Anas Rahim J
നന്മയോ… തിന്മയോ….. ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്നത് എന്താണെന്ന് വേർതിരിച്ചു എടുക്കാനാവാത്ത വിധമുള്ള ഒരു പ്രത്യേകതരം സൈക്കോ….
“രാഘവ…എന്റെ സ്വഭാവം എന്താണെന്ന് അറിയാമോ..ആരെങ്കിലും എന്തെങ്കിലും വെച്ചു നീട്ടിയാൽ എനിക്ക് ഇഷ്ടമില്ല..എനിക്ക് പിടിച്ചു പറിച്ചെടുക്കണം… എന്നാലേ ഒരു സുഖമുള്ളൂ..”
നടൻ ഗണേഷ് ചെയ്തതിൽ ഏറ്റവും മികച്ച വേഷം ഇത് മാത്രമായിരിക്കും. അത്രത്തോളം ആ കഥാപാത്രം നാച്ചുറൽ ആയിരുന്നു.ഇളകി മറിയുന്ന മനസ്സും ശാന്തമായ ഭാവങ്ങളുമായ് ബേബി എന്ന കഥാപാത്രം ജീവിച്ചു.
ഇതിലെ കഥാപാത്രസാമ്യതയും കഥാന്തരീക്ഷവുമെല്ലാം ‘ജോജി’എന്ന സിനിമയുമായും ഫഹദ് എന്ന നടനുമായൊക്കെ താരതമ്യപോസ്റ്റുകൾ ഇടുന്നവർ ‘ബേബി ‘എന്തുകൊണ്ട് ഇങ്ങനെ ആയി എന്നുള്ളതിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടില്ല.
.ശരിക്കും ബേബി എന്തേ.. ഇങ്ങനെ ആയത്…ജോജി യുടെ ചിന്തകൾക്കും ചെയ്തികൾക്കും ഒരു ലക്ഷ്യം ഉണ്ടായിരുന്നു പക്ഷേ അത് ചെയ്തിട്ട് രെക്ഷപ്പെടാനുള്ള വിവേകം പലപ്പോഴും അയാൾ കാണിക്കുന്നില്ല. എന്നാൽ ബേബിയുടെ പ്രവർത്തികൾ വരും വരായ്കകൾ ചിന്തിച്ചിട്ടാണ്. പക്ഷേ വ്യക്തമായ ലക്ഷ്യം ഇല്ലായിരുന്നു.അയാൾക്ക് ആരെയും കൊല്ലാൻ തോന്നാം.ആരെക്കുറിച്ചും നല്ല അഭിപ്രായവും ഇല്ല…
മാത്യുസിന്റെ മക്കളിൽ ഇയാൾ മാത്രം എങ്ങനെ വ്യത്യസ്തനായി. KG ജോർജ്ജ് sr- കാലഘട്ടത്തെ അതിജീവിച്ചു നിൽക്കുന്ന പ്രതിഭ