ലാലേട്ടൻ, മമ്മുക്ക മാസ്സ് സിനിമകളിൽ അവരുടെ അച്ഛനായി ജയൻ വന്നിരുന്നെങ്കിൽ …

0
42

Anas Rahim J ന്റെ പോസ്റ്റ്

ലാലേട്ടൻ, മമ്മുക്ക മാസ്സ് സിനിമകൾ കാണുമ്പോൾ തോന്നിയിട്ടുള്ള ഒരു കൗതുകം.മാസ്സ് പരിവേഷമുള്ള കഥാപാത്രം ആയി ഇവർ അഭിനയിക്കുമ്പോൾ ഇവരുടെ ശക്തനായ മരിച്ചു പോയ അച്ഛൻ കഥാപാത്രം ആയി ജയൻ സാർ വന്നിരുന്നെങ്കിലെന്ന്.

ഉദാഹരണം ആയി, ലാലേട്ടൻ അഭിനയിയ്ക്കുന്ന ഒരു മാസ്സ് സിനിമയുടെ സീൻ.ലാലേട്ടൻ കഥാപാത്രം തന്റെ തറവാട്ടിൽ നിന്നും ഒരു പ്രശ്നം പരിഹരിയ്ക്കാനോ അല്ലെങ്കിൽ വില്ലൻ കഥാപാത്രം ചെയ്ത ഏതെങ്കിലും സങ്കീർണ്ണമായ കാര്യത്തിന് പ്രതികാരം തീർക്കാനോ പോകുന്ന ഷാജി കൈലാസ് സിനിമയുടെ ഇൻട്രോ സീൻ ആണെന്ന് വിചാരിക്കുക. ഈ സീൻ തുടങ്ങുന്നത് ഇങ്ങനെ .പ്രഭാതം പത്ത് മണി ആയിട്ടില്ല. വലിയൊരു തറവാട് വീട് (വരിക്കാശേരി മന വേണമെങ്കിൽ ആവാം )പുറത്ത് കിടക്കുന്ന നരസിംഹം മോഡൽ ജീപ്പ് തുടങ്ങിയ ചേരുവകൾ നിലയ്ക്കാതെ മൊബൈൽ റിങ്‌ ചെയ്യുന്നു ആരും എടുക്കുന്നില്ല.ഒടുവിൽ അവിടത്തെ കാര്യസ്ഥൻ (T.g രവി )ഫോൺ ഓടി വന്നു അറ്റൻഡ് ചെയ്യുന്നുണ്ട്.വരുന്ന വരവിൽ തന്നെ പുള്ളി പിറു പിറുക്കുന്നുണ്ട് “ഇതാരാ പ്പോ.. കുറേ സമയം ആയിട്ട്.. കുഞ്ഞിന്റെ കസർത്ത് ഇത് വരെ കഴിഞ്ഞില്ലേ.. പേരും കാണണില്ലല്ലോ..”
കാൾ അറ്റൻഡ് ചെയ്തു.. പിന്നീടുള്ളത് ഒരു ഞെട്ടൽ..

