ആനന്ദപുരം ഡയറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയിൽ അഭിനയത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുന്ന പ്രശസ്ത താരം മീന കേന്ദ്ര കഥാപാത്രമാകുന്ന “ആനന്ദപുരം ഡയറീസ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാ നടൻ മോഹൻ ലാൽ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മീന കോളേജ് വിദ്യാർത്ഥിനിയായും വക്കീലായും വേഷമിടുന്നു. “ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
മനോജ് കെ ജയൻ, ശ്രീകാന്ത് സിദ്ധാർത്ഥ് ശിവ,സുധീർ കരമന,ജാഫർ ഇടുക്കി, അഡാർ ലവ് ഫെയിം റോഷൻ റഹൂഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ,അഭിഷേക്,അഖിൽ,സൂരജ് തേലക്കര, ശിഖ സന്തോഷ്,മീര നായർ,മാല പാർവ്വതി,ദേവീക ഗോപാൽ നായർ,രമ്യ സുരേഷ്,അഞ്ജന സാജൻ,ഗംഗ മീര, ആർജെ അഞ്ജലി,വൃദ്ധി വിശാൽ,അഞ്ജു മേരി,കുട്ടി അഖിൽ (കോമഡി സ്റ്റാർസ്) തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ,ജാക്സൺ വിജയൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-അപ്പു ഭട്ടതിരി,ഷൈജാസ് കെ എം, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സത്യകുമാർ,പി ശശികല, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കല-സാബു മോഹൻ,മേക്കപ്പ്-സജി കൊരട്ടി,സനൂപ് രാജ്, വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ,സ്റ്റിൽസ്- അജി മസ്ക്കറ്റ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ, കൊറിയോഗ്രാഫി-ബാബ ഭാസ്കർ സ്പ്രിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി,അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ,മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,അസ്ലാം പുല്ലേപ്പടി,ലോക്കേഷൻ മാനേജർ-വന്ദന ഷാജു. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ദ്രാവിഡ രാജകുമാരൻ, ചിത്രീകരണം പൂർത്തിയായി

ദ്രാവിഡ രാജകുമാരൻ. ചിത്രീകരണം പൂർത്തിയായി. അയ്മനം സാജൻ തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ്…

നല്ല മനകട്ടി ഉള്ളവർക്ക് പറ്റിയ പടം, ആ കൂട്ടർ ആ വഴി പോയാൽ മതി

Vino John Project wolf hunting 2022/Korean Directed by Kim Hong-seon Screenplay by…

രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നു

രാജേഷ് മാധവൻ മലയാള സിനിമയിൽ ഇപ്പോൾ അവിഭാജ്യഘടകമായി തീർന്ന നടനാണ്. സ്വാഭാവിക അഭിനയചാതുര്യം കാരണം ഏറെ…

ജീവിച്ചിരിക്കെ മയ്യത്ത് കട്ടിലിൽ കിടന്നു മരണാനുഭൂതിയിലേക്കു പ്രവേശിച്ച ഗന്ധർവ്വൻ ഹാജി

KIRAN KAMBRATH സംവിധാനം ചെയ്തു മാമുക്കോയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജനാസ മനോഹരമായൊരു ഷോർട്ട് മൂവിയാണ് .…