ഡാ..ഡാ…ഡാ…ഡാ…വിളി എന്തൊരു അരോചകമാണ്, സിനിമയിലെ കല്ലുകടി

138

Anas Rahim J

നിറം സിനിമ ഇപ്പോൾ കാണുമ്പോൾ കല്ലു കടിയായ് തോന്നുന്നത് എബി യുടെയും സോനയുടെയും സ്ഥാനത്തും അസ്ഥാനത്തുമുള്ള ‘ഡാ’വിളിയും..പിന്നെ അടിച്ചു പൊളിക്കാൻ ഏത് തണുപ്പ് കാലത്തും മെൻഷൻ ഏറ്റു വാങ്ങുന്ന ‘ഐസ് ക്രീം ‘ഡയലോഗുകളുമാണ്.😁
എടി സോന.. എന്ന് casual ആയി വിളിച്ചാലും ഫ്രണ്ട് ഷിപ് നിലനിർത്താം.ഇത് രണ്ടു പേരും”എടാ എടാ… എന്താ ഡാ.. നമ്മൾ എന്താ ഡാ…”എന്നൊക്കെ വിളിച്ചു സൗഹൃദം തന്നെ പ്രഹസനം ആക്കി മാറ്റി.

പിന്നെ അന്നൊക്കെ ഐസ് ക്രീമിന് അത്ര ഡിമാൻഡ് ആണോ എന്നറിയില്ല. അടിപൊളിയുടെ അവസാന ആഡംബര വാക്ക് ഐസ് ക്രീം ആയിരുന്നോ എന്തോ????ഐസ് ക്രീം കഴിക്കാൻ പ്ലാൻ ഇടുന്നത്… ഐസ് ക്രീം വാങ്ങി തരണം എന്ന് പറയുന്നത്.. ഐസ് ക്രീം ഉണ്ടായിരുന്നു എന്ന് പറയുന്നത്… ഒക്കെ തണുത്ത കാലാവസ്ഥ യിൽ പോലും സിനിമയിൽ പറയുന്നുണ്ടെന്ന് തോന്നുന്നു😁
‘ഡാ… ഡാ… ‘പോലെ രണ്ട് ആൺ സുഹൃത്തുക്കൾ തമ്മിൽ ഉളള പോലൊരു സൗഹൃദം കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമം എന്തിനാണോ ആവോ…അങ്ങനെ ആയാലേ സൗഹൃദം ആവൂ എന്ന് അലിഖിത നിയമം ഒന്നും അന്നത്തെ കാലഘട്ടത്തിൽ ഇല്ലായിരുന്നില്ല ല്ലോ…
മാത്രമല്ല ഇവരുടെ ഓവർ ഫ്രണ്ട്ഷിപ്പ് ഒടുവിൽ പ്രണയം തന്നെ എന്ന് തീർച്ചപ്പെടുത്താൻ പറയിപ്പിക്കും പോലെ ആയിപ്പോയി പെർഫോമൻസ്.

കോളേജ്, ക്യാമ്പസ് എന്നൊക്കെ പറയുമ്പോൾ ക്ലാസ്സ്‌ മുറിയേക്കാൾ കാന്റീനും, മരച്ചുവടും, പ്രണയവും, സൗഹൃദവും പാട്ടും ഡാൻസും, (എല്ലാം കളറിൽ പൊതിഞ്ഞത് )എന്നൊരു ധാരണ അന്നത്തെ സംവിധായകർ പ്രേക്ഷകരുടെ തലമണ്ടയിൽ വെച്ചു കൊടുക്കുക പതിവായിരുന്നു.ചിലപ്പോൾ കാലഘട്ടം മാറിയപ്പോൾ ഉള്ള തോന്നൽ ആവാം.എങ്കിലും ചാമരം, ഉൾകടൽ, അണിയാത്തവളകൾ,ചെപ്പ്, സർവ്വകലാശാല, ക്ലാസ്സ്‌ മേറ്റ്സ്, പ്രേമം, പൂമരം തുടങ്ങിയ സിനിമകളിലെ പല കാലഘട്ടത്തിലെ ക്യാമ്പസ് സീനുകൾ കണ്ടാൽ വലിയ പ്രശ്നം തോന്നുന്നില്ല എന്നതാണ് സത്യം.