കഥയിൽ ചെറിയൊരു മാറ്റം സംഭവിച്ചിരുന്നെങ്കിൽ ഈ സീൻ എങ്ങെനെ ആകുമായിരുന്നു

0
215

Ananthu Udayakumar

കഥയിൽ ചെറിയൊരു മാറ്റം സംഭവിച്ചിരുന്നെങ്കിൽ ഈ സീൻ എങ്ങെനെ ആകുമായിരുന്നു.ഹിറ്റ്ലർ മാധവൻകുട്ടിക്ക് ഒരു അനിയൻ കൂടി ഉണ്ടായിരുന്നു എന്ന് കരുതുക. ഇവിടുത്തെ അധ്യാപകനു പകരം അവിടെ ഒരു അധ്യാപികയെ കൂടി സങ്കൽപ്പിച്ചു നോക്കുക. ചെളി പുരണ്ട വസ്ത്രം വൃത്തിയാക്കാനായി അധ്യാപികയുടെ വീട്ടിലേക്ക് വരുന്ന അനിയൻ , ബാക്കി സംഭവങ്ങൾ എല്ലാം same .

ഇതേ സംഭാഷണം പുതിയ സന്ദർഭത്തിലും വരുമായിരുന്നു. പക്ഷേ dialogue പറയുന്നത് അധ്യാപികയ്ക്ക് പകരം അനിയൻ ആകുമായിരുന്നു..! ” അവരൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ , അവരൊന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ..ആ നിമിഷം ഞാൻ ഉണർന്നേനെ മാധവൻകുട്ടിയേട്ടാ…ഞാൻ ഉണർന്നേനെ..!”

വെർജിനിറ്റി എന്ന മിത്ത് പെണ്ണിനു മാത്രം ബാധകമായ ഒരു സമൂഹത്തിൽ ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. Hymen നുമായി ചുറ്റിപ്പറ്റി നിലനിന്നിരുന്ന അറിവില്ലായ്മകളെ ഒരു പാട്രിയാർക്കിക്കൽ സമൂഹം എങ്ങനെ പെണ്ണിന്റെ sexual freedom suppress ചെയ്ത് തങ്ങളുടെ വരുതിക്ക് നിർത്താൻ ഉപയോഗിച്ചു എന്നതിന്റെ മികച്ച ഒരു ഉദാഹരണമാണ് വെർജിനിറ്റി .

‘സ്ത്രീയുടെ പവിത്രത/പരിശുദ്ധി’ എന്നൊക്കെയുള്ള benevolent sexism termsനൊപ്പം കന്യകാത്വം കൂടി കൂട്ടി ചേർത്ത് വച്ചതോടുകൂടി കാര്യങ്ങൾ വളരെ എളുപ്പമാണ്. മധ്യവയസ്കനായ അധ്യാപകന് വിവാഹം ചെയ്തു കൊടുക്കാൻ മാധവൻകുട്ടി തീരുമാനിക്കുമ്പോൾ അവൾ എതിർത്ത് ഒന്നും പറയുന്നില്ല. മറിച്ച് മുകളിൽ പറഞ്ഞതുപോലെ അനിയനാണ് ആ സ്ഥാനത്തെങ്കിൽ ആ വിവാഹം നടക്കുമെന്ന് കരുതുന്നുണ്ടോ ? One who breaks the hymen owns the girl എന്നൊരു പൊതു ചിന്ത ഇവിടെ നിലനിൽക്കുന്നുണ്ട് . റേപ്പിസ്റ്റുകൾ ഇരകൾക്ക് വിവാഹ ഓഫേർസ് നൽകുന്നത് വലിയ സംഭവമായി തോന്നുന്നതും അതു കൊണ്ട് തന്നെയാണ്.