അസുഖം കാരണം ചുമതലയിൽ നിന്നു മാറിയ ആ മനുഷ്യനെ കുറിച്ചു ഇങ്ങനെ അവരാതം എഴുതി വിടാതെ, നാളെ നിങ്ങൾക്കും എനിക്കും എല്ലാം വരാവുന്ന ഒരു അസുഖം ആണ്

0
351

Ananthan Unni

ആ മനുഷ്യന് കാൻസർ ആണ് മാധ്യമങ്ങളെ. കുടലിൽ ആണ് കാൻസർ. ഒരിക്കൽ പിടിക്കപ്പെട്ടു, വീണ്ടും പിടിച്ചാൽ വിടാതെ പിന്തുടരുന്ന ഒരു അസുഖം ആണ് അത്. നിങ്ങൾ ഒന്നും വിചാരിക്കാത്ത ലെവലിൽ ആ അസുഖം മനുഷ്യനെ വേട്ടയാടും. എഴുന്നേറ്റു നിൽക്കാനോ, ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാനോ, ഇഷ്ടം ഉള്ളത് പോലെ തിരിഞ്ഞോ മറിഞ്ഞോ സ്വയം കിടക്കാനും പോലും പറ്റാത്ത അവസ്ഥയിൽ ആ അസുഖം മനുഷ്യനെ വേട്ടയാടും. കഴിക്കാനോ കുടിക്കാനോ ശ്രമിച്ചാൽ ചുമക്കും, ശക്തമായി ചുമക്കും. ഛർദിക്കും. ചിലപ്പോൾ ചോര വരെ വന്നേക്കാം.

ചിലപ്പോൾ ശ്വാസം കിട്ടാതെ ചാടി എഴുന്നേൽക്കും, ചിലപ്പോൾ മലവും മൂത്രവും പോലും പോകാതെ കെട്ടിക്കിടന്ന് വയറു വലുതാകും. ചിലപ്പോൾ മലദ്വാരത്തിനു അറ്റത്തു വന്നു തട്ടി നിൽക്കുന്ന മലം, കൂടെ നിൽക്കുന്നവർ കൈ കൊണ്ട് എടുത്തു പുറത്ത് വെക്കേണ്ടി വരും. ഇതൊക്കെ അനുഭവിക്കുമ്പോൾ ആ രോഗി ചിലപ്പോൾ നിശബ്ദനായി കരയും, എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതി എന്നു തോന്നും ആ രോഗിക്ക്.

അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്. എന്റെ മുന്നിൽ ഒരാള് പൂർണമായും 2 മാസം ഇതെല്ലാം അനുഭവിച്ചു. നിങ്ങൾ കോടിയേരിയെ അയാളുടെ പാട്ടിനു വിട്. ആ മനുഷ്യൻ എങ്ങനെയെങ്കിലും ഒന്നു ശരിയായി വരട്ടെ. അസുഖം മാറട്ടെ. നിങ്ങള് സിപിഐഎം നെ കുറ്റം പറയാൻ വേണ്ടി അസുഖം കാരണം ചുമതലയിൽ നിന്നു മാറിയ ആ മനുഷ്യനെ കുറിച്ചു ഇങ്ങനെ അവരാതം എഴുതി വിടാതെ. നാളെ നിങ്ങൾക്കും എനിക്കും എല്ലാം വരാവുന്ന ഒരു അസുഖം ആണ്. അതുകൊണ്ടു ആ ബോധം എങ്കിലും വച്ചു നിങ്ങള് വാർത്ത ഉണ്ടാക്കി ചമക്ക് കേട്ടോ.

**

M Vijin

സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ കാൻസർ തുടർചികിത്സക്കായി അവധിയിൽ പ്രവേശിക്കുന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്ന രീതി ശ്രദ്ധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രോഗ ചികിത്സയുമായി ബന്ധപ്പെട്ട് പാർട്ടി പൊതു വേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത ആളാണ് കോടിയേരി എന്നു അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങൾ. എന്നാലും സിപിഎം നെ രാഷ്ട്രീയമായി അക്രമിക്കാനുള്ള അവസരമായി 66 വയസുള്ള ഒരാളുടെ രോഗവസ്ഥയെ പോലും മാറ്റുന്ന കാഴ്ച തികഞ്ഞ അശ്ലീലമാണ്.

കോടിയേരിയുടെ രോഗത്തെ നിസാരമാക്കി സിപിഎം നെ അക്രമിക്കുന്നവരുടെ അറിവിലേക്കായി കൊച്ചി കാൻസർ റിസർച് സെന്റർ സൂപ്രണ്ട് ഡോ. പി ജി ബാലഗോപാലിന്റെ വാക്കുകൾ ചേർക്കുന്നു

“ചികിത്സാക്രമം പോലെ തന്നെ പ്രധാനമാണ് ശേഷമുള്ള പുനരധിവാസവും തുടർചികിത്സയും. കൃത്യമായ പുനരധിവാസവും തുടർ ചികിത്സയുമില്ലെങ്കിൽ കാൻസർ രണ്ടാമതും വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സയ്ക്ക് ശേഷമുള്ള ആദ്യ രണ്ട് വർഷത്തിലാണ് ഈ സാധ്യത കൂടുതൽ. അഞ്ച് വർഷം വരെയെങ്കിലും തുടർചികിത്സകളും പരിശോധനയും നടത്തണം. അതിനിടെ പരിശോധനകളുടെ ഇടവേളകൾ കൂട്ടി പതിയെ പരിശോധനകൾ നിർത്താം”

ഇതൊന്നും നിങ്ങൾക്ക് അറിയാത്തതല്ല എന്നുറപ്പുണ്ട്. എങ്കിലും കൊടിയേരിക്കും പിണറായിക്കും മറ്റേതെങ്കിലും സിപിഎം നേതാക്കൾക്കും രോഗം വന്നാൽ അതും രാഷ്ട്രീയ ആയുധമായി അവരെ ആക്രമിക്കാൻ ഉപയോഗിക്കാം എന്ന ജീർണിച്ച മാധ്യമ സംസ്കാരമാണ് ആദ്യം ചികിൽസിക്കേണ്ടത്, അല്പം നിരാശയോട് കൂടി പറയട്ടെ: കേരളം കുറച്ചു കൂടെ മികച്ച മാധ്യമങ്ങളെ അർഹിക്കുന്നുണ്ട്.പ്രിയപ്പെട്ട സഖാവ് കോടിയേരി എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുന്നു.