Anandhu Soman Sobhana

രാപ്പകൽ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ഒരു ഗ്രൂപ്പ്‌ ഫോട്ടോയിൽ നിന്നും മമ്മൂട്ടിയോട് മാറി നിൽക്കാൻ പറയുന്നത്. അത് വീണ്ടും കാണുവാൻ നല്ല പ്രയാസമാണ്. മെലോഡ്രാമയിൽ ആളുകൾ ഒറ്റപ്പെടുന്ന, ആരും ഇല്ലാതെ ആകുന്ന, മരിക്കുന്ന രംഗങ്ങൾ ഒക്കെ പുഷ്പം പോലെ കാണുവാൻ കഴിയുമെങ്കിലും ചില കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ അങ്ങനെ കാണുക എളുപ്പമ്മല്ല.

അതെന്തുകൊണ്ട് എളുപ്പമല്ല എന്ന് ആലോചിക്കാറുണ്ട് പലപ്പോഴും, തികച്ചും അപരിചിതനായ ഒരാളെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കുമ്പോൾ അയാൾ നമ്മുടെ ചിരിയെ വക വെക്കാതെ പോകുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ടല്ലോ വ്യക്തിപരമായി അങ്ങനെയുള്ള സന്ദർഭങ്ങളെ കൈകാര്യം ചെയ്യുവാൻ പ്രയാസമാണ് ചമ്മി എന്നൊക്കെ പറയാം എങ്കിലും അതിൽ എവിടെയോ ഒരു സങ്കടം ഉണ്ടാകാറുണ്ട്.

ചില ചെറിയ ചെറിയ കാര്യങ്ങൾ ഓരോ മനുഷ്യരിൽ നിന്നും പ്രതീക്ഷിക്കും. അയാൾ എത്ര അപരിചിതൻ ആണെങ്കിലും.അതിൽ ഒന്നാണ് തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഒരു ചിരി.ജീവിതം അങ്ങനെ വലിയ വലിയ ദുഃഖങ്ങൾ കൊണ്ട് മാത്രമല്ല ചെറിയ ചെറിയ എല്ലാവരും നിസ്സാരം എന്ന് കരുതുന്ന കാര്യങ്ങൾ മറ്റുള്ളവരെ ഏതറ്റം വരെ ബാധിക്കും എന്ന് നമ്മൾ ഒരിക്കലും ഓർക്കുകയില്ല

May be an image of 5 people, beard and textക്ലാസ്സിൽ കൂട്ടുകാരുടെ മുന്നിൽ ഒരു ആശയം പറയുമ്പോൾ അയ്യേ എന്ന് ഒരു അനുകമ്പയുമില്ലാതെ കളിയാക്കികളയും മറ്റു സുഹൃത്തുക്കൾ.ആ നിമിഷങ്ങളിൽ മറ്റുള്ളവരുടെ കൂടെ ആ കളിയാക്കലിൽ ചിരിക്കാൻ ആ ആശയം പറഞ്ഞ വ്യക്തി പെടുന്ന പ്രയാസം ഒരുപാട് വലുതാണ്

Insult ആണ് ഏറ്റവും വലിയ investment എന്നൊക്കെ ഈ കാലത്ത് ഇറങ്ങിയ ഒരു സിനിമയിൽ മോട്ടിവേഷന്റെ epitome ആയി പറയുമ്പോളും ഏറ്റവും കുഞ്ഞു അവഗണന പോലും മനുഷ്യനെ ഒരുപാട് സങ്കടപ്പെടുത്തും എന്ന reality address ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഒരു ഭക്ഷണത്തിനു ഉപ്പില്ലെങ്കിൽ എരിവ് ഇല്ലെങ്കിൽ പുളിയില്ലെങ്കിൽ അതുണ്ടാക്കി തന്ന വ്യക്തിയോട് ഇത് എന്തിനു കൊളളാം എന്ന് പറഞ്ഞു നമുക്ക് പോകാം, പക്ഷെ അയാൾക്ക് അതൊന്ന് മറക്കാൻ എത്രയോ ദിവസങ്ങൾ വേണ്ടി വരും.ഓരോ വാക്കുകൾക്കും മനുഷ്യരുടെ ആയിരക്കണക്കിന്‌ ദിനങ്ങളെ സങ്കടത്തിൽ ആഴ്ത്തുവാൻ കഴിയും.ഒരു ചിരിക്ക് ആ നിമിഷത്തെ മുഴുവൻ സന്തോഷത്തെയും നൽകുവാനും.

