ഗോഡ്സില്ല മൂവി കാണുന്നവർ ഒരു പക്ഷെ അറിയാതെ പോകുന്ന ഒരു രാഷ്ട്രീയമുണ്ട്

63

അനസ് പൂവത്തിങ്കൽ.

ഞാൻ പറയാൻ പോവുന്നത് സത്യത്തിൽ ഈ സിനിമയെ കുറിച്ചല്ല….. ഗോഡ്‌സില്ല അഥവാ ഗോജിറ എന്ന കിംഗ്‌ ഓഫ് മോൻസ്റ്റേഴ്‌സ് ഉത്ഭവിച്ച വഴിയാണ്… അത് പറഞ്ഞ രാഷ്ട്രീയമാണ്. ഗോഡ്സില്ല മൂവി കാണുന്നവർ ഒരു പക്ഷെ അറിയാതെ പോകുന്ന ഒരു രാഷ്ട്രീയമുണ്ട്..ചരിത്രം ഉണ്ട്… അതാണ്..

1954 ൽ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത ഗോജിറ എന്ന ചിത്രം ഇറങ്ങുന്ന സമയത്ത് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു വെറും 9 വർഷമേ ആയിരുന്നുള്ളൂ..യുദ്ധക്കെടുതികളിൽ നിന്നും കരകയറുന്ന ജപ്പാനെ സംബന്ധിച്ച് അവർ നേരിട്ട ആണവ ഭീകരതയെ കുറിച്ചോ അതിനു അനുബന്ധമായവയെ കുറിച്ചോ തുറന്ന് പറയാൻ സമ്മതിക്കാത്ത രീതിയിൽ ഉള്ള ഒരു സെൻസറിങ് അമേരിക്ക ഏർപ്പെടുത്തിയിരുന്നു.. നേരിട്ടുള്ള ഈ സെൻസ്‌റിങ് അവസാനിച്ചിട്ടും തുറന്നു പറച്ചിലുകൾ നടത്താൻ ജപ്പാനീസ് ഭരണകൂടവും മടിച്ചിരുന്ന കാലത്താണ് ഗോജിറ യുമായി ഇഷിറോ ഹോണ്ട വരുന്നത്.ആണവ യുദ്ധത്തിൽ ഉറക്കം ഉണർന്നു വരുന്ന ഗോജിറ എന്ന ഭീകര ജീവിയും അത് ജപ്പാനിൽ ഉണ്ടാക്കി വെക്കുന്ന നാശ നഷ്ടങ്ങളും പറഞ്ഞ സിനിമ പക്ഷേ സംസാരിക്കുന്നത് വെറും ഒരു മോൻസ്റ്റർ സ്റ്റോറി മാത്രം ആയിരുന്നില്ല… അണുബോംബുകളുടെ യഥാർത്ഥ ശക്തി കാണിക്കാൻ ഉള്ള ഒരു ഉപാധിയായാണ് ഗോജിറ അവതരിപ്പിക്കപ്പെട്ടത്..
ഗോജിറയെ കുറിച്ചു സംവിധായകൻ തന്നെ പറഞ്ഞ വാക്കുകൾ ഇപ്രകാരം ആയിരുന്നു…

5 Things Godzilla 2014 Did Right (And 5 It Did Wrong)“If Godzilla had been a dinosaur or some other animal, he would have been killed by just one cannonball. But if he were equal to an atomic bomb, we wouldn’t know what to do. So, I took the characteristics of an atomic bomb and applied them to Godzilla.”
ജപ്പാനീസ് ജനത യുദ്ധാനന്തരം അനുഭവിച്ച കഷ്ടപ്പാടുകൾ ,ഗോജിറ തകർത്ത പട്ടണങ്ങളിലൂടെയും കൊന്നു കൂട്ടിയ ആളുകളിലൂടെയും സിനിമ പറഞ്ഞു വെക്കുവായിരുന്നു…. ആണവായുധങ്ങൾക്ക് എതിരെ മനുഷ്യർ എത്രത്തോളം നിസ്സഹായർ ആണെന്ന് ആ സിനിമ കാണിക്കുയായിരുന്നു.അത്രത്തോളം യുദ്ധത്തിനും ആണവായുധങ്ങൾക്കും എതിരെ സംസാരിച്ച ഒരു സിനിമയായിരുന്നു ഗോഡ്‌സില്ല…
അത് കൊണ്ട് തന്നെ സിനിമ ജപ്പാനീസ് പ്രേക്ഷകർ ഏറ്റെടുത്തു വൻ വിജയമാക്കുകയും ചെയ്‌തു… ഒരു സിനിമാറ്റിക് അച്ചീവ്മെന്റ് ആയി പിൽക്കാലത്തു വാഴ്ത്തപ്പെടുകയും ചെയ്തു… പക്ഷെ അവിടെ നിന്നും ഗോജിറ എന്ന ആ മോൻസ്റ്ററിന് സംഭവിച്ചത് എന്താണെന്ന് കൂടെ നാം അറിയണം….

Godzilla 2014 Five Years Later: Is It Worth a Second Look?സിനിമയുടെ അഭൂതപൂർവമായ വിജയം സിനിമയുടെ വിതരണാവകാശം കരസ്ഥമാക്കാൻ അമേരിക്കൻ കമ്പനികളെ പ്രേരിപ്പിക്കുകയും ഒറിജിനൽ ഫിലിമിൽ നിന്ന് 20 മിനിറ്റോളം കട്ട് ചെയ്തു മാറ്റി റീഷൂട്ട് ചെയ്ത് ഗോജിറ വെറും ഒരു മോൻസ്റ്റർ സിനിമയായി അവതരിപ്പിക്കുകയും ചെയ്തു… മോശമായ ഡബ്ബിങ്ങും റീഷൂട്ടുമെല്ലാം മൂലം ഗോജിറ മുന്നോട്ട് വെച്ച പല ആശയങ്ങളും പ്രേക്ഷകരിലേക്ക് എത്തിയില്ല.ഗോജിറ എന്ന പേര് മാറ്റി ഗോഡ്‌സില്ല എന്ന പേര് കൊടുക്കുന്നതും അപ്പോഴാണ്…. പ്രശസ്തമായ കിംഗ്‌ ഓഫ് മോൻസ്റ്റേഴ്‌സ് എന്ന വിശേഷണം കൂടെ നൽകിയ ഈ ഫിലിം 1956ൽ അമേരിക്കയിൽ റിലീസ് ആവുകയും അവിടെയും വിജയം കൈ വരിക്കുകയും ഉണ്ടായി….

Film Quality Godzilla (2014) Statue Revealed! - Godzilla News  #GodzillaVsKongപക്ഷെ റി എഡിറ്റ് ചെയ്ത ഈ വേർഷൻ മാത്രം ആയിരുന്നു അമേരിക്കയിൽ 2004 വരെ കാണിച്ചിരുന്നത്… അത് കൊണ്ട് തന്നെ ഗോജിറ മുന്നോട്ട് വെച്ച രാഷ്ട്രീയ മാനം അതിനു നഷ്ടമാവുകയും പതുക്കെ പതുക്കെ ഒരു മോൻസ്റ്റർ എന്ന രീതിയിൽ മാത്രം ആളുകൾ ഗോഡ്‌സില്ലയെ കാണാനും ഇത് ഇടയാക്കി.. അമേരിക്കൻ വേർഷൻറെ ജനപ്രീതി കൊണ്ടും സാമ്പത്തിക ലാഭം കൊണ്ടും വീണ്ടും അത്തരത്തിൽ ഉള്ള സിനിമകൾ ഇറക്കാൻ നിർമാതാക്കൾ തീരുമാനിച്ചതോട് കൂടെ ലോകത്തിലെ ഏറ്റവും വലിയ ഒരു സിനിമാ സീരീസ് ആയി ഗോഡ്‌സില്ല സീരീസ് മാറുകയും ചെയ്തു..വര്ഷങ്ങൾക്ക് ഇപ്പുറം 2004 ൽ ഗോഡ്‌സില്ലയുടെ അണ്കട്ട് വേർഷൻ ഇറങ്ങിയപ്പോൾ ആണ് കുറെയേറെ പ്രേക്ഷകർക്ക് ഗോജിറ മുന്നോട്ട് വെച്ച രാഷ്ട്രീയം മനസ്സിലാവുന്നത്….

ഒരു സിനിമയിൽ നിന്നും തുടങ്ങി ഇന്ന് ജപ്പാനീസ് കലാ സാംസ്കാരിക ഇടങ്ങളിൽ തന്റേതായ ഒരു സ്ഥാനം പിടിച്ച ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെടുന്ന ഫിക്ഷനൽ കഥാപാത്രമായ ഗോജിറയുടെ ഉൽഭവം അങ്ങനെയായിരുന്നു.ഇന്നും ഗോഡ്‌സില്ല യെ ന്യൂക്ലിയർ വെപ്പൻസ്നുള്ള ഒരു മെറ്റഫോർ ആയി ഉപയോഗിക്കുന്നവരുണ്ട്.. പക്ഷെ പ്രേക്ഷക പ്രീതിയാർജിച്ച കിങ് ഓഫ് മോൻസ്റ്റർ എന്നുള്ള വിശേഷണത്തിൽ ആയിരിക്കും കൂടുതൽ പേർ ഗോഡ്‌സില്ലയെ അറിയുന്നത് എന്നു മാത്രം.വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഗോഡ്സില്ല ചിത്രം കേരളത്തിൽ ചർച്ച ആവുമ്പോൾ വേൽഡ് സിനിമയിലെ തന്നെ രണ്ടു ഐകോണിക് കഥാപാത്രങ്ങൾ ബിഗ് സ്‌ക്രീനിൽ ഏറ്റു മുട്ടുമ്പോൾ ഗോജിറ എന്ന ആ ഐകോണിക് കഥാപാത്രത്തെയും അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും ചുമ്മാ കുറിക്കുവാൻ തോന്നി എഴുതുന്ന പോസ്റ്റ്.