കേന്ദ്രത്തിന് മുന്നിൽ പിച്ചപാത്രം നീട്ടുന്ന പരിപാടി പതിയെ നിർത്തി സിംഗപ്പൂരിലേക്ക് നോക്കൂ

0
366
Anandu Kannan
കേന്ദ്ര വിഹിതം കുറഞ്ഞു, വരുമാനം കൂട്ടാൻ കേരളം കടുത്ത നടപടിയിലേക്കു പോകേണ്ടി വരുമെന്ന്
സിംഗപ്പൂർ എന്നൊരു രാജ്യമുണ്ട് കേട്ടിട്ടുണ്ടോ എന്നു അറിയില്ല. ഉദ്ദേശം ഒരു 720 km² വരും ഏരിയ കേരളത്തിന്റെ ഏരിയ 38863 km² ഉണ്ടാകും. അതായതു ആലപ്പുഴയെക്കാൾ ചെറിയ ഒരു രാജ്യം. സിംഗപ്പൂരിലെ ഒരാളുടെ ശരാശരി വരുമാനം $93,900 അടുത്താണ് അതേ സമയം ഇന്ത്യയിലെ വെറും 7000 ഡോളർ . സിംഗപ്പൂരിലെ HDI യുമായി താരതമ്യം ചെയ്താൽ ഇന്ത്യ അതിന്റെ അടുത്തു എങ്ങും എത്തില്ല. HDI എന്നാൽ വികസനത്തിന്റെ ഇൻഡക്സ് ആണു. പട്ടിണി ഇൻഡക്സ് ആയാലും വിദ്യാഭ്യാസമായാലും സിംഗപ്പൂർ മുന്നിൽ തന്നെ. ഇതൊക്കെ പറയുമ്പോ ചോദിക്കും സിംഗപ്പൂർ “വികസിത രാജ്യമല്ലേ” അവർക്കു എന്തും ആകാലോ എന്നു ?
Image result for singapore"ഒരു സുപ്രഭാതത്തിൽ സിംഗപ്പൂർ വികസിത രാജ്യമായതല്ല, ഒരു കാലത്തു ശുദ്ധജലത്തിനു പോലും അയൽ രാജ്യത്തെ ആശ്രയിക്കേണ്ടി വന്ന രാജ്യമാണ്. ഒരു പ്രകൃതി റിസോഴ്‌സും ആ രാജ്യത്തു കാര്യമായി ഇല്ല. കേരളത്തിൽ എന്തൊക്കെ റിസോർസ് ഉണ്ടെന്നു തോമസ് ഐസക്ക് സാറിനു അറിയുമോ ? തോറിയം, ടൈറ്റാനിയം മുതൽ മൈക്ക വരെയുണ്ട്.നമ്മുടെ ഭരണ കർത്താക്കൾ ലോട്ടറിയിലും മദ്യത്തിലും കിടന്നു കറങ്ങുന്നത് കൊണ്ട് തീരപ്രദേശങ്ങളിലുള്ള പ്രകൃതി വാതക റിസർവ് നെ കുറിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടില്ല ഇനി നടത്താനും പോകുന്നില്ല. ഇതൊന്നും സിംഗപ്പൂരിൽ ഇല്ല. പിന്നെ ടൂറിസം , കേരളത്തിലെ ടൂറിസം സർക്കാർ പരസ്യം നൽകുന്നു എന്നതു ഒഴിച്ചാൽ പ്രത്യേകിച്ചു പ്രോത്സാഹനം ഒന്നും ലഭിക്കുന്നില്ല. കേരള ടൂറിസത്തിനു പരസ്യങ്ങൾ നൽകേണ്ടത് ഇന്റർ നാഷണൽ മീഡിയകളിലാണ്. സിംഗപ്പൂരിന് കേരളത്തെ അപേക്ഷിച്ചു ടൂറിസത്തിനുള്ള സാധ്യതകളും കുറവാണ്.
Image result for singapore"സോ എന്തു കൊണ്ട് സിംഗപ്പൂർ ഇത്ര വികസിതമായി ? വളരെ സിംപിൾ വളരാൻ പറ്റിയ റിസോർസ് വളരെ എഫക്ടിവ് ആയി ഉപയോഗിച്ചു. എന്താണു ആ റിസോർസ് ? പ്രധാന കപ്പൽ പാത സിംഗപ്പൂരിന്റെ അടുത്തുടെയാണ് പോകുന്നത് ? അപ്പോൾ അതേ ” പാത” കേരളത്തിന്റെ അടുത്തുടെ പോകുന്നില്ലേ ? ഉണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര പോർട്ടിന്റെ പ്രസക്തി അവിടെ ആണ് .വിഴിഞ്ഞം വരുന്നതൊട് കൂടി ടൂറിസം മേഖലയ്ക്ക് അതി പ്രാധാന്യം കൂടും. അങ്ങു പൂവാർ മുതൽ ഇങ്ങ് കൊല്ലം തങ്കശ്ശേരി വരെ അതിന്റെ മാറ്റങ്ങൾ കാണാം .എന്തു കൊണ്ട് ആ വരുമാന മാർഗം ഉപയോഗിക്കുന്നില്ല.? പട്ടിണി ഉണ്ടെങ്കിൽ മാത്രേ ചിലർക്ക് പൊളിറ്റിക്സ് കളിക്കാൻ പറ്റുള്ളൂ.
അതായത് പ്രകൃതി വാതകം, ടൂറിസം, തുറമുഖ വ്യവസായം മുതൽ ന്യൂക്ലിയർ ഇന്ധനം വരെ സാധ്യത യുള്ള ഒരു സംസ്ഥാനത്തെ ജനങ്ങളെ നിങ്ങൾ രാഷ്ട്രീയക്കാർ പ്രവാസികളാക്കി, സായിപ്പന്മാരുടെയു അറബികളുടെയും അടിമകളാക്കി. ഇനിയെങ്കിലും കേന്ദ്ര ഫണ്ട് തന്നില്ല മദ്യം വിറ്റു പോകുന്നില്ല ലോട്ടറി ലാഭത്തിൽ അല്ല എന്നൊക്കെയുള്ള ഉടായിപ്പുകൾ നിർത്തിക്കൂടെ.???