നീല പാന്റ്സും വെള്ള ടീഷർട്ടും ഇട്ടു വരുന്ന ഈ പെണ്ണിനെ അറിയാമോ?

478

Anas Nazar

(കേരളത്തിലും ഉണ്ട് വനിതാകമ്മീഷൻ ) നീല പാന്റ്സും വെള്ള ടീഷർട്ടും ഇട്ടു വരുന്ന ഈ പെണ്ണിനെ അറിയാമോ? കോളേജ് കുമാരിയൊന്നുമല്ല: ഇതാണ് സ്വാതി മാലിവാൾ. ഡൽഹി വനിതാ കമ്മീഷൻനേപ്പാളിൽ നിന്ന് കൊണ്ട് വന്ന് വേശ്യാവൃത്തിക്ക് ഏർപ്പെടുത്തിയ പെൺകുട്ടികളെ രക്ഷിച്ചു കൊണ്ടുവരുന്ന സീനാണിത്

ചരിത്ര നായിക എന്ന് വിശേഷിപ്പിക്കാം ഈ പെൺപുലിയെ: അതിന് കാരണം ഉണ്ട്: കുറച്ച് നാൾ മുമ്പ് നമ്മുടെ കേന്ദ്ര സർക്കാർ ബലാത്സങ്ങകേസ്സിലെ പ്രതികൾക്ക് വധശിക്ഷ കൊടുക്കാനുള്ള നിയമം പാസാക്കിയല്ലോ എന്നാൽ ഈ നിയമം സർക്കാർ തന്നിഷ്ടത്തിന് കൊണ്ടുവന്നതല്ല, നിയമം നടപ്പാക്കാൻ സർക്കാർ നിർബന്ധിതരായതാണ് അതിന്റെ പിന്നിലെ കഥ സ്വാതിയുടേതാണ്:

എഞ്ചിനീയറിങ്ങും കഴിഞ്ഞ ഹരിയാന AAP ഘടകം ലീഡർ നവീൻ ജയ് ഹിന്ദിന്റെ ഭാര്യയുമായ ഈ 35കാരി ഡൽഹിയിൽ നടന്ന നിർഭയ കേസിൽ നീതിക്കുവേണ്ടി സമരമുഖത്ത് നിൽക്കുകയും പോലീസിന്റെ പീഡനത്തിന് ഇരയാകുകയും ചെയ്തിരുന്നു:പിന്നീട് കേന്ദ്രത്തിലും ഡൽഹിയിലും സർക്കാരുകൾ മാറി വന്നു പക് ക്ഷേ സ്വാതി തന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു .പരമാവധി ശിക്ഷ നൽകിയിലെ പീഡനകൾ കുറയു എന്ന നിലപാടിലായിരുന്നു സ്വാതി ഇത്തരം കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി ഒപ്പുശേഖരണം തുടങ്ങി :5 ലക്ഷം ഒപ്പുമായി PM നെ കാണാൻ ചെന്ന സ്വാതിക്ക് കിട്ടിയത് പോലീസിന്റെ പീഡനവും.

ഒടുവിൽ സ്വാതി സമരം തുടങ്ങി.മരണം വരെ നിരാഹാരം.ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതാ കമ്മീഷൻ ഇത്തരത്തിലുള്ള ഒരു നിലപാട് എടുത്തത്: പോലീസ് സമരപ്പന്തലിലും എത്തി. സ്വാതി പിൻമാറിയില്ല ആഹാരം കഴിക്കാതെ ശരീരം മെലിഞ്ഞു .ഒടുവിൽ 9ആം നാൾ ഇന്ത്യയെ പിടിച്ച് കുലുക്കിയ ഈ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കി നിയമം പാർലമെന്റ് പാസാക്കേണ്ടി വന്നു: തന്റെ ജോലിയിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത സ്വാതി മാലിവാൾ സ്ത്രീ സുരക്ഷയേ സംബന്ധിച്ച് സ്വന്തം പാർട്ടി ഭരിക്കുന്ന ഡൽഹി സർക്കാരിന് വരെ നോട്ടീസ് കൊടുത്തതും രാഷ്ട്രീയം നോക്കാതെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ്:

ഇന്ത്യാ ചരിത്രത്തിൽ ഇത്രയും പ്രശ്ന പരിഹാരിയായ ഒരു വനിതാ കമ്മീഷൻ ഉണ്ടായിട്ടില്ല:
വനിതാ കമ്മീഷൻ എന്നത് കേവലം ഒരു പദവിയല്ല മറിച്ച് അത് ഒരു പോരാട്ടമാണെന്ന് തെളിയിച്ച
സ്വാതി മാലിവാളിന് അഭിനന്ദനങ്ങൾ.