ഫോണും കൊണ്ട് കുഞ്ഞേ… എന്ന് വിളിച്ചു കൊണ്ട് താഴെ നിന്നും മുകളിലെ നിലയിലേക്ക് പോകുന്നു.. (സിംഗിൾ ഷോട്ട് ക്യാമറ )
പോകുന്ന വഴിയിൽ ടൈനിംഗ് ടേബിൾ അവിടെ നിന്നും പഴം കഴിച്ചു കൊണ്ട് പ്രവേശിക്കുന്ന അവിടത്തെ ഡ്രൈവർ, സഹായി, സിനിമയിൽ വേണ്ട ചില കോമഡി യൊക്കെ നൽകാൻ പ്രാപ്തി യുള്ള കഥാപാത്രം (ഹരീഷ് കണാരൻ /നോബി /ധർമ്മജൻ -ഇങ്ങനെ ആരെങ്കിലും ഒരാൾ )
“എന്തോന്നാ ചേട്ടാ രാവിലെ തന്നെ പേടിച്ചു വിളിച്ചോണ്ട്…”
Tg രവി ചേട്ടൻ കാര്യം പറയുന്ന റിയാക്ഷൻ..
അപ്പോൾ മുകളിലെ നിലയിലെ ഹാളിൽ യോഗയിൽ ഇരിക്കുന്ന ലാലേട്ടൻ കഥാപാത്രം ക്യാമറ യ്ക്ക് അഭിമുഖമായല്ല ഇരിപ്പ്..മുഖം കാണാനാവുന്നില്ല.
കണ്ണടച്ച് ദീർഘമായ ശ്വാസം പിടിച്ചു തറയിൽ ഒരു വിരിപ്പിന്റെ മുകളിൽ ചമ്രം പിടഞ്ഞ രീതിയിൽ തിരിഞ്ഞിരിക്കുന്ന ആളിന്റെ വൈഡ് ഷോട്ട് (മാസ്സ് മ്യൂസിക് ന്റെ ആരംഭം )
ആ മ്യൂസിക്കിന്റെ ബാക്കി ഭാഗത്ത് രവി ചേട്ടനിൽനിന്നും കാര്യം കേട്ട് ഞെട്ടുന്ന കോമഡി നടന്റെ ഭാവം..
“എന്നിട്ട്.. (ഒരു മാസ്സ് പേര് പറഞ്ഞിട്ട് കൂടെ -….. ഏട്ടനെവിടെ
രവി ചേട്ടൻ -“കുഞ്ഞ് രാവിലെ തന്നെ മുകളിൽ കേറി കണ്ണടച്ച് ഇരിക്കുകയാ…”
കോമഡി നടൻ -“ങേ.. കണ്ണടച്ച… ഓഹ് യോഗ… നിങ്ങള് ഇങ്ങനെ നിക്കാതെ അങ്ങോട്ട്‌ ചെന്ന് പറയ് ചേട്ടാ..”
രണ്ടു പേരും മുകളിൽ കയറുന്നു.(മ്യൂസിക്ക് കടുപ്പത്തിൽ )
യോഗ ചെയ്യുന്ന ഷോട്ട്..

പിന്നിലായ് രണ്ടു പേരും നിൽക്കുന്നു മുഖത്തോട് മുഖം നോക്കുന്നു.. രവി ചേട്ടൻ ലാലേട്ടന്റെ യടുത്തേക്ക് നടക്കുന്നു..ആ നടത്തവും ക്യാമറ മൂവ് ചെയ്തു വരുന്നതുമായ ഷോട്ടുകൾ മാറി മാറി കാണിയ്ക്കുന്നുണ്ട്.അടുത്തെത്തിയ രവി ചേട്ടൻ ഒരു സംശയത്തോടെ നിന്നിട്ട് ഇത്രയും നാളത്തെ സ്നേഹ സ്വാതന്ത്ര്യത്തോടെ ചെവിയിൽ കാര്യം പറയുന്നു..അടച്ചു പിടിച്ച ലാലേട്ടൻ കണ്ണുകൾ ക്ലോസപ്പ്.. ഒരു നിമിഷം മൗനം..
ആശങ്കയോടെ നിൽക്കുന്ന കോമഡി നടൻ..എന്തോ സംഭവിക്കും എന്ന ശുഭ പ്രതീക്ഷയുള്ള മുഖഭാവത്തോടെ രവി ചേട്ടൻ.തുടയിൽ വെച്ചിരുന്ന കൈ ഉയർത്തി പൊയ്ക്കോ എന്ന ആക്ഷൻ കാണിക്കുന്ന ലാലേട്ടൻ (വിത്ത്‌ മ്യൂസിക് )സംതൃപ്തി യോടെ അവിടെ നിന്നും പോകുന്ന രവി ചേട്ടനും ‘സഹായി ‘നടനും..പോകുന്ന പോക്കിൽ നടൻ” -ഓഹ്.. ഇന്ന് ഇവിടെ തീപ്പൊരി പറക്കും ചേട്ടാ..”
രവി ചേട്ടന്റെ പൊട്ടിച്ചിരി..
പിന്നെ കാണിക്കുന്നത് ലാലേട്ടൻ മാസ്സ് സീൻസ്
വാച്ച് കെട്ടുന്നു,ഷർട്ട്‌ /ജുബ്ബ യുടെ കൈ മുകളിലേക്ക് തിരുകി വെയ്ക്കുന്നു.(മ്യൂസിക്ക് )
പുറത്ത് നിന്നുള്ള രവി ചേട്ടന്റെ യും നടന്റെയും സംസാരം..

നടൻ -“പുലിക്കാട്ടുകാർ ഇന്ന് ഒന്ന് ഉണ്ടയിടും പുലികള്…ഏറ്റു മുട്ടാൻ പോണത് ഇന്ന് പുലിയോടല്ല.. സിംഹത്തിനോടാ.. സിം..ഹം.. ”
ഈ ഡയലോഗ് കഴിയുമ്പോൾ മുണ്ട് ഉടുത്തു ഒരു സൈഡിൽ കൈ കൊണ്ട് പിടിച്ചു ചെരുപ്പിമിട്ട് (ക്ലോസപ്പ് )ഇറങ്ങി വരുന്ന ലാലേട്ടൻ..
തന്റെ വലതു കൈ മുഖത്തേക്ക് കൊണ്ടു പോകുന്നു (ആറാട്ട് സ്റ്റൈൽ ലുക്ക് )താ ടിയുഴിഞ്ഞു കൊണ്ട് മീശ പിരിച്ചു വെയ്ക്കുന്ന മുഖം സ്‌ക്രീനിൽ (മ്യൂസിക്ക് ന്റെ ഹൈ പീക്ക് -സ്ലോ മോഷൻ )
നടന്നു വന്നു പെട്ടെന്ന് നിന്നിട്ട് ചുവരിലേക്ക് നോക്കുന്നു..ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഇരട്ട ക്കുഴൽ തോക്ക്…
പുറത്ത് രവി ചേട്ടന്റെ സംഭാഷണം.

“പണ്ട് പുലിക്കാട്ടുകാർ കാണിച്ച തന്തയില്ലായ്മയ്ക്ക് അവരെ മുച്ചൂടും മുടിച്ചവനാ എന്റെ രാജേന്ദ്രൻ “..
അതോണ്ട് തന്നെ കരുത്തുറ്റ സിംഹത്തിന്റെ കുട്ടി എങ്ങനെ പുലിയാവനാണെടാ..
എന്റെ രാജേന്ദ്രന്റെ മോനാ അവൻ… സിംഹത്തിന്റെ കുട്ടിയാ അവൻ…. സിംഹക്കുട്ടി..”
ഈ സമയം തോക്കെടുക്കാൻ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ലാലേട്ടൻ കൈകൾ ചുവരിലേക്ക് നീങ്ങുകയും എന്നാൽ അതിന്റെ തൊട്ടടുത്തുള്ള ഒരു ഫോട്ടോയിലേക്ക് കൈകൾ നീളുകയും ചെയ്യുന്നു..
ആവേശം ഉണർത്തുന്ന മ്യൂസിക് കൂടി മിക്സ്‌ ചെയ്തു വീണ്ടും മ്യൂസിക്..
സ്ലോ മോഷൻ മോഡിൽ ജയൻ സാറിന്റെ രൗദ്ര ഭാവത്തിലെ ഫോട്ടോ…ചുവരിൽ

ആ ഫോട്ടോ യിൽ നിന്നും നേരെ പോകുന്നത് പഴയ ജയൻ സിനിമയുടെ (ശരപഞ്ചരം )ഒരു സീൻ… (ക്ലാരിറ്റി കൂടിയ രീതിയിൽ പഴമ നില നിർത്തി ഒരു ഫ്ലാഷ് ബാക്ക് സീൻ..
ഈ സിനിമയിൽ ഇപ്പോൾ വില്ലൻ ആയി വരുന്ന ആളിന്റെ ചെറുപ്പ രൂപം ചവിട്ട് കൊണ്ട് വീഴുന്ന സീൻ.. വീണു പകച്ചു പേടിയോടെ മുകളിൽ നോക്കുമ്പോൾ..
അവനെ നോക്കി ജയൻ സാർ പറയുന്ന സീൻ.. “ഡെയ്.. പയ്യൻ.. നീ എന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല “… (ക്ലോസപ്പ് )
രവി ചേട്ടന്റെ മുഖത്തെ സംതൃപ്തി യും ആവേശവും കോമഡി നടന്റെ മുഖത്തുമുണ്ട്.
രവി ചേട്ടൻ “-അന്ന് ഈ നാറിയെ കൊല്ലാതെ വിട്ടതാ..”
നടൻ -“വിട് ചേട്ടാ… നമ്മുടെ…. ചേട്ടന്റെ അച്ഛനറിയാം തന്നെ പോലൊരു മകനാണ് പുള്ളിയ്ക്ക് എന്ന് അവൻ അത് അങ്ങ് തീർത്തോളും എന്ന് അച്ഛൻ കരുതി കാണും..”
രവി ചേട്ടന്റെ പൊട്ടിച്ചിരി..
നടൻ -“അപ്പൊ ശരിക്കും നമ്മുടെ.. ചേട്ടന്റെ അച്ഛൻ മരണ മാസ്സ് ആയിരുന്നല്ലേ..”
രവി -ഒരു നെടുവീർപ്പ് ഇട്ട് കൊണ്ട്.”.മ്മ്ഹ്
മരണത്തിന്റെ മുന്നിൽ പോലും അതാരുന്നു..
നടൻ -ശരിക്കും അദ്ദേഹം എങ്ങനെ യാ മരിച്ചേ.. ഇവരുടെ ചതിയാരുന്നോ..
രവി -“അഹ്.. എല്ലാം കുഞ്ഞിന് വേണ്ടി യായിരുന്നു.. അതൊക്കെ ഞാൻ പറഞ്ഞു തരാം.
ദേ കുഞ്ഞിറങ്ങിയെന്ന് തോന്നുന്നു…”
ജയൻ സാറിന്റെ ഫോട്ടോ യ്ക്ക് മുന്നിൽ കണ്ണടച്ച് പ്രാർത്ഥന കഴിഞ്ഞ ലാലേട്ടൻ ആ കൈ എടുത്തു കണ്ണിൽ വെച്ചു തൊഴുതു..
പിന്നെ ചുവരിലെ തോക്കിലേക്ക് ഉള്ള നോട്ടം… മുണ്ട് മടക്കി കുത്തുന്നു…ആ തോക്ക് എടുക്കുന്നു..
വീടിന്റെ ഹാളിലൂടെ പുറത്തേക്ക് (വിത്ത്‌ മ്യൂസിക്ക് -സ്ലോ മോഷൻ )
നടന്റെ കണ്ണിൽ ആവേശം ജനിയ്ക്കുന്ന ഭാവം ഇരട്ട ക്കുഴൽ തോക്ക് പിടിച്ചു വരുന്ന ലാലേട്ടൻ…
രവി ചേട്ടന്റെ കണ്ണിൽ ജയൻ സാർ തോക്ക് പിടിച്ചു വരുന്ന രംഗം…
ജയൻ സാർ, ലാലേട്ടൻ ഒരു സ്‌ക്രീനിൽ നടന്നു വരുന്നു..
അവിടെ സ്റ്റിൽ ആക്കി സിനിമ യുടെ പേര് /സംവിധായകന്റെ പേര് കാണിക്കാം.
കഥയിൽ, ലാലേട്ടന് ജയൻ മാനറിസം.. കൈ തടവുന്നതും.. ഡെയ് പയ്യൻ.. എന്ന പഞ്ച് ഡയലോഗുമൊക്ക മാസ്സ് ആയിട്ട് സീരിയസ് ആക്കി കാണിക്കാം.ഇങ്ങനെ ഒരു സീൻ ഏതെങ്കിലും സിനിമയിൽ വന്നാൽ എന്ന് ആഗ്രഹിച്ചു പോകുന്ന ഒരു സിനിമാസ്വാദകന്റെ ദുരാഗ്രഹമായി ഇത് കണ്ടാൽ മതി.. മോളിവുഡ് ആക്ഷൻ സൂപ്പർ സ്റ്റാർ ജയൻ സാർ ഇന്നത്തെ കാലഘട്ടത്തിൽ പോലും മാസ്സ് ആയി ജീവിക്കുമ്പോൾ പുതിയ കാലഘട്ടത്തിന്റെ ഒരു tribute ആയേനെ ഇങ്ങനെ ഒരു സീൻ എന്ന് തോന്നിപ്പോയി..
സിനിമ യിലെ കഥയും കാര്യങ്ങളുമൊക്ക വേറെ എന്തോ ആവട്ടെ.. പക്ഷേ ഇങ്ങനെ ഒരു സീൻ വന്നാൽ രണ്ടു തലമുറയ്ക്ക് ആവേശം അടങ്ങില്ല