” ഫാസിസം വീട്ടിലെത്തുമ്പോൾ “

189

Anandhu Soman Sobhana

” ഫാസിസം വീട്ടിലെത്തുമ്പോൾ ”

ബേബിയും സിമിയും അടുക്കളയിൽ നിന്നു ബോബിയെ പറ്റി സംസാരിക്കുന്ന സമയം ആ സ്പേസിലേക്കു ഉണ്ടാകുന്ന interrogation ആണ്‌ ഷമ്മിക്ക് ആ വീട്ടിൽ ഉള്ള ആദിപത്യത്തിന്റെ ആദ്യ ഇടപെടൽ . State നമ്മുടെ ഉടമസ്ഥനാണ് എന്നിരിക്കെ നമ്മുടെ സ്വകാര്യതയിൽ സ്റ്റേറ്റിന് ഇടപെടുവാൻ ഒരാവകാശവും ഇല്ല. അതിപ്പോൾ ഫേസ്ബുക്കിൽ ആയാലും , ആധാറിൽ ആയാലും , അടുക്കളയിൽ ആയാലും. അങ്ങനെയുള്ള ഇടപെടലുകൾ ഫാസിസത്തിലേക്കുള്ള ചുവടുവെപ്പുകളാണ്.

പെൺകുട്ടികൾക്ക് അത്യാവശ്യം ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് എന്ന് പറയുന്നത് , നാട്ടിലെ ഭൂരിപക്ഷം ന്യുനപക്ഷതിനു ഫ്രീഡം കൊടുക്കുന്നുണ്ട് എന്ന് കരുതുന്നതു പോലെയാണ്. ബേബി മോൾക്കും ആ വീട്ടിൽ ഷമ്മിക്കുള്ള അതെ അവകാശം തന്നെയാണ്. അവളുടെ ഫ്രീഡം അനുവദിച്ചു കൊടുക്കണം എങ്കിൽ അതു ഷമ്മിയെ അവളുടെ അവകാശം convince ചെയ്യണം എന്ന് പറയുന്നത് ജനകീയ കോടതിയിൽ സെൻകുമാർ പറഞ്ഞത് പോലെ ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിന് വേണ്ടി ന്യുനപക്ഷം കുറച്ചു വിട്ടുവീഴ്ച ചെയ്യണം എന്ന ഫാസിസം പോലെ തന്നെയാണ്‌.

Homestay യിൽ കഴിഞ്ഞ ബോണിയെയും ന്യലയെയും ഇറക്കി വിട്ടത് നിയമം തെറ്റിച്ചതിന്റെ പേരിൽ മാത്രമല്ല . ഷമ്മി ബോണിയോട് ചോദിക്കുന്നുണ്ട് ” എങ്ങനെ ഒപ്പിച്ചു എന്ന് “. ലിബറൽ side ൽ നിന്ന അമ്മ ബേബിയോട് പറയുന്നുണ്ട് “എടി നി അവനോട് ഒന്നും ചോദിക്കണ്ട” എന്ന് , ലിബറൽ മനുഷ്യർ തന്നെയാണ് ഫാസിസത്തിനെ എക്കാലത്തും വളർത്തുന്നത്. അവകാശ ബോധവും, നിലപാടും , ഒരു പക്ഷവും ഉള്ള ബേബി ഷമ്മിയുടെ മുഖത്തു നോക്കി അവളുടെ പ്രതിഷേധം അറിയിക്കുന്നു. ഷമ്മി തിരിച്ചു പറയുന്ന വാദഗതി വൈകാരികമാണ്. ” ഇങ്ങനെ ഒന്നും എന്നോട് സംസാരിക്കല്ലേ ബേബി മോളെ എന്തേലും പറ്റിയാൽ എല്ലാവരും എന്നോടെ ചോദിക്കു എന്ന് “. കാശ്മീർ വിഷയത്തിൽ ബിജെപി യെ വിമർശിക്കുമ്പോൾ ആ വിമർശനത്തിന് വൈകാരികമായി “ഞങ്ങൾ ഇന്ത്യ യെ സ്നേഹിക്കുന്നു ” എന്ന് പറയുന്നത് പോലെ.

