Anas Rahim J
അനശ്വര നടൻ ജയൻ സാറിന് ആക്ഷൻ വേഷം മാത്രമേ ചേരുകയുള്ളൂ എന്ന് കരുതുന്നവർ എന്ത് വിഡ്ഢികൾ ആണ്. ലാലേട്ടന് മുണ്ട് മടക്കി കുത്തി മീശ പിരിക്കാനും, മമ്മൂക്കയ്ക്ക് സെന്റിമെന്റ്സ് അടിക്കാനും, സുരേഷേട്ടന് പോലീസ് വേഷം മാത്രമേ ചേരുകയുള്ളൂ എന്നും പറയുന്ന പോലുള്ള ശുദ്ധമണ്ടത്തരം.
കോട്ടും സൂട്ടും ബെൽബോട്ടം പാന്റ് മുതൽ മുറിക്കയ്യൻ ബനിയനും ലുങ്കിയും പോലുള്ള വസ്ത്രങ്ങൾ മാത്രമല്ല കഥാപാത്രത്തിന്റെ രീതിയ്ക്കനുസരിച്ചുള്ള വേഷവിധാനങ്ങളും ഹെയർ സ്റ്റൈലും ശരീരത്തിലും ശാരീരത്തിലുമുള്ള മോഡുലേഷൻ വരെ പക്കാ നാച്ചുറൽ ആണ്.
അഭിനയപ്രാധാന്യം ഉള്ളതും കലാമൂല്യം നിറഞ്ഞതുമായ എത്രെയോ കഥാപാത്രങ്ങൾ അദ്ദേഹം തുച്ഛമായ കാലത്തിനുള്ളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങാടി, കരിമ്പന,ഏതോ ഒരു സ്വപ്നം, ഇടിമുഴക്കം,ശിഖരങ്ങൾ, പൂട്ടാത്ത പൂട്ടുകൾ പോലെ എത്രെയോ സിനിമകൾ അതിന് ഉദാഹരണങ്ങളാണ്.
സെന്റിമെന്റ്സ് സീൻ അഭിനയിക്കുമ്പോൾ പുരികം, കണ്ണുകൾ കൊണ്ട് മാത്രം വൈകാരിക ഭാവങ്ങളെ അനായാസമായി സന്നിവേശിപ്പിക്കുന്ന വേറൊരു നടൻ തന്നെയില്ല.ബ്യൂട്ടി കോൺഷ്യസ് ആയ നായകൻ ആയിരുന്നു ജയൻ സാർ.. അദ്ദേഹത്തിന്റെ ബോഡി ഫിറ്റ്നസ് അതിന് വേണ്ടി അന്നേ ശ്രദ്ധിച്ചിരുന്ന മനുഷ്യൻ, നെറ്റികയറി ചുരുണ്ട മുടി ഉണ്ടായിട്ട് കൂടി തന്റെ മുഖത്തിന് ഇണങ്ങുന്ന എന്നാൽ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉള്ള വിഗ്ഗ് ആയിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇന്നും ആ വിഗ്ഗുകൾ കണ്ടാൽ ബോർ ആണെന്ന് പറയില്ല, കാർ, വാച്ച്, ഡ്രസ്സ്, ബെൽറ്റ് ഒക്കെ ഇന്നും ലക്ഷം രൂപ വിലയുള്ളവ. അത്രയ്ക്ക് ദീർഘവീക്ഷണം ഉള്ള നടൻ.
ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഇന്നത്തെ കാലഘട്ടത്തിന്റെ സൗന്ദര്യസാങ്കേതികവിദ്യകൾ ഒക്കെ ഉപയോഗിച്ച് തന്റെ ചെറുപ്പം സംരക്ഷിച്ചു നിർത്തിയേനെ..തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഒക്കെയായ് ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ മല്ലു സൂപ്പർ സ്റ്റാർ ആയി നിന്നേനെ… അഭിനയം കൊണ്ടും സ്റ്റൈൽ കൊണ്ടും മാനറിസം കൊണ്ടുമെല്ലാം.അന്ന് മലയാളത്തിലോ മറ്റ് ഇന്ത്യൻ ഭാഷയിലോ ജയൻ സാറിനെ പോലെ എല്ലാം തികഞ്ഞ ഒരു നടൻ ഇല്ലായിരുന്നു. ശരപഞ്ചരം സിനിമ ഹിന്ദി യിൽ റീമേക്ക് ചെയ്തപ്പോൾ സംവിധായകൻ ഹരിഹരൻ അത് ഒരുപാട് നേരിടുകയും ചെയ്തു.
ഇന്നത്തെ സൂപ്പർ താരങ്ങളുടെ രാജാവ് ആയിരുന്നു അന്ന് ജയൻ സാർ. ജീവിച്ചിരുന്നെങ്കിൽ ഇന്നും 💪💪💪1979 ൽ ബേബി സംവിധാനം ചെയ്ത ഈ കന്നഡ റീമേക്ക് സിനിമ വളരെ വ്യത്യസ്ഥയാർന്ന ത്രില്ലെർ ആണ്. കഥ പറയുന്ന രീതിയും അന്തരീക്ഷവും എല്ലാം അന്ന് വെറൈറ്റി ആയിരുന്നു. ഒരു പരിധി വരെ നമ്മൾ ഇന്ന് കാണുമ്പോൾ കൂടി ഒരു പുതുമ ഫീൽ ചെയ്യുന്നു,
ഇത്തരം വേഷത്തിൽ ജയൻ സാറിനെ കാണുമ്പോൾ തോന്നുന്നു ഇത് പോലെയൊക്കെയുള്ള എത്രെയോ നാച്ചുറൽ കഥാപാത്രങ്ങളെ അദ്ദേഹത്തിൽ നിന്നും കാണാൻ ഭാഗ്യം ഇല്ലാതെ പോയല്ലോ എന്ന്.ഈ സിനിമയിൽ ജഗതിയോടും അയ്യപ്പൻ എന്ന കഥാപാത്രത്തിനോടും അപ്പു എന്ന കുട്ടിയോടുമുള്ള ജയൻ സാറിന്റെ കോമ്പിനേഷൻ സീനുകൾ, ഡയലോഗ് ഡെലിവറി ഒക്കെ എന്ത് സ്വാഭാവികമാണ്.
ഒരു പക്ഷേ 1980 കൾക്ക് ശേഷമുള്ള സിനിമകളിൽ വന്ന എഴുത്തുകാരുടെ സംഭാഷണരീതിയിൽ അധികം അഭിനയിക്കാൻ ഉള്ള ഭാഗ്യം ജയൻ സാറിന് ഇല്ലാതെ പോയത് അദ്ദേഹത്തിന്റെ മാത്രമല്ല നമ്മുടെയും തീരാനഷ്ടം ആണ്.കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിൽ ഈ സിനിമ ഒന്ന് കണ്ടു നോക്കൂ. അത്യാവശ്യം ക്വാളിറ്റി ഉള്ള പ്രിന്റ് യുട്യൂബിലുണ്ട്.