Connect with us

ഇതിനൊരു ക്‌ളീഷേ ക്ലൈമാക്സ്‌ റീ ഷൂട്ട്

പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ 1985 കാലഘട്ടത്തിൽ ഇന്ന് പറിച്ചു നടാൻ പറ്റിയ ഒരേ ഒരു സംവിധായകൻ ജോഷി സാർ മാത്രമാണ് .അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകൾ

 24 total views,  1 views today

Published

on

Anas Rahim J

ഇതിനൊരു ക്‌ളീഷേ ക്ലൈമാക്സ്‌ റീ ഷൂട്ട്

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ 1985 കാലഘട്ടത്തിൽ ഇന്ന് പറിച്ചു നടാൻ പറ്റിയ ഒരേ ഒരു സംവിധായകൻ ജോഷി സാർ മാത്രമാണ് .അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകൾ വരെ അത്ര ഡീറ്റൈലിംഗ് ആണ്.കാരണം അന്ന് മുതൽ കളത്തിൽ ഇറങ്ങിയ സിംഹമുഖം അല്ലെ ആശാൻ.ചതിക്കും എന്ന് തമാശയ്ക്ക് പറയും എന്നല്ലാതെ പുള്ളി അങ്ങനെ ചതിക്കില്ല ആശാനെ.ഇന്നിൽ നിന്ന് മാറ്റി ഇന്നലെ കഥ പറയാൻ തെരഞ്ഞെടുത്തത് ചിലപ്പോൾ ചില ക്‌ളീഷേ ഒഴിവാക്കാൻ വേണ്ടിയാകാം.പക്ഷേ ക്ലൈമാക്സ്‌ ദുരന്തപര്യവസായി ആക്കുന്ന അന്നത്തെ ക്‌ളീഷേ ക്ലൈമാക്സ്‌ അത് ഒരിക്കലും കളഞ്ഞിട്ടില്ല.അന്നത്തെ പല സിനിമകളും അങ്ങനെ ആയത് കൊണ്ടാണ് അതൊക്കെ ഇന്നും മനസ്സിൽ കിടന്നു നീറുന്നത്.
ഇതിന്റെ അവസ്ഥയും അത് തന്നെ.എങ്കിലും ഇതിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ആക്കാമായിരുന്നു.(എന്റെ തലതിരിഞ്ഞ ഭാവന )
Porinju Mariyam Jose movie review highlights: A love story unlike any ever  told | Malayalam Movie News - Times of Indiaപൊറിഞ്ചു മരിച്ചു ..കിടക്കുന്നു ..ചുറ്റും ജനക്കൂട്ടം .കഥയിൽ ജോസ് മരിക്കുമ്പോൾ മഴ ആണല്ലോ അപ്പോൾ അത് ഇവിടെ യും കിടന്നോട്ടെ..
ഹൈ ആംഗിൾ ഷോട്ടിൽ ഇടിവെട്ടി മഴ …
അടുത്ത സീൻ…ഐപ്പ് ന്റെ വീടിന്റെ മുൻവശം –
.തന്റെ വിശ്വസ്തനെ ചതിച്ചു എന്ന് ചിന്ത യും രക്ഷപെട്ടതിന്റെ അവിശ്വസനീയതയും ആ മുഖത്തുണ്ട്.അയാൾ താൻ എന്നും മദ്യപിക്കാൻ ഇരിക്കാറുള്ള കസേരയിൽ വന്നു തളർന്നിരിക്കുന്നു.
ഐപ്പ് ന്റെ മക്കൾ സന്തോഷത്തോടെ ഓടി വന്നു –
1
“അപ്പാ…ഇപ്പോഴാണ് അപ്പൻ ഒരു നല്ല കാര്യം ചെയ്തത്.”
2
“അല്ലെങ്കിൽ ഞങ്ങളുടെ കൈ കൊണ്ട് ആ പന്നി തീർന്നേനെ..”
1
“അപ്പന്റെ കാലം കഴിഞ്ഞ അങ്ങ് തീർക്കാം എന്ന് വിചാരിച്ചതാ…അല്ലെങ്കിൽ കടപ്പാടിന്റെ പേരും പറഞ്ഞു..
(ഇത്രയും പറഞ്ഞു തീർന്നതും മുഖം അടച്ചു ഒരു അടി –
മക്കളെ യോ ചെറുമകനെയോ എത്ര പ്രകോപനം ഉണ്ടായിട്ടും തല്ലിയിട്ടില്ലാത്ത ഐപ്പ് )
ഞെട്ടലോടെ മക്കൾ ..
ഇത് വരെ കാണാത്ത ഒരു ഭാവം ഐപ്പിന്റെ മുഖത്ത്
“എന്റെ കാലം കഴിയുന്നതിനു മുൻപ് നീയൊക്കെ ജീവിക്കും എന്നതിന് എന്താടാ ഒരു ഉറപ്പ്”
(മക്കളോടുള്ള സംരക്ഷണവും എന്നാൽ മക്കളെക്കാൾ തന്നെ വിശ്വസിച്ച സ്നേഹിച്ച പൊറിഞ്ചുവിനോട് കാണിച്ച ചതിയും മുഖഭാവങ്ങളിൽ ഒരേ സമയം )
മക്കൾ -അപ്പാ…
ഐപ്പ് – കടന്നു പോടാ കഴുവേറികളെ….
മക്കൾ പോകുന്നു.
മഴ തിമിർക്കുന്നു.
മദ്യക്കുപ്പി ഒന്നോടെ വായിൽ ഒഴിച്ച് കുടിക്കുന്ന ഐപ്പ് (സാധാരണ അയാൾ ഗ്ലാസിൽ ഒഴിച്ച് കുടിക്കുകയാണ് പതിവ് )
കസേരയിൽ തളർന്നിരിക്കുന്ന ഐപ്പിന്റെ മുന്നിൽ കുടയും പിടിച്ചു മറിയം എത്തുന്നു.
ഐപ്പ് എഴുന്നേറ്റു .(നല്ല പരിഭ്രമം ഉണ്ട് )
മറിയം കത്തിക്കാളുന്ന തീക്ഷ്ണത നിറഞ്ഞ കണ്ണുകളോടെ..
മറിയം കുട അടച്ചു പെരുമഴ നനയുന്നു
പരിഭ്രമത്തോടെ നിൽക്കുന്ന ഐപ്പിനെ മടക്കി വെച്ച കുടയിൽ നിന്നും വാളൂരി ഒരു കുത്ത് കുത്തുന്നു.
മാസ്സ് bgm
ഐപ്പ് കുത്തേറ്റു പിടഞ്ഞു വീഴാൻ ശ്രമിക്കുന്നു .
മറിയം ആരോടെന്നില്ലാതെ ഐപ്പിനോട് പറയുന്നു -“ഞാൻ അവനോട് പറഞ്ഞതാ ..ചാവാതെ നോക്കണമെന്ന്”..
(നേരത്തെ കേട്ട bgm)
“പക്ഷേ അതിന് നീ സമ്മതിക്കില്ലെന്ന് വെച്ചാൽ ”
മറിയം ഐപ്പിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തി വീണ്ടും കുത്തുന്നു …
മറിയം -“പൊറിഞ്ചുവിന് നീന്നോട് ക്ഷമിക്കാൻ പറ്റുമായിരിക്കും ..
പക്ഷേ എനിക്ക് അതിനാവില്ല ..ഞാൻ അങ്ങനെ ചെയ്താൽ ജീവിച്ചിരുന്നപ്പോൾ ഞാൻ അവനോട് ചെയ്ത നിസ്സാരമായ ദ്രോഹം ആയിപ്പോകും അത് ”
“അത് കൊണ്ട് നീ ചാവട പട്ടി “..
ലാസ്റ്റ് കുത്ത് ഐപ്പ് പിടഞ്ഞു മരിക്കുന്നത് നോക്കി നിൽക്കുന്ന മറിയം.. കണ്ണുകളിൽ നിഗൂഢമായ ആനന്ദം .
പെരുന്നാൾ കൂടിയ മുഴുവൻ ജനവും..ഗേറ്റിന് പുറത്ത്.
സ്ലോ മോഷനിൽ വാളും പിടിച്ചു ഗേറ്റിന് അടുത്തേക്ക് നടന്നു വരുന്ന മറിയം
മാസ്സ് ..bgm
സുധി കോപ്പ ,ടി .ജി രവി ,നിയാസ് ബക്കർ, തുടങ്ങിയ ശ്രദ്ധേയ താരങ്ങളുടെ ക്ലോസപ്പ് ഭാവങ്ങൾ (സന്തോഷം,സംതൃപ്തി കലർന്ന കണ്ണീർ മുഖങ്ങൾ)
നടന്നു ഗേറ്റിന് അടുത്തേക്ക് വരുമ്പോൾ ഐപ്പിന്റെ ശവത്തിനടുത്തേക്ക് ഓടി വരുന്ന മക്കളെ പശ്ചാത്തലത്തിൽ കാണാം.
ഗേറ്റിന് അടുത്തേക്ക് എത്തുന്ന മറിയം ആൾകൂട്ടത്തിൽ നിൽക്കുന്ന വക്കീലിനോട് –
“വക്കീലേ…താൻ തയ്യാറാക്കിയ ജാമ്യം ഒന്ന് എന്റെ പേരിൽ ആക്കിയേരെ..
ജോസും പൊറിഞ്ചും പോയ പോലെ എനിക്ക് അങ്ങനെ പോകാൻ പറ്റില്ല.
ഇനിയുള്ള വേരുകൾ കൂടി അറുത്തെറിയേണ്ടി വന്നാൽ അതും കൂടി ചെയ്യാൻ ഞാൻ ഇവിടെ തന്നെ വേണം”
(ഇത് പറയുമ്പോൾ ഐപ്പിന്റെ മക്കളെ ഒന്ന് ചെറുതായി തിരിഞ്ഞു നോക്കുന്നുണ്ട് )
T.g..രവിയോട് -ചേട്ടാ ..
“ഇനി ഒന്ന് പെടപ്പിച്ചേ..
മാസ്സ് bgm..ബാന്റ് മേളത്തിന്റെ ശബ്ദത്തിൽ
(അങ്ങനെ ഐപ്പിന്റെ വീടിന്റെ മുറ്റത്ത് രക്തതാണ്ഡവം കളിച്ചു മറിയം ചരിത്രം തിരുത്തുന്നു)
മറിയം ഡാൻസ് ചെയ്യുന്ന reaction…ക്ലോസ് അപ്പ് ഷോട്ട് .മുഖത്തു സംതൃപ്തിനിറഞ്ഞ ചിരി.
(മറിയം ആ നിൽപ്പ് തന്നെ പെരുന്നാൾ അല്ലെ ..ശരിക്കും അന്നല്ലേ പെരുന്നാൾ)
ദിവസങ്ങൾക്ക് ശേഷം
മറിയം ശവക്കല്ലറയിൽ പൂക്കൾ അർപ്പിച്ചു കരയുന്ന സിനിമയിലെ സീനിന്റെ തുടർച്ച…
കഥയുടെ തുടക്കത്തിൽ മറിയത്തിന് ഒരു വീര പരിവേഷം ഉണ്ട്.
(സ്കൂളിലെ സീൻ, പൊറിഞ്ചുവിനെ ചുംബിക്കുന്ന സീൻ )
പക്ഷേ പിന്നീട് അപ്പന്റെ മരണം മുതൽ അവൾ വെറും കെട്ടുകാഴ്ച്ച ആകുന്നുണ്ട്.
പൊറിഞ്ചുവിനോടൊപ്പം ഇറങ്ങി പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിയാമായിരുന്ന അവൾ എന്തിന് അതിന് തയ്യാറായി.
നിസ്സാര കാരണം വലിയ കാര്യം ആയി മറിയം ജീവിച്ചപ്പോൾ പ്രേക്ഷകർ ആയിരുന്നു അയ്യേ …എന്ന് പറഞ്ഞു മുഖം ചുളിച്ചവർ.
ഇതിനൊക്കെ ഒരു ഉത്തരം ആയിരുന്നു ഈ ക്ലൈമാക്സ്‌.
ജോസും പൊറിഞ്ചുവും ആളികത്തിയത് പോലെ മറിയവും ഇവിടെ പൊളിച്ചേനെ…
മറിയത്തിന് ആൾക്കാർ നൽകുന്ന വീര പരിവേഷവും
പ്രിൻസിനോട് കാണിക്കുന്ന ഹീറോയിനിസവും
ഇവിടെ പൂർണ്ണത പ്രാപിച്ചേനെ …
ദുരന്ത ക്ലൈമാക്സ്‌ ന്റെ വിങ്ങൽ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് സംതൃപ്തി കിട്ടിയേനെ…
ഇങ്ങനെ ആയിരുന്നു ക്ലൈമാക്സ്‌ എങ്കിൽ മറിയം എന്തെങ്കിലും ഒന്ന് ചെയ്തു എന്ന് തോന്നുന്ന ഭാഗവും ഇതായിരിക്കും…
പുരുഷ കഥാപാത്രത്തോടൊപ്പം സ്ത്രീ കഥാപാത്രത്തിനും പടത്തിന്റെ ടൈറ്റിൽ നൽകുന്ന പ്രാധാന്യം വന്നേനെ…
മറിയം തുടങ്ങി വെച്ച പ്രശ്നം മറിയം തന്നെ തീർക്കുന്നു.

 25 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment19 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment2 days ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 days ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment3 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment4 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement