“ചില സഹപ്രവർത്തകർ എന്നെ ഒരു മൃഗത്തെ പോലെ ആയിരുന്നു നോക്കിയിരുന്നത്”

62

Anas Nazar

*1948 ൽ ഒക്ലഹോമ സർവകലാശാലയിൽ പ്രവേശനം നേടിയ ആദ്യത്തെ കറുത്ത വംശജനായിരുന്നു ജോർജ്ജ് മക്ലാരിൻ. മക്ലാരിൻ തന്റെ വെളുത്തവർഗ്ഗക്കാരായ സഹപാഠികളിൽ നിന്ന് വളരെ അകലെ ഒരു മൂലയിൽ ഇരിക്കാൻ നിർബന്ധിതനായിരുന്നു. യൂണിവേഴ്സിറ്റിയിലെ മികച്ച മൂന്ന് വിദ്യാർത്ഥികളിൽ ഒരാളായി അദ്ദേഹത്തിന്റെ പേര് ഇന്നും ഹോണർ റോളിൽ തുടരുന്നു.

അദ്ദേഹം പറയുകയുണ്ടായി : “ചില സഹപ്രവർത്തകർ എന്നെ ഒരു മൃഗത്തെ പോലെ ആയിരുന്നു നോക്കിയിരുന്നത് , ആരും എന്നോട് ഒന്നും മിണ്ടാറില്ല അധ്യാപകർ എനിക്കുവേണ്ടി നോക്കുക പോലും ഇല്ല, ഞാൻ ചോദിക്കുമ്പോൾ അവർ എപ്പോഴും എന്റെ ചോദ്യങ്ങൾ ഗൗനിക്കാറില്ല .ഇതാണ് കറുത്തവരോട് കാലങ്ങളായി അമേരിക്ക അടക്കമുള്ള പല ലോക രാഷ്ട്രങ്ങളുടേയും മനോഭാവം.

Advertisements