ഭക്ഷണം കഴിക്കുന്ന രംഗത്തിൽ കുടുംബത്തിനോടുള്ള സ്നേഹം കാണിക്കുന്നു എന്ന വഴി ഷമ്മി അവിടുത്തെ അധികാരമാണ് പിടിച്ചെടുക്കുന്നത്. രാജ്യസ്നേഹം മുൻനിർത്തി hitler പതിയെ അധികാരം പിടിച്ചെടുത്തത് പോലെ. ബോബിയെ കല്യാണം കഴിക്കണം എന്നുള്ള ബേബി യുടെ ആവശ്യത്തിനെയും , അവകാശത്തിനെയും ലിബറൽ ആയി നിന്ന അമ്മയെ വച്ചു തന്നെ ഷമ്മി അടിച്ചമർത്തുന്നു കുടുംബം ആണ്‌ വലുത് എന്നുള്ള ചിന്തകൾ ഷമ്മി അമ്മയുടെ മനസ്സിലും പാകിയതിന്റെ പ്രതികരണമാണ് . JNU വിലെ കുട്ടികളുടെ സമരത്തിനു പൊതുജന പിന്തുണ ഇല്ലാതെയാക്കിയത് അവിടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നുള്ള ലേബൽ ഭരണകൂടം ഉണ്ടാക്കിയത് കൊണ്ടാണ്. ദേശിയതയാണ്‌ ഫാസിസത്തിന്റെ ഏറ്റവും വലിയ ആയുധം.

“മോളെ ഇവന്മാരും ഞാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഞാൻ പറഞ്ഞു തരാം. ഇവന്മാർ പല തന്തക്കു പിറന്നതാണ് ഞാൻ ഒറ്റ തന്തക് പിറന്നതാണ് ” ബോബിയെ ഒഴിവാക്കാൻ വേണ്ടി ഷമ്മി തന്റെ മഹത്തായ പാരമ്പര്യത്തിൽ ആണ്‌ അവസാനം അഭയം തേടുന്നത്. ബാബറി മസ്ജിദ് പൊളിച്ചതിനെ ന്യായികരിക്കുന്നവർ വെക്കുന്ന arguments ഇല്ലേ അവിടെ പണ്ടൊരു അമ്പലം ഉണ്ടായിരുന്നു നമ്മുടെ പാരമ്പര്യം എന്നൊക്കെ, അതുപോലെ , ബേബി എന്ന അവകാശ ബോധമുള്ള വ്യക്തി ഷമ്മി എന്ന ഫാസിസ്റ്റിനു എതിരെ വീണ്ടും ശബ്ദം ഉയർത്തുന്നു ബോബിക്ക് വേണ്ടിയും കൂടെയാണ് അവളുടെ ശബ്ദം ഉയർന്നത് . ഇപ്പോൾ തെരുവിൽ വിദ്യാർത്ഥികൾ ഭരണഘടനക്കു വേണ്ടി ശബ്‌ദം ഉയർത്തുന്നത് പോലെ . ഈ വട്ടം അയ്യാൾ അവളെ ആക്രമിക്കാൻ തുങ്ങുമ്പോൾ സിമി എന്ന ലിബറലും ഫാസിസത്തിനു എതിരെ തിരിയും. പിന്നെ ഉണ്ടാകുന്നത് ഫാസിസത്തിന്റെ ഏറ്റവും ജീർണമായ അവസ്ഥയാണ്. അവസാനം മീൻ വലയിൽ ഫാസിസത്തിനെ പിടിച്ചു കെട്ടി ചിത്രം പര്യഅവസാനിക്കുന്നു. പക്ഷെ വർത്തമാനകാലത്തിൽ ആ പ്രതിരോധം മതിയാവാതെ വരും.

ബോബി മാത്രം വിചാരിച്ചത് കൊണ്ട് ഷമ്മിയെ എതിർക്കാൻ കഴിയില്ല അതിനു സിമിയും, അമ്മയും, ബോബിയും ബോണിയും, ഫ്രാങ്കിളിയും, സജിയും ഒരുമിച്ചു വേണം.

ഈ ഫാസിസത്തെയും ഒരുമിച്ചേ എതിർക്കാൻ കഴിയു !!!!!