തമിഴ്നാടിനെ പുകഴ്ത്തി കേരള ആരോഗ്യമന്ത്രിയെയും ആരോഗ്യ വകുപ്പിനെയും താറടിക്കാൻ ഓടി നടന്നവർ വായിക്കാൻ

0
382

Anas Nazar

എൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ വർഷങ്ങളായി ചെന്നെയിലാണ് താമസം, കുടുംബ സമേതം . ഇന്ന് രാവിലെ അവനെയൊന്നു വിളിച്ചു. കൊറോണ മാത്രമായിരുന്നു സംസാര വിഷയം. അവൻ പറഞ്ഞ രണ്ട് കാര്യങ്ങൾ, ‘കൊറോണ ഫ്രീ സ്റ്റേറ്റി’ൻ്റെ യാഥാർത്ഥ്യം തുറന്നു കാട്ടുന്നതാണ്.
സുഹൃത്തിൻ്റെ ഒരു അർദ്ധ സഹോദരൻ ചെന്നൈ മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂമോണിയ ബാധിച്ച് അഞ്ചാറ് പേർ അവിടെ മരണപ്പെട്ടു. കൊറോണ ടെസ്റ്റ് നടത്തി നോക്കിയാലോ എന്ന് അന്വേഷിച്ച ഡോക്ടറോട് ആശുപത്രി ഡീൻ നൽകിയ മറുപടി ഇങ്ങിനെ:
”കൊറോണ ടെസ്റ്റ് നടത്തരുതെന്ന് ആരോഗ്യമന്ത്രിയുടെ കർശന നിർദ്ദേശമുണ്ട്.”

കൊറോണയെ പ്രതിരോധിക്കാനായി ആര്യവേപ്പില വെച്ച തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്
കൊറോണയെ പ്രതിരോധിക്കാനായി ആര്യവേപ്പില വെച്ച തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്

രണ്ടാമത്തെ സംഭവം കേൾക്കൂ. സുഹൃത്തിന് പരിചയമുള്ള ഒരാൾ അന്തമാനിലായിരുന്നു. കുറച്ച് ദിവസം മുന്നെ പനി വന്നപ്പോൾ അവിടെയുള്ള ആശുപത്രിയിൽ പോയി അയാൾ. കൊറോണ ലക്ഷണമാണെന്നും 14 ദിവസം പുറത്തിറക്കാതെ റെസ്റ്റെടുക്കണമെന്നും അവർ പറഞ്ഞു . പുള്ളിക്കാരൻ അത് കേൾക്കാതെ ഫ്ലൈറ്റിൽ ചെന്നെയിൽ വന്നു. അവിടെ നിന്ന് അയാളുടെ നാടായ തിരുവണ്ണാമലയിൽ പോയി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചെന്ന് വിവരം പറഞ്ഞു. അവിടെയുമില്ല പരിശോധന. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അയാൾ മരിച്ചു.തൊട്ടപ്പുറത്ത് ഒന്നും നടക്കുന്നില്ല എന്ന് സ്ഥാപിക്കാനല്ല ഇതെഴുതുന്നത്. അങ്ങിനെ സ്ഥാപിച്ചിട്ട് എന്ത് കിട്ടാൻ …? – ദു:ഖമല്ലാതെ.
മറിച്ച്, എത്രമേൽ ഉത്തരവാദിത്ത രഹിതമായാണ് തമിഴ്നാട് സർക്കാർ ഈ മഹാവിപത്തിനെ കൈകാര്യം ചെയ്യുന്നത് എന്ന് കാണിക്കാനാണ് ഇക്കാര്യം പറയുന്നത്. ആകെ നടന്ന ഒരു കാര്യം, നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ കിടിലൻ പ്രസ്താവനയാണ്. അതും പൊക്കിപ്പിടിച്ചാണ് ദുഷ്ടലാക്കോടെ ഇവിടെ ചിലർ ശൈലജ ടീച്ചറെ ട്രോളാൻ നടക്കുന്നത്. എന്തൊരു നാടാണിത്.? പരിശോധന വേണ്ടെന് വെച്ച്, കോവിഡ് ബാധിതർ തീരെയില്ല എന്ന് സ്ഥാപിച്ചെടുക്കുന്നവർ ഏത് തരം ജന്മങ്ങളാണ്. അവർ വഞ്ചിക്കുന്നത് മനുഷ്യവംശത്തെ ആകെയാണ്. അതിനെ മാതൃകയാക്കാൻ കേരളത്തെ ഉപദേശിക്കുന്നവർ യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത്..?
കഷ്ടം.

(തമിഴ്നാടിനെ പുകഴ്ത്തി കേരള ആരോഗ്യമന്ത്രിയെയും ആരോഗ്യ വകുപ്പിനെയും താറടിക്കാൻ ഓടി നടന്നവർ വായിക്കാൻ)
ചിത്രത്തിലുള്ളത് കൊറോണയെ പ്രതിരോധിക്കാനായി ആര്യവേപ്പില വെച്ച തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്