അനശ്വര രാജൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്.തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനശ്വര രാജന്‍. അന്തർമുഖയായ ശരണ്യ എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ കഥാപാത്രം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദ്യരാത്രി, വാങ്ക്, അവിയൽ എന്നീ ചിത്രങ്ങളിലും താരം തന്റെ അഭിനയചാതുര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സദാചാരവാദികൾക്കു ശരണ്യയെ ഇഷ്ടമല്ലെങ്കിലും തന്റെ ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ താരം ഒട്ടും മടികാട്ടാറില്ല. ചിത്രങ്ങൾ എല്ലാം ആരാധകർ വൈറലാക്കാറുമുണ്ട്. താരത്തിന്റെ ഇനി റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് മൈക്ക്.ജോൺ എബ്രഹാം മലയാളത്തിൽ നിർമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ അനശ്വരയും, ജോൺ എബ്രഹാനും സിനിമയിലെ മറ്റു താരങ്ങളും എത്തിയിരുന്നു.കറുപ്പ് ഗൗണിൽ അതിസുന്ദരിയായാണ് താരം എത്തിയത്.താരത്തിന്റെ ഈ ചിത്രങ്ങൾ അനശ്വര തന്റെ ഇൻസ്റ്റാഗ്രാം വഴിയും തന്റെ ആരാധകരുമായി പങ്ക് വച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by S H E (@anaswara.rajan)

Leave a Reply
You May Also Like

സെറ്റിൽ ആരെങ്കിലും മിഠായി കൊണ്ടുവന്നാൽ ജഗദീഷേട്ടൻ രണ്ടെണ്ണമെടുക്കും, ഒന്ന് രമചേച്ചിക്കായിരിക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മുൻ മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോകട്ർ രമയുടെ…

2018 ലെ ബ്രില്ലിയൻസ് പ്രകടനം സുധീഷിന്റേതാണ് !

Spoiler 2018 ലെ ബ്രില്ലിയൻസ് പ്രകടനം സുധീഷിന്റേതാണ് ! Tinku Johnson പതറിയ ശബ്ദത്തിൽ കൂടിയും…

വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കുന്ന ക്യൂട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്മയി.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിൻ്റെ കാമുകിയാണ് ഗായികയായ അഭയ ഹിരണ്മയി.

ബീസ്റ്റിലെ ഈസ്റ്റ് കോസ്റ്റ് മാൾ പൂർണമായും സെറ്റിട്ടത്, കാണാം വീഡിയോ

ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പ്രൊമോ അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഈസ്റ്റ് കോസ്റ്റ് മാൾ…