ആർ എസ് എസിന്റെ രൂപീകരണ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ കേവലം അഞ്ചു വർഷം മാത്രമാണ് അബ്രാഹ്മണനായ ഒരാൾ ( ക്ഷത്രിയൻ) മാത്രമാണ് അതിന്റെ തലപ്പത്ത് ഇരുന്നിട്ടുള്ളത്

0
318

Ananya Raj

ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുന്ന RSSന്റെ രൂപീകരണ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ കേവലം അഞ്ചു വർഷം മാത്രമാണ് അബ്രാഹ്മണനായ ഒരാൾ ( ക്ഷത്രിയൻ) മാത്രമാണ് അതിന്റെ തലപ്പത്ത് ഇരുന്നിട്ടുള്ളത്. ഹിറ്റ്ലറെ പോലെ ആര്യ വംശ ശുദ്ധിയെ കുറിച്ചാണ് സംഘപരിവാർ എല്ലാ കാലത്തും സംസാരിച്ചത്. അതിന് അനുസൃതമായ നിയമനങ്ങളാണ് അവർ RSS ൽ നടത്തുന്നതും.

ഇനി ന്യായീകരിക്കാനുള്ളത് മൂന്നു പേരുകളാണ് ഒന്ന്: രാഷ്ട്രപതി രാമനാഥ് കോവിന്ത് രണ്ടും മൂന്നും മോദിയും അമിത്ഷാ യും. ഇതിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കുമെല്ലാം ഇന്ത്യൻ ജനാധിപത്യത്തിലുള്ള റോൾ അൽപ്പം രാഷ്ട്രീയ ബോധമുള്ളവർക്കെല്ലാം അറിയാം. രണ്ടാമത് നരേന്ദ്രമോദിയാണ്. അദ്ദേഹം OBC വിഭാഗക്കാരനാണെന്നാണ് സംഘപരിവാർ പ്രചാരണം. എന്നാൽ അദ്ദേഹം വൈശ്യ ഉപജാതിയിൽ ഉൾപ്പെട്ട മോദ്‌ഗംജി സമുദായക്കാരനാണ്. സംവരണം അട്ടി മറിക്കുകയെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി കൂടിയാണ് ഗംജിയെ OBCയിൽ ഉൾപ്പെടുത്തിയത്. ഇതിൽ വലിയ പ്രതിഷേധം ഗുജറാത്തിൽ തന്നെ ഉയർന്നിരുന്നു. അടുത്തത് ആഭ്യന്തര മന്ത്രി അമിത് ഷാ യാണ്. അദ്ദേഹം ജൈനനല്ല ക്ഷത്രിയ ജാതിയാണെന്നു അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണ്.

ഇപ്പോൾ അധികാരമേറ്റ ബിജെപി അധ്യക്ഷനും ബ്രാഹ്മണനാണ്. ഇനി കേന്ദ്ര മന്ത്രി സഭ പരിശോധിച്ചാലും മഹാ ഭൂരിപക്ഷം ബ്രാഹ്മണ ക്ഷത്രിയ, വൈശ്യർ തന്നെ. ശൂദ്ര വിഭാഗങ്ങൾ പോലും (കേരളത്തിൽ നായർ അടക്കമുള്ള വിഭാഗം) വളരെ അധികം കുറവാണ്.അതായത് കേരളത്തിൽ ബിജെപിക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന വാരിയേറും,നമ്പ്യാരും, മേനോനും, പിള്ളയും, നായരുമൊക്കെ സ്വന്തം പാർട്ടിയെ കുറിച്ചു ആഴത്തിലൊന്നു പഠിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ #ശൂദ്ര ജനസഖ്യയിലെ നാലിൽ ഒന്ന് പ്രാതിനിധ്യം പോലും കേന്ദ്ര മന്ത്രി സഭയിലില്ല. ദളിതർ അടക്കമുള്ള മറ്റു പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യം ഇതിൽ നിന്നു തന്നെ ഊഹിക്കാമല്ലോ.

