ഇപ്പോൾ കെജിഎഫിലൂടെ നമ്മെ ഏവരെയും ഞെട്ടിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീൽ. ആള് പെട്ടന്നൊരു ദിവസം ഒരു കെജിഎഫുമായി വന്നു ഞെട്ടിച്ചുതുടങ്ങിയതല്ല. യുവാക്കളിലേക്കു കൃത്യമായി അവരുടെ ആസ്വാദനം എങ്ങനെ എത്തിക്കണം എന്ന് അറിയാവുന്ന ആളുതന്നെയാണ് . 2014 ൽ ഇറങ്ങിയ ഉഗ്രം തന്നെ നോക്കൂ. അത് കെജിഎഫ് എന്ന വൻ സുനാമിക്ക് മുൻപുള്ളോരു മുന്നറിയിപ്പ് തന്നെയായിരുന്നു. അനന്തൻ വിജയൻറെ കുറിപ്പ് വായിക്കാം .

ഉഗ്രം (2014)
ഭാഷ : കന്നഡ
സംവിധാനം : പ്രശാന്ത് നീൽ
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
IMDb : 8.2/10
മലയാളം സബ്ബ്ടൈറ്റിൽ ✅

Ananthan Vijayan

വളരെക്കാലത്തിനു ശേഷം ഇന്ത്യയിലേക്ക്‌ തന്റെ അമ്മയുടെ സമാധിസ്ഥലം കാണാനായി വരുന്ന നിത്യയെ അവിടെ തക്കം പാർത്തിരുന്ന അവളുടെ അച്ഛന്റെ എതിരാളികൾ തട്ടിക്കൊണ്ട് പോകുന്നു. അവിടെ രക്ഷകനായി എത്തുന്നത്, വെറുമൊരു മെക്കാനിക്ക് ആയ അഗസ്ത്യയാണ്. പിന്നീട്, നിത്യയുടെ സുഹൃത്തായ റിപ്പോർട്ടർ അഗസ്ത്യയോടു പറയുന്നു, അവളെ കുറച്ചു നാൾ അവന്റെ വീട്ടിൽ താമസിച്ചു പരിപാലിക്കണമെന്ന്. എന്നാൽ, വില്ലന്മാർ അവരുടെ താമസ സ്ഥലം കണ്ടെത്തുകയും, നിത്യയെ കൊല്ലാൻ വേണ്ടി ആളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എന്നാൽ, അഗസ്ത്യയെ കാണുന്ന വില്ലന്മാർ എല്ലാം തന്നെ പേടിച്ചോടുകയാണ് ചെയ്യുന്നത്. കാരണം മറ്റൊന്നുമല്ല, അഗസ്ത്യയ്ക്ക് ആരും അറിയാത്ത ഒരു പേടിപ്പിക്കുന്ന ഭൂതകാലം ഉണ്ടായിരുന്നു.

“അഗസ്ത്യ ഒരു ഭയങ്കര വ്യക്തി ആയിരുന്നില്ല അവൻ ഒരു അതിഭയങ്കര വ്യക്തി ആയിരുന്നു”
തുടര്‍ന്നു വരുന്ന സംഘര്‍ഷഭരിതമായ രംഗങ്ങളാണ് ചിത്രം.അതാണ്‌ കഥയെ വ്യത്യസ്തമാക്കുന്നതും. അത് കണ്ടു തന്നെ അറിയണം.KGF എന്ന സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ എഴുതി സംവിധാനം ചെയ്ത്, 2014 ൽ കന്നഡയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയ ഉഗ്രം വളരെയധികം നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ്. മാസും ക്ലാസും കൂടി ചേർന്ന ആദ്യ പകുതിയും, പക്കാ മാസ്സും സെന്റിമെൻസുമൊക്കെയായി ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുള്ള രീതിയിലുള്ള ക്ലൈമാക്സും രണ്ടാം പകുതിയെ കൂടുതൽ മനോഹരമാക്കി മാറ്റുന്നു. എന്നാൽ ഇതൊരു പ്രതികാരകഥ മാത്രമല്ല, മറിച്ച് ഒരു സുഹൃദ്ബന്ധത്തിന്റെ കഥ കൂടിയാണ്.

KGFനോട് സാമ്യം തോന്നിക്കുന്ന അവതരണവും പശ്ചാത്തലസംഗീതവുമാണ് ഉഗ്രത്തിലും കാണാൻ സാധിക്കുന്നത്.കുറിയ്ക്ക് കൊള്ളുന്ന ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. കുറെ അധികം നല്ല ഉപകഥകൾ ചിത്രത്തിലുണ്ടെങ്കിലും, അതിൽ മുഴുവനായി കേന്ദ്രീകരിക്കാതെ മുഖ്യകഥയിലൂടെയാണ് ചിത്രം മുന്നേറുന്നത്. അത്യന്തം ചടുലതയുള്ള തിരക്കഥയും ത്രസിപ്പിക്കുന്ന BGM ഉം കിടിലന്‍ പാട്ടുകളും അടിപൊളി സംവിധാനവും. ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്ത ചിത്രം. 4വർഷത്തോളം 300ലധികം ഷെഡ്യൂളുകളായ് പൂർത്തിയാക്കിയ ഈ ചിത്രം ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുമെന്നത് തീർച്ചയാണ്.

Leave a Reply
You May Also Like

തെങ്ങിൽ കയറുന്ന റിമ കല്ലിങ്കൽ , സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി

അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ “ബിരിയാണി” എന്ന ചിത്രത്തിനു ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തരാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും മംമ്തയുടെ വെളിപ്പെടുത്തൽ

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

മലയാളികൾ ഏറെ സ്നേഹിക്കുന്ന കിം കി ഡുക്കിന്റെ ജന്മദിനമാണിന്ന്

Muhammed Sageer Pandarathil ഇന്ന് വിഖ്യാത സംവിധായകൻ കിം കി ഡുക്കിന്റെ ജന്മദിനവാർഷികം.1960 ഡിസംബർ 20…

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സൗബിൻ നായകനായ ‘ജിന്ന്’, റിലീസ് തിയതി പ്രഖ്യാപിച്ചു

സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’. ചിത്രത്തിന്റെ റിലീസ്…