ദേവീന്ദർ സിംഗിനെപ്പോലെയുള്ളവർ പുല്ലുപോലെ നമ്മുടെ മുന്നിൽ നടക്കും

  0
  79

  Anas Kannur

  സർക്കാർ ഭീകരമായ പ്രതിസന്ധി നേരിടുമ്പോൾ ആ സമയം തന്നെ രാജ്യാന്തര ആക്രമണങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകുന്നതിന്റെ ലോജിക്ക് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പാര്ലിമെന്റ്റ് ആക്രമണം അതിന് ശേഷം ഉള്ള തൂക്കിലേറ്റൽ ശേഷം അതിൽ പ്രതിയായ പോലീസുകാരനെ ഭീകരന്മാരുടെ കൂടെ യാത്ര ചെയ്യുമ്പോൾ കയ്യോടെ പിടികൂടിയിട്ടും കുറ്റ പത്രം സമർപ്പിക്കാതെ ജാമ്യം നേടി കൊടുക്കൽ അമിത ദേശീയതയുടെ മൊത്ത കച്ചോടക്കാർ ഭരിക്കുമ്പോൾ ആണ് ഒരു ഇന്റർനാഷണൽ ടെററിസ്റ്റിനു ജാമ്യം കിട്ടുന്നത് എന്ന് കൂടി ചേർത്ത് വായിക്കണം പൗരത്വ പ്രക്ഷോപത്തിൽ പങ്കെടുത്ത ഗർഭിണിയായ യുവതിക്ക് UAPA തീവ്രാവാദിക്ക് ജാമ്യം എത്ര മനോഹരമായ ആചാരം തീർന്നില്ല.

  കഴിഞ്ഞ ഇലക്ഷൻ സമയത്ത് മോദി സർക്കാർ വീഴും എന്ന ഘട്ടം വന്നപ്പോൾ കൃത്യസമയത്ത് രക്ഷകരായി ഭീകരവാദികൾ എത്തി പുൽവാമയിൽ ഉത്തരേന്ത്യൻ മന്നബുദ്ധികൾക്ക് രക്തം തിളക്കാൻ പിന്നെ എന്ത് വേണം അതോടെ വിലക്കയറ്റം ഇന്ധന വില ഭരണ പരാജയം ചർച്ച എല്ലാം മാറി മേഘങ്ങളുടെ മറവിൽ കുറച്ചു പൈൻ മരങ്ങൾ കത്തിച്ചപ്പോൾ ജീവത്യാഗം ചെയ്ത പട്ടാളക്കാരെ നന്നായി മാർക്കെറ്റ് ചെയ്യാൻ ആയി ഫലമോ വമ്പിച്ച പരാജയം ആയിരുന്ന മോദി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി ആർക്കാണ് നേട്ടം കിട്ടിയത് എന്ന് നോക്കിയാൽ അതിൽ എല്ലാം ഉത്തരം ഉണ്ട്.

  റാഫേൽ യുദ്ധവിമാനത്തിന്ടെ വില മുതൽ ചൈന ബോര്ഡറിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും ചോദിച്ചു കൂടാ അങ്ങനെ ചോദ്യം ചെയ്താൽ അയാളുടെ രാജ്യ സ്നേഹം അപ്പോൾ ചോദ്യചെയ്യപ്പെടും കോടതികൾ വരെ ഇതിന് കൂട്ട് നിൽക്കും ഡൽഹി കലാപത്തിന് കാരണക്കാരൻ ആയ ബിജെപി എംപി പുല്ലുപോലെ പുറത്തു നടക്കുമ്പോൾ ഇടപെട്ട ജഡ്ജിക്ക് സ്ഥലം മാറ്റം കിട്ടിയത് അർദ്ധരാത്രിക്കാണ് എന്നോർക്കണം അമിത്ഷാ യുടെ കേസ് വിധിപറയാൻ ഇരുന്ന ജസ്റ്റിസ് ലോയുടെ ജീവൻ പോവുന്നതാണു നമ്മൾ കണ്ടത് ഇനിയും എന്തൊക്കെ കിടക്കുന്നു പുറത്തു വരാൻ.

  കൊറോണ വരുന്നതിനു മുന്നേ സാമ്പത്തിക രംഗം പൊട്ടി പാളീസായിരുന്നു ജിഡിപി 3% ആയിരുന്നു അത് കൊറോണയുടെ ചിറകിൽ മറച്ചു പിടിക്കണം ഇന്ത്യയിലെ കൊറോണ നിയന്ത്രണം മൊത്തം പാളി നിൽക്കുമ്പോൾ ഈ ആക്രണം ഏറെ സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട് അന്താരാഷ്ര കുറ്റവാളിയെ അവരുടെ താവളത്തിൽ കൊണ്ടുപോയി കൊടുത്ത അജിത്ത് ഡോവൽ ഭരണ തലപ്പത്ത് ഉണ്ടാവുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം.

  മുഴുവൻ അയൽ രാജ്യങ്ങളും ശത്രുപക്ഷത്തേക്ക് ഇതിന് മുൻപ് പോയിട്ടുണ്ടോ ആകെ കൂടെ ഉള്ളത് ആയുധ വ്യാപാരത്തിൽ കണ്ണുള്ള അമേരിക്ക മാത്രം അതും ഏത് സമയത്തും മലക്കം മറിയാം അയാൾക്ക് സ്ഥിരതയില്ല ഹയ്ദ്രോക്ളറോഫിൽ ഗുളികയുടെ വിഷയത്തിൽ വിറപ്പിക്കുന്നത് നമ്മൾ കണ്ടതല്ലേ ഭാക്കി കൂടെ കൂടുന്നവർക്കും അവരുടേതായ താല്പര്യം ഉണ്ട് ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള ലൈൻ.

  ഇപ്പോൾ കൊണ്ടുനടക്കുന്ന പ്രചാരണം ഉണ്ട് WHO യുടെ തലപ്പത്ത് എത്തി എന്നുള്ളത് എന്താണ് ഇന്ത്യക്ക് അതിൽ നേട്ടം കുറെ പൈസ ചിലവാകും അത്ര തന്നെ അമേരിക്ക വലിച്ചെറിഞ്ഞു പോയ എച്ചിൽ മാത്രം അത്ര മതി കൂടുതൽ ഡെക്കറേഷൻ വേണ്ട പൊതുവെ ദുർബല പിന്നെ ഗർഭിണിയും എന്ന അവസ്ഥ ആകും സാമ്ബത്തികമായി ഇനിയും ഭരണ പരാജയം മറച്ചുവെക്കാൻ ഇത്തരം പരിപാടികൾ ഉണ്ടാകും എന്നതിൽ എനിക്ക് സംശയം ഇല്ല. ദേവീന്ദർ സിംഗിനെപ്പോലെയുള്ളവർ പുല്ലുപോലെ നമ്മുടെ മുന്നിൽ നടക്കും പിറന്ന മണ്ണിൽ ജീവിക്കാനായി സമരം ചെയ്തവർ ഉള്ളിൽ കിടക്കും കാരണം ഭരിക്കുന്നത് അമിട്ടും മോദിയും ആണ്.