” തെറ്റും ശരിയും “
Anandhu Soman Sobhana
അവിഹിതമെന്നു പറഞ്ഞു പുച്ഛിക്കുമ്പോളും , പ്രണയം ഒരാളോടു മാത്രം തോന്നേണ്ട ഒരു വികാരമാണ് എന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് മനസ്സിലെ മൊറാലിറ്റിയുടെ കടന്നുകയറ്റമാണ്. ഭൂമിലെ ജീവന്റെ തുടിപ്പുകളിലെ വളരെ കുറച്ചു ജീവികൾ മാത്രം ആസ്വദിക്കുന്ന ഒന്നാണ് ലൈംഗീകത. അങ്ങനെ ഉള്ള ഒന്നിനെ മോറലിറ്റിയുടെ നാഴികൊണ്ടളന്ന് നിഷിദ്ധമാക്കി .
പ്രണയയത്തിന്റെ ഏറ്റവും വലിയ സാരാംശമാണ് ലൈംഗികത എന്നു പോലും കരുതാതെ . എങ്കിലും അവിഹിതത്തെ ലൈംഗിതയായി മാത്രം കാണുവാനും കഴിയില്ല. ഒരാളോടു തോന്നുന്ന അഫക്ഷനു മനസ്സിന്റെ vulnerability യെക്കൂടെ ഡിപെൻഡ് ചെയ്യേണ്ടി വരും. സെക്സ് ഒരു തരത്തിൽ അല്ലേ മറ്റൊരു തരത്തിൽ മനസ്സിനെയും ശരീരത്തെയും ഒരു കംഫർട്ട് സോൺ ൽ കൊണ്ടെത്തിക്കാൻ കഴിയുന്ന പൊട്ടൻഷ്യലുള്ള ഒരു മാജിക്കാണ് ‘കോക്റ്റൈലി’ൽ യിൽ രവി പാർവതിയോട് പറയുന്നുണ്ട്.
” പാറു ദൈവം സത്യം നിന്റെ ഒരു കുറവും കൊണ്ടല്ല പക്ഷെ അങ്ങനെ പറ്റി പോയി “. രവിക്ക് മനുഷ്യന്റെ സ്ഥായിയായ വികാരത്തിൽ ഉണ്ടായ ഒരു ഇഷ്ടമാണ് ദേവിയോട്. പക്ഷെ ദേവിയുടെ അവസ്ഥ മറ്റൊന്നായിരുന്നു , ഒറ്റപ്പേട്ടു പോയൊരു മനസ്സിലെ vulnerability അവിടെ അഫക്ഷൻ കിട്ടാൻ വേണ്ടി കൊതിക്കുന്നു , അങ്ങനെ ഒരു അവസ്ഥയിൽ സെക്സ് എന്ന വികാരത്തോടു താല്പര്യം കൂടിക്കൊണ്ടേയിരിക്കും കാരണം അതു അവളനുഭവിക്കുന്ന വൈകാരികവുമായ അസ്ഥിരതയെ ഓവർകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് , അവിടെ പ്രണയവും കാമവും ഒരുപോലെ പ്രതിഫലിക്കും. ദേവിയെ അവിഹിതത്തിലേക്ക് നയിച്ചത് അവളുടെ ശരീരത്തിന്റെ ആവശ്യകതയാണ്. ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ തോന്നുന്നത് പോലെ.
Diamond necklace ലെ അരുൺ ദേവിയെ പോലെ തന്നെ ഒരു ഇമോഷണൽ ട്രോമയിലുള്ള സമയത്താണ് മായയുടെ കൂടെ ലവ് മേക് ചെയ്യുന്നത്. മുമ്പുള്ള പോലെ ഒട്ടും ആസൂത്രിതം ആയി അല്ലാതെ സംഭവിക്കുന്നത് . അരുണിന്റെ മനസ്സിന്റെ വുൾനിറബിലിറ്റി കൊണ്ടാണ് ഒരുപക്ഷെ planned അല്ലാഞ്ഞിട് പോലും അങ്ങനെ ഉണ്ടായത്. ചാരുലതിയിലെ , ചാരുവും ഈ കൂട്ടത്തിൽ വരുന്ന ഒരു കഥാപാത്രമാണ് , ഒട്ടും സ്റ്റേബിൾ അല്ലാത്തൊരു സമയത്തിൽ അതിൽ നിന്നു രക്ഷപ്പെടാൻ ചിലപ്പോളൊക്കെ സെക്സ് സഹായിക്കും , ഭർത്താവിന്റെ തിരക്കുകളിൽ ചാരു ഒറ്റപെടുകയായിരുന്നു. അസ്വസ്ഥമായ ആയ ഒരു മനസ്സിനെ ഓവർകം ചെയ്യാൻ സ്നേഹമുള്ള ഒരാളിന്റെ സാന്നിധ്യം അവരോടു തോന്നുന്ന പ്രണയം അതിന്റെ സാരാംശമായ സെക്സ് എല്ലാം തികച്ചും നാച്ചുറൽ ആയ കാര്യങ്ങളാണ്
ജാനുവിനോടുള്ള നിർബന്ധമില്ലാത്ത പ്രണയത്തിനെ റാം പവിത്രമായി കാണുന്ന ഒന്നാണ്, അവന്റെ ഓരോ നോട്ടത്തിലും അതു പ്രതിഭലിക്കുന്നും ഉണ്ട്. അവർ ഒരുമിച്ചു ഉണ്ടായിരുന്ന ആ രാത്രിയിൽ , വ്യക്തിപരമായി ഒരുപാടു ആഗ്രഹിച്ചിരുന്നു അവർ love make ചെയ്തിരുന്നു എങ്കിൽ എത്ര മനോഹരമായേനെ എന്നു , റാം അതാഗ്രഹിച്ചിരുന്നു എന്നു തോന്നിയിട്ടുമുണ്ട് പക്ഷെ എന്തുകൊണ്ടോ അതു സംഭവിച്ചില്ല. റാം ജാനുവിന്റെ താലി കണ്ടു തൊട്ടു തൊഴുന്നതു ആഗ്രഹം തെറ്റായിപോയി എന്നു realise ചെയ്തതുമാക്കാം. 96നെ പോലെ തന്നെ , മേഘമൽഹാറിലും ഏറക്കുറെ പ്രണയത്തിന്റെ മറ്റൊരു തലത്തെയാണ് കാട്ടാൻ ശ്രമിച്ചതും. വിവാഹിതരായ രണ്ടു പേരുടെ നിശബ്ദമായ പ്രണയം വളരെ മനോഹരമായി ചിത്രികരിച്ചിട്ടുണ്ട് , അവിടെയും പ്രണയത്തെ പരിശുദ്ധമാക്കാൻ ലൈംഗിതയെ മാറ്റി നിർത്താനും ശ്രമിച്ചിട്ടുണ്ട്. ചിലപ്പോൾ തെറ്റാണ് കാട്ടുന്നത് എന്നു ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥ അവർക്ക് അവിടെ ഉണ്ടായിരുന്നു.
ദേവിയും , ചാരുവും , അരുണും അസ്വസ്ഥമായാ ഒരു മനസ്സിനെ പ്രണയത്തിലൂടെയും, ലൈംഗികതയിലൂടെയും ഓവർകം ചെയ്യാൻ ശ്രമിച്ചവരാണ്. റാമും ജാനുവും , നന്ദിതയും , രാജീവനും. എങ്ങോ നഷ്ടപ്പെട്ട പ്രണയം വീണ്ടും ആസ്വദിക്കാൻ ശ്രമിച്ചവരും. സാങ്കേതികമായി ഇവർ എല്ലാം കാഴ്ചക്കാർക്ക് അവിഹിതത്തിൽ ഏർപെട്ടവരാണ്, തെറ്റുകാരാണ് , എങ്കിലും ജാനുനോടും നന്ദിതയോടും ഇഷ്ടമുണ്ട് കാരണം അവർ സെക്സിൽ ഏർപെടാത്തത് കൊണ്ടു. ശരീരവും മനസ്സും തമ്മിൽ ഒരുപാടു അന്തരമുണ്ട് എന്നു കരുതുന്നവർക് ദേവിയോടും ചാരുനോടും അരുണിനോടും പുച്ഛമുണ്ടാകും. പക്ഷെ , നമ്മൾ ” തെറ്റ് ” എന്നു പറയുന്നത് എന്തിനയെയാണ്???
There is nothing right and wrong everything is our perspectives