മലയാളികൾ ആഗ്രഹിക്കുന്ന ബിയോപിക് സിനിമയാണ് അനശ്വര നടൻ ജയൻ സാറിന്റെത്
മലയാള സിനിമയിലെ ആദ്യത്തെ’ ആക്ഷൻ സ്റ്റൈൽ സൂപ്പർ സ്റ്റാർ ‘ആയിരുന്നു ജയൻ സാർ.തീക്ഷണമായ കണ്ണുകളും ഗാംഭീര്യമാർന്ന ശബ്ദവും മറ്റൊരു നടനും സ്വന്തമായിട്ടില്ലാത്ത ശരീരവും ശാരീരവും
110 total views

മലയാള സിനിമയിലെ ആദ്യത്തെ’ ആക്ഷൻ സ്റ്റൈൽ സൂപ്പർ സ്റ്റാർ ‘ആയിരുന്നു ജയൻ സാർ.തീക്ഷണമായ കണ്ണുകളും ഗാംഭീര്യമാർന്ന ശബ്ദവും മറ്റൊരു നടനും സ്വന്തമായിട്ടില്ലാത്ത ശരീരവും ശാരീരവും കൊണ്ട് ആരാധകരെ സൃഷ്ടിച്ച സ്റ്റൈൽ മാനറിസവും.ചുരുങ്ങിയ കാലയളവിനുള്ളില്‍ 150ല്‍ പരം മലയാള ചിത്രങ്ങള്‍ സമ്മാനിച്ചാണ് ആ അതുല്യപ്രതിഭ വിടപറഞ്ഞത്. 41-ാം വയസ്സില്‍ അപ്രതീക്ഷിതമായി ജയന്റെ ജീവന് വിധി കവര്‍ന്നില്ലായിരുന്നുവെങ്കില്‍ ഇനിയുമെത്രയോ ആക്ഷന്‍ ത്രില്ലറുകളില്‍ അദ്ദേഹം പ്രേക്ഷകരെ ത്രസിപ്പിക്കുമായിരുന്നു.
വിധിയുടെ ക്രൂരത തട്ടിയെടുത്തില്ലായിരുന്നെങ്കിൽ തമിഴ്, ഹിന്ദി സിനിമയിൽ ഒക്കെ തിളങ്ങി മലയാളത്തിന് ഇന്ത്യയിലും പുറത്തും വമ്പൻ ബ്രാൻഡ് ആകേണ്ടിയിരുന്ന ഇതിഹാസം.ജയൻ,അമിതാബ് ബച്ചൻ, രജനികാന്ത് എന്നീ തീക്ഷണനോട്ടത്രയങ്ങൾ ഒരുമിക്കുന്ന ബിഗ്ബഡ്ജറ്റ് ഹിന്ദി സിനിമ സംഭവിക്കാനിരിക്കവേ കൂടിയായിരുന്നു അദ്ദേഹത്തിന്റെ തീരാനഷ്ടം.
ബയോപിക്ക് സിനിമകൾ അരങ്ങു തകർക്കുന്ന ഈ കാലഘട്ടത്തിൽ ശരിക്കും മലയാളത്തിൽ നിന്നും സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു ബിയോപിക് സിനിമയാണ് അനശ്വര നടൻ ജയൻ സാറിന്റെത്.അതിന് വേണ്ടി തമിഴ് നടൻ കാർത്തിയെ ജയൻ സാറിന്റെ ബോഡിയും സ്റ്റൈലും മാനറിസവും എല്ലാം പരിശീലിപ്പിച്ച് വാർത്താപ്രാധാന്യം നേടുന്ന ബിഗ് ബഡ്ജറ്റ് സിനിമയാക്കി പുറത്തിറക്കണം.
വികലമാകാതെ ശബ്ദം അനുകരിക്കുന്ന പെർഫെക്ട് വോയ്സ് ഉളള മലയാളി മിമിക്രി ആർട്ടിസ്റ്റ് നെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചാൽ മതിയാകും. രജനി, കമൽ തുടങ്ങിയ തമിഴ് സൂപ്പർ സ്റ്റാറുകളോട് ജയനുണ്ടായിരുന്ന സൗഹൃദവും ഒരു തമിഴ് സിനിമയിൽ അഭിനയിച്ചതിനാലും കേരളത്തിലും തമിഴ് നാട്ടിലും ഒരു പോലെ സിനിമ മാർക്കറ്റിങ് ചെയ്യാനും കഴിയും.
(2000 ത്തിന് ശേഷം ജയൻ എന്ന പ്രതിഭാസത്തെ കോമാളിയാക്കി സിനിമാഎടുത്തു വിജയിപ്പിച്ച കുറേ മിമിക്രി സിനിമകൾ വന്നിരുന്നു. അത് കൊണ്ട് തന്നെ അത്തരത്തിൽ ഉളള മിമിക്രി ഫിഗർ ആർട്ടിസ്റ്റ് ഒന്നും ഇതിന് യോഗ്യരല്ല എന്നാണ് എന്റെ പക്ഷം)
111 total views, 1 views today