ഉദ്യോഗസ്ഥ നിയമനത്തിൽ മാത്രമല്ല കോടതി ജഡ്ജിമാരുടെ നിയമനത്തിൽ പോലും കൃത്യമായ ബ്രാഹ്മണ്യ ഹിന്ദുത്വ അജണ്ടയാണ് നടപ്പിലാവുന്നത്. ഇനി ഇതിനെയെല്ലാം കൗണ്ടർ ചെയ്യാൻ സംഘികൾ അവസാനം പുറത്തെടുക്കുന്ന ആയുധം ബിജെപി ജനപ്രതിനിധികളുടെ ജാതിയാണ്. അവരിലെ പിന്നാക്ക ജാതിക്കാരുടെ എണ്ണവുമായി വരും. എന്നാൽ അതിന് കാരണം സംവരണ മണ്ഡലങ്ങളാണ്. ഈ സംവരണം അട്ടിമറിക്കാനാണ് സംഘപരിവാർ ശ്രമങ്ങൾ നടത്തുന്നതും. അത് കൂടി വിജയിച്ചാൽ മറ്റിടങ്ങളിലെ അവസ്ഥ ഇവിടെയും വരും. ഹിന്ദു ഐക്യത്തിന്റെ പേര് പറഞ്ഞു ദളിത് മറ്റു പിന്നാക്ക ജാതിക്കാർ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ അവർ ജയിച്ചു കയറുകയും ചെയ്യും.

ഹിറ്റ്‌ലറുടെ കാലത്ത് ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് പുരോഹിതനായ മാർട്ടിൻ നിമോളറുടെ പ്രസംഗത്തിലെ വരികളാണ് ഈ അവസ്‌ഥക്ക് കൂടുതൽ യോജിച്ചത്. അവർ ജൂതരെ വേട്ടയാടിയപ്പോൾ ഞാനുമൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല..! പിന്നീടവർ തൊഴിലാളികളെയും കമ്മ്യൂണിസ്റ്റുകളെയും കത്തോലിക്കരെയും തേടി വന്നു.. അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.. കാരണം ഞാൻ അതിലൊന്നും ഉൾപ്പെട്ടിരുന്നില്ല..!ഒടുവിൽ അവർ എന്നെ തന്നെ തേടിയെത്തിയിരിക്കുന്നു. പക്ഷെ എനിക്ക് വേണ്ടി സംസാരിക്കാ ഇന്നാരുമില്ല.

വാല്: കർണാടകത്തിൽ ബ്രാഹ്മണർക്ക് 10% സംവരണം കൊണ്ടു വന്നിരിക്കുന്നു എന്നതാണ് ഈ ആഴ്ചയിലെ ഒരു വാർത്ത.

ഓരോ ദിവസത്തിലും ഇത് പോലെ ഹിന്ദുത്വ രാജ്യത്തിലേക്കുള്ള ചുവടുകൾ അവർ മുൻപോട്ട് വച്ചു കൊണ്ടിരിക്കുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് ബോധ്യമാവും. മുസ്ലിമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റും ദളിതനുമെല്ലാം കഴിഞ്ഞാൽ അവർ ജാതി വാലന്മാരായ വാരിയേറിനേയും പിള്ളയെയും നായരെയും മേനോനെയുമെല്ലാം തേടി വരും. മാർട്ടിൻ നോമോളെറുടെ വാക്കുകൾ പോലെ അന്ന് നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാവില്ല. കാരണം ബ്രാഹ്മണ മതത്തിൽ നിങ്ങളുടെ സ്ഥാനം അടിമകളുടേത് മാത്രമാണ്. ഇന്ത്യയിൽ ജനാതിപത്യ കാലം വരുന്നതിന് മുൻപുള്ള ഹിന്ദു ഭരണകാലത്ത് അങ്ങനെ ആയിരുന്നു താനും.