിക്കുന്നത് പ്രണയിക്കുകയും, പ്രണയിക്കപ്പെടുകയും ചെയ്യുമ്പോഴാണ്, അവിടെ തിരസ്കരിക്കപ്പെടുമ്പോൾ, അപമാനിക്കപ്പെടുമ്പോൾ, അകറ്റി നിർത്തപ്പെടുമ്പോൾ ഉണ്ടാകുന്ന പക, അത് അഗ്നിയാണ്, ചുറ്റുമുള്ള എന്തിനേയും ചാമ്പലാക്കാൻ പോന്നത്. ഒരു ലോകം തന്നെ എരിച്ചു തീർക്കുമ്പോഴും തന്റെ പ്രണയത്തെ ഒരു തീപ്പൊരികൊണ്ടുപോലും നോവിക്കാൻ അതിന് സാധിക്കില്ല. ഉമയെ വാക്കുകൾകൊണ്ട് കശാപ്പുചെയ്യുമ്പോഴും, ” നിങ്ങൾ ഒരു sadist ആണ്, I hate you” എന്ന പരിഭവം പറിച്ചിലിൽ മാത്രമൊതുങ്ങുന്നു നന്ദകുറിനോടുള്ള ദേഷ്യം, പ്രണയത്തിന് അങ്ങനെയെ സാധിക്കു.

മരണത്തെ പുൽകുന്നതിന് മുൻപ് അച്ഛന്റെ കൈകളിൽ മുഖം ചേർത്ത് വെച്ചു കരഞ്ഞപ്പോഴും അലമേലു ആഗ്രഹിച്ചത് ഒന്ന് മാത്രമാണ്, “എന്നെങ്കും സാർ തിരുച്ചുവന്ന് തന്നോട് ക്ഷമിക്കുമൊ”
ജീവിതത്തോടും പ്രണയത്തോടും യുദ്ധം ചെയ്ത് പരാജയപ്പെട്ട്, ഹൃദയം നുറുങ്ങുന്ന നിത്യ വേദനയോട് യാത്ര പറഞ്ഞ്, തന്റെ പ്രണയത്തെ നെഞ്ചോടടുക്കി അലമേലു യാത്രയായി.