അനശ്വര രാജൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്.തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനശ്വര രാജന്.
അന്തർമുഖയായ ശരണ്യ എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ കഥാപാത്രം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദ്യരാത്രി, വാങ്ക്, അവിയൽ എന്നീ ചിത്രങ്ങളിലും താരം തന്റെ അഭിനയചാതുര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സദാചാരവാദികൾക്കു ശരണ്യയെ ഇഷ്ടമല്ലെങ്കിലും തന്റെ ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ താരം ഒട്ടും മടികാട്ടാറില്ല. ചിത്രങ്ങൾ എല്ലാം ആരാധകർ വൈറലാക്കാറുമുണ്ട്..
അനശ്വര സമൂഹ മാധ്യമങ്ങളിൽ പുതിയതായി പങ്കുവച്ച ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഒരു ഹിന്ദി പെൺകുട്ടിയെ പോലെ കടൽ തീരത്ത് വച്ച് എടുത്ത ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. വെറ്റില മുറുക്കി പൊളി ലുക്കിൽ എടുത്ത ഷൂട്ടിൽ അനശ്വര കൂടുതൽ സുന്ദരിയായി കാണാപ്പെടുന്നുവെന്ന് ആരാധകർ പറയുന്നു. ജാനകി ഡിസൈനറുടെ ഔട്ട്.ഫിറ്റിൽ ഐശ്വര്യ രാജൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.