വിയോജിപ്പുകൾ വ്യക്തിപരമായി എടുത്ത് മനുഷ്യരെ ഇല്ലാതെയാക്കുന്നതും ക്രൂരതയാണ്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഓടി നടന്നു നിങ്ങൾ okay ആണോ എന്ന് എല്ലാവരോടും ചോദിച്ചു ഉത്തരവാദിത്തം നിറവേറ്റി എന്ന് സമാധാനിക്കാം.ഒരു മരണ ശേഷം മരിച്ച നീയെനിക് പ്രിയപ്പെട്ടതായിരുന്നു എന്ന് പറയുമ്പോൾ ജീവിച്ചിരുന്ന കാലത്ത് അതൊരിക്കൽ എങ്കിലും അവർ അറിഞ്ഞിരുന്നോ എന്ന് സ്വയം ചോദിക്കണം , ആരോ പറഞ്ഞത് പോലെ ” എന്റെ കല്ലറയിൽ പൂക്കൾ വച്ചാൽ ഞാൻ അറിയില്ലല്ലോ ”
Be sweet to people!!!

You May Also Like

ഇതാണ് മോനേ ഇന്ത്യന്‍ “എഞ്ചിനിയറിംഗ് സ്റ്റുഡന്റ്” – വീഡിയോ

എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന 3 ഇഡിയറ്റ്‌സും., വേലയില്ലാ പട്ടതാരിയുമൊക്കെ ബോക്‌സ് ഓഫീസ് ഹിറ്റുകളായി മാറി. ഒരു ശരാശരി ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ജീവിതം വരച്ചുകാട്ടുന്ന വീഡിയോ ആണ് ചുവടെ

ചിരപരിചിതമായ പശ്ചാത്തലസംഗീതവുമായി പിണഞ്ഞു കിടക്കുകയാണ് പ്രേക്ഷകരുടെ മനസ്സില്‍ ആ കഥാപാത്രം

ഒരേയൊരു കഥാപാത്രം. ചിരപരിചിതമായ പശ്ചാത്തലസംഗീതവുമായി പിണഞ്ഞു കിടക്കുകയാണ് പ്രേക്ഷകരുടെ മനസ്സില്‍ ആ കഥാപാത്രവും അയാളുടെ ജീവിതവും. അധോലോകവില്ലനും

എന്തൊക്കെയോ സ്വപ്നം കണ്ടു ആരൊക്കെയോ നടത്തിയ കണ്ടുപിടിത്തങ്ങള്‍

നിരത്തിലോ വെള്ളത്തിലോ ആകാശത്തിലോ ഇറക്കാന്‍ പറ്റാത്ത തരം വാഹനങ്ങളാണ് ഇവിടെ വിവരിക്കുന്നവയിലധികവും

ഗിറ്റാറിനനുസരിച്ച് നൃത്തമാടുന്ന ഇരട്ടക്കുട്ടികള്‍ [വീഡിയോ]

11 മാസം മാത്രം പ്രായമായ ഈ ഇരട്ടക്കുട്ടികളെ നോക്കൂ. ഗിറ്റാറിനനുസരിച്ച് നൃത്തമാടുന്ന ഈ ഇരട്ടക്കുട്ടികള്‍ നിങ്ങളുടെ മനം കവരും. കണ്ടു നോക്കൂ ഈ സുന്ദര വീഡിയോ