ഒരു ക്ളീനർ പോലുമില്ലാതെ 14 ചക്രങ്ങളുള്ള ലോറി ഓടിക്കുന്ന 45 കാരിയായ യോഗിതരഘുവംശി

0
1150

Anas Nazar (അനസ് നാസറിന്റെ പോസ്റ്റ് )

പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിൽ ലോഡുമായി എത്തുന്ന ഒരു ലോറി
നാട്ടുകാർക്ക് ഏറെ പ്രീയപ്പെട്ടതാണ്.

കാരണം ആ കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്.

45 കാരിയായ യോഗിതരഘുവംശി.

14 ചക്രങ്ങളുള്ള ലോറിയില് ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ പാലക്കാട്ടെത്തുന്നത്.

Image result for yogitha raghuvamshiവഴി നീളെ അപകടങ്ങള് പതിയിരിക്കുന്ന, ആണുങ്ങള് മാത്രം പയറ്റിയതെളിഞ്ഞ ദുർഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തർ പ്രദേശുകാരി എത്തിയത് 2000ലാണ്.

ട്രക്ക് ഡ്രൈവറായിരുന്ന ഭര്ത്താവിന്റെ മരണ ശേഷം,അര്ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്തട്ടിയെടുത്തപ്പോൾ,രണ്ട് മക്കളെ പോറ്റുന്നതിന് അവര് ഈ ജോലി തിരഞ്ഞെടുത്തു.

അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള് അവര് ട്രക്കോടിച്ചു….. ഏകാകിയായി!

അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കിൽ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാർ ഉണ്ടാകും.

സ്ത്രീ സമത്വം ശക്തിപ്പെടും.സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിത

Image result for yogitha raghuvamshiImage result for yogitha raghuvamshi