അവൾ ആണാവണം എന്നു പറയുന്നതിന്റെ റീസൺസ് കേട്ടിട്ട് ശരിക്കും ചിരി വന്നു..

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
7 SHARES
78 VIEWS

ലോറൻസ് മാത്യു

‘മൈക് ‘ സിനിമ കണ്ടപ്പോൾ ഒരു 50-50 ഫീൽ ആണ് എനിക്ക് ഉണ്ടായത്. സ്ത്രീയായി ജനിച്ച ഒരാൾ പുരുഷൻ ആവാൻ ആഗ്രഹിക്കുന്നു. സർജറി ചെയ്യാൻ തീരുമാനിക്കുന്നു. പക്ഷെ അവളുടെ ഓറിയന്റേഷൻ പുരുഷന്റേത് അല്ല. കേവലം, ആണുങ്ങളെപ്പോലെ ഉടുത്തോരുങ്ങി കറങ്ങി നടക്കാൻ ആണ് അവൾ ആണാവുന്നത്. അവൾ ആണാവണം എന്നു പറയുന്നതിന്റെ റീസൺസ് കേട്ടിട്ട് ശെരിക്കും ചിരി വന്നു…

1. ആണുങ്ങൾക്ക് എന്ത് വേഷവും ഇടാം.. എവിടെയും പോകാം. 6 മണിക്ക് മുന്നേ വീട്ടിൽ കേറണ്ട… വേഷം എന്നത് ഓരോരുത്തരുടെ ശരീര ഘടന അനുസരിച്ചാണ്. ഇച്ചിരി വന്നുമുള്ള ആണുങ്ങൾക്ക് എല്ലാ തരം വസ്ത്രവും ഇടാൻ ഒക്കില്ല. ഓരോരോ വീടുകളിലെ അവസ്ഥ വ്യത്യസ്തമാണ്. ഒറ്റ മകൻ മാത്രമുള്ള വീടുകളിൽ ഈ പറയുന്ന സമയ നിഷ്ഠയൊക്കെ പാലിക്കണം. എല്ലാ ആണുങ്ങളും ഫുൾ ടൈം കറങ്ങി നടക്കുവൊന്നുവല്ല.

2. ആണിന് ആരുടേയും കൂടെ കിടക്കാം. പീരിയഡ്‌സ് ഇല്ല. പ്രെഗ്നൻസി ഇല്ല എന്നൊക്കെ. ഒരാളോട് ബന്ധപെടാൻ ശരീരം മാത്രം ഓക്കേ ആയാൽ പോരാ… മനസ്സിന്റെ പിരിമുറുക്കം കൂടെ ഇല്ലാതിരിക്കണം.

3. സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത് കൂടുതൽ ആണ്… ഒരു പ്രായം കഴിഞ്ഞാൽ അത് ശെരിയാണ്. പക്ഷെ കുട്ടികൾക്ക് നേരെ ഉണ്ടാവുന്ന പോക്സോ കേസുകൾ എടുത്ത് നോക്കിയാൽ പെൺകുട്ടികളെക്കാൾ കേസുകൾ ഉണ്ടായിട്ടുള്ളത് ആൺകുട്ടികൾക്ക് എതിരെയാണ്. സംശയമുള്ളവർക്ക് പോക്സോ കേസ് കണക്കുകൾ പരിശോധിക്കാം…

പെൺകുട്ടികൾക്ക് എതിരെ ഉണ്ടാവുന്ന അക്രമണത്തെക്കാൾ രൂക്ഷമാണ് ആണുങ്ങൾക്ക് എതിരെ ഉണ്ടാവുന്നത്. അവർക്ക് അവരുടെ ജെണ്ടർ ഐഡന്റിറ്റി നഷ്ടപെടുന്നു. ആണായിട്ട് ജനിച്ചിട്ടും ആണുങ്ങൾ തന്നെ എന്തിനാണ് തങ്ങളോട് ഇങ്ങനെ എന്നൊക്കെ തോന്നും. പോക്സോ കേസുകളിൽ ഇരയാക്കപ്പെട്ട ആൺകുട്ടികൾ കൂടുതലും പിന്നീട് അവരുടെ പെരുമാറ്റത്തിൽ ഫീമെയിൽ ഓറിയന്റേഷൻ ഉണ്ടാവാൻ സാധ്യത ഉള്ളവരാണ്.

4. ആണുങ്ങൾക്ക് ഇത് വഴിയിലും ഇറങ്ങി മൂത്രം ഒഴിക്കാം..
ഇതൊക്കെ ആണ് അവൾ ആണാവാൻ തീരുമാനിച്ചതിന്റെ മഹത്കരമായ കാരണങ്ങൾ…
ജനുവിൻ റീസൺസ് ആയിട്ട് സർജറി ചെയുന്നവരോട് ബഹുമാനം മാത്രം. സ്ത്രീകൾ എല്ലാവരും അപലകളാണ് എന്നു തെറ്റായി ജനറലൈസ് ചെയുന്നതുപോലെ … ആണുങ്ങൾ എല്ലാം ഫുൾ ടൈം കറക്കം ആണ്… അവർക്ക് സ്വാതന്ത്രത്തിന്റെ അയ്യരുകളിയാണ് എന്നൊക്കെ ജനറലൈസ് ചെയ്യുന്നതും മാറണം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത