Anas Nazar അനസ് നാസറിന്റെ പോസ്റ്റ് 
Anas Nazar
Anas Nazar

മരിക്കരുത് നീ,കൂടെയുണ്ട് ഞങ്ങൾ
തനിക്കായ്‌ ആരെങ്കിലും ഒക്കെ ഉണ്ടെന്ന തോന്നലാണ് ഏറ്റവും വലിയ ശക്തി. ലണ്ടനിലെ ഒരു പാലത്തിൽ നിന്ന് ചാടി ജീവിതം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ. അവനെ സുരക്ഷിതമായി ഇറങ്ങാൻ പ്രേരിപ്പിച്ചുകൊണ്ടു ഒരുമണിക്കൂറിലേറെ അവനെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ഒരു കൂട്ടം അപരിചിതർ. അവന്റെ വിഷമങ്ങൾ കേട്ടുകൊണ്ട് അവർ ചുറ്റും നിന്നു, അവനെ കെട്ടിപ്പിടിച്ചു കൊണ്ട്. അവനോടു സംസാരിച്ചു സംസാരിച്ചു അവൻ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന അപരിചിതർ.ഒരു സഹ മനുഷ്യന് അപരിചിതർ കാണിച്ച ശുശ്രൂഷയും അനുകമ്പയും നിസ്വാർത്ഥതയും ദയയും കരുണയും നോക്കുക. മറ്റുള്ളരെ കേൾക്കാൻ തയ്യാറാവുകുക. ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്ന പലരും ജീവിതത്തിലേക്ക് തിരിച്ചു വരും.അടുത്തുള്ളവരെയും അകലെയുള്ളവരെയും കേൾക്കാൻ ഒന്നു പരിശ്രമിച്ചാലോ, അങ്ങനെ എങ്കിൽ പല ജീവിതങ്ങളും നമ്മുടെ കൂടെത്തന്നെ കാണും

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.