മല്ലൂസിംഗ് ആകേണ്ടിയിരുന്നത് പൃഥ്വിരാജ്

0
163

Ananthan Vijayan

2011 പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രമാണ് മല്ലൂസിംഗ്.ചിത്രത്തിൻ്റെ ഫോട്ടോഷൂട്ടിൻ്റെ നിരവധി സ്റ്റില്ലുകൾ എല്ലാ സിനിമാ വാരികകളിൽ കൂടിയും അക്കാലത്ത് പുറത്തു വന്നിരുന്നു.കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ, മനോജ് കെ.ജയൻ,സംവൃത സുനിൽ, മീരാനന്ദൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

Prithviraj, Mallu Singh, Vaisakh, Director, Punjab, പൃഥ്വിരാജ്, വൈശാഖ്,  മല്ലു സിങ്, പഞ്ചാബ്, നടന്‍, സംവിധായകന്‍ - Malayalam Filmibeatസേതുവാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്.എം ജയചന്ദ്രൻ ആയിരുന്നു സംഗീത സംവിധാനം.പാലക്കാട്, ഒറ്റപ്പാലം, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിൻ്റെ പ്രധാന ലോക്കേഷൻ.ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആൻറ്റോ നിർമ്മിച്ച ചിത്രത്തിൽ നിന്നും പക്ഷേ പിന്നീട് പൃഥ്വിരാജ് പിന്മാറി.ഹിന്ദി,തമിഴ് ഭാഷകളിൽ അഭിനയ തിരക്ക് കൊണ്ടാണ് പൃഥ്വിരാജ് പിന്മാറിയത്.

പകരം ചിത്രത്തിൽ അതിഥി വേഷം ചെയ്യേണ്ടിയിരുന്ന ഉണ്ണി മുകുന്ദൻ ഹരിയും,ഹരീന്ദർ സിങ്ങ് എന്ന മല്ലുസിങ്ങും ആയി.ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു മല്ലുസിങ്ങ്.അതിഥി വേഷത്തിൽ പിന്നീട് ആസിഫ് അലിയാണ് എത്തിയത്.കുഞ്ചാക്കോ ബോബൻ്റെ അൻപതാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി 2012 വിഷു റിലീസ് ആയി എത്തിയ മല്ലുസിങ്ങ് സൂപ്പർ ഹിറ്റായി മാറി.