സ്വർണ്ണച്ചാമരം മലയാളം അതുവരെ പറയാത്തൊരു കഥയായിരുന്നു, പക്ഷെ !

99

Ananthan Vijayan

1996-ല്‍ രാജീവ്‌ നാഥിന്റെ സംവിധാനത്തില്‍ മോഹൻലാലിനെയും ശിവാജി ഗണേശനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്ളാൻ ചെയ്ത ചിത്രമാണ് സ്വര്‍ണ്ണചാമരം.മോഹന്‍ലാല്‍-ശിവാജി ഗണേശന്‍ ടീം ആദ്യമായി ഒന്നിച്ച ചിത്രവും ഇതായിരുന്നു.രഞ്ജി പണിക്കരും, ജോൺ പോളും ചേര്‍ന്നായിരുന്നു

ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്.ജയകുമാറിൻ്റെ വരികൾക്ക് കീരവാണിയാണ് ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത്.ദയാവധം എന്ന ആശയമാണ് ചിത്രത്തിലൂടെ പറയാൻ തിരക്കഥകൃത്തുക്കൾ ശ്രമിച്ചത്, അത് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന അണിയറ പ്രവർത്തകർക്കിടയിലെ അഭിപ്രായ വ്യത്യാസവും, ചിത്രത്തിന് അല്ലാതെ നേരിട്ട ചില പ്രതിസന്ധികളും കാരണം ചിത്രീകരണം മുന്നോട്ട് നീങ്ങിയില്ല.തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് മോഹൻലാലിൻ്റെയും ശിവാജി ഗണേശൻ്റെയും ബാക്കിയുള്ള ഡേറ്റുകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കിയ ചിത്രമാണ് രണ്ട് പേരും മത്സരിച്ച് അഭിനയിച്ച പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ഒരു യാത്രാമൊഴി.സ്വന്തം അച്ഛനെ വക വരുത്താന്‍ നടക്കുന്ന പ്രതികാര ദാഹിയായ മകൻ ഗോവിന്ദൻകുട്ടിയായി മോഹന്‍ലാലും, മകന്‍റെ മുന്നില്‍ നിസാഹയാതോടെ നില്‍ക്കുന്ന പിതാവ് അനന്തസുബ്രമണ്യമായി ശിവാജി ഗണേശനും ചിത്രത്തിൽ എത്തി.

പ്രിയദർശൻ്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് ജോണ്‍ പോൾ ആയിരുന്നു.ഒരു യാത്രാമൊഴിയും ചില പ്രശ്നങ്ങളിൽ പെട്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞാണ് തിയേറ്ററിൽ എത്തിയത്