ആദ്യ ചിത്രമായ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്‍. ഈ ചിത്രത്തിനുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അനശ്വരയുടേത്. സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി രണ്ടാമത്തെ പടത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള എൻട്രി. ഒരുപക്ഷേ വളരെ ചെറിയ ബഡ്ജറ്റിൽ യാതൊരു സൂപ്പർ താരങ്ങളുമില്ലാതെ ഒരു പടം ഇത്രത്തോളം വിജയം നേടിയിട്ടുണ്ടോ എന്നത് സംശയമാണ്. തണ്ണീർമത്തനിലെ ‘കീർത്തി’ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ധാരാളം അവാർഡുകളും അനശ്വരയ്ക്ക് ലഭിച്ചു.പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും അനശ്വര പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജൻ തുറന്ന് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടായത്.
അനശ്വരയുടെ വാക്കുകൾ
“ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. വലുതായ ശേഷം അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാൻ കഴിയും. അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവും ഉണ്ട്.”
അതേ സമയം പ്രണയ വിലാസം എന്ന സിനിമയാണ് അനശ്വരയുടേതായി അവസാനം റിലീസ് ചെയ്തത്.ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്തത്. അർജുൻ അശോകൻ ആണ് ചിത്രത്തിൽ നായകൻ ആയി എത്തിയത്. നടി മമിതയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേ സമയം സൂപ്പർ ശരണ്യ എന്ന സൂപ്പർഹിറ്റ് ശേഷം ഈ മൂന്ന് താരങ്ങളും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകയോട് കൂടിയാണ് പ്രണയ വിലാസം പ്രദർശനത്തിന് എത്തിയത്. വളരെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. അനശ്വരയും ഹക്കിമും അർജുൻ അശോകനും മമിതയും കാഴ്ചവച്ച മനോഹരമായ അഭിനയമുഹൂര്തങ്ങൾക്ക് തിയേറ്ററുകളിൽ കയ്യടിയാണ് .
3 Responses
This is fack news. She studying 5th standerd then she knows about sex. Like what he doing. No she making just influence in media or news. In my calculations she just 10 years old. The 10 years child will about sexual features. I can’t believe. Then what is the family background
Oh really 😂. We most girls born in 2000s known about these in a age of 10 or maximum 12. Even if she didn’t understood what he did at that moment but when she knows about all these later she definitely would have recalled it because such memories are not forgettable ever in life. As a girl who experienced a very bad touch in my body at age of 8 I didn’t understood that at the time but felt discomfort and later after months when knew about it I reacted and told my parents. Legally moved against him🙂
പത്തു വയസുള്ള കുട്ടി ഒറ്റയ്ക്ക് ബസ്സിൽ അതും സ്കൂളിൽ പോയി വരുന്ന വഴി, ആ വ്യക്തി ചെയ്ത കാര്യം എന്താണ് എന്ന് അറിയണം എന്നില്ല. പക്ഷെ ഇപ്പൊ അത്തരത്തിൽ അന്ന് ചെയ്തപ്പോൾ പുള്ളിക്കാരന് കിട്ടിയ അനുഭൂതി മനസിലായത് കൊണ്ടാണല്ലോ ഇന്ന് ഇതിനെ കുറിച് പറഞ്ഞത്, ആ പുള്ളിക്കാരനെ ന്യായീകരിക്കാൻ നോക്കുന്നതല്ല, അത് തെറ്റ് തന്നെയാണ്, മാത്രമല്ല ഇതിൽ കുറ്റപെടുത്തേണ്ടത് കുട്ടിയുടെ മാതാപിതാക്കളെ ആണ്, ഈ കാലം അത്രയും ആയിട്ട് മനസ്സിൽ കൊണ്ടുനടന്നതിനു, അവർ എന്തിന് മറച്ചു വെച്ചോ അത് കുട്ടി പബ്ലിസിറ്റി ക്ക് വേണ്ടി ഇപ്പോൾ പറഞ്ഞു.
